കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ ദേശീയ അധ്യക്ഷന്‍, ഇന്ന് വിമത നീക്കം: ഇയാളെങ്ങനെ ഐക്യത്തോടെ നയിക്കും, ഗെലോട്ടിന് വിമർശനം

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള യോഗം എം എല്‍ എമാർക്കിടയിലെ ചേരിപ്പോര് കാരണം ചേരാനും സാധിച്ചില്ല.

അശോക് ഗെലോട്ട് എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ കൊണ്ടുവരിക എന്നുള്ളതായിരുന്നു എ ഐ സി സി നിലപാട്. എന്നാല്‍ ഇതിന് അശോക് ഗെലോട്ട് തയ്യാറായില്ല. ഇതോടെയാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗത്തില്‍ നിന്നും അദ്ദേഹത്തിന്റെ ക്യാമ്പിലെ എം എല്‍ എമാർ വിട്ടുനിന്നത്.

ഏത് ഘട്ടത്തിലും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും

ഏത് ഘട്ടത്തിലും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും അടുത്ത എ ഐ സി സി അധ്യക്ഷനാവാന്‍ പോവുന്ന നേതാവുമായ ഗെലോട്ട് തന്നെ നയിച്ച അപ്രതീക്ഷിത സംഭവം പാർട്ടിക്കുള്ളിലെ എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തു. പാർട്ടി താല്‍പര്യങ്ങളെ മറികടന്ന് സ്വന്തം താല്‍പര്യം മുന്‍നിർത്തി വിമത നീക്കം നടത്തുന്ന ഗെലോട്ട് ഐ എ സി സി അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാർട്ടി രക്ഷപ്പെടുമോയെന്നാണ് ചിലർ അടക്കം പറയന്നത്.

ഗെലോട്ടിന്റെ വിമത നീക്കത്തിന് മുന്നില്‍ രണ്ട് സാധ്യത

ഗെലോട്ടിന്റെ വിമത നീക്കത്തിന് മുന്നില്‍ രണ്ട് സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ തന്റെ പിൻഗാമിയെ എ ഐ സി സി നേതൃത്വം തന്റെ താല്‍പര്യം മറികടന്ന് സച്ചിന്‍ പൈലറ്റിനെ നിശ്ചയിച്ചതിലുള്ള ഗെലോട്ടിന്റെ അതൃപ്തിയാണ് ഈ വിമത നീക്കം. അല്ലെങ്കിൽ സംഘടനയിൽ സച്ചിൻ പൈലറ്റിന്റെ പരിമിതമായ സ്വീകാര്യതയ്ക്ക് അടിവരയിടിക്കൊണ്ട് തന്നെ ഒരു ആക്രമണോത്സുകനായ ഒരു സച്ചിൻ പൈലറ്റിനെ പ്രതിഷ്ഠിക്കാൻ രൂപകൽപ്പന ചെയ്ത ഒരു "ഫിക്സ്ഡ് മാച്ച്" ആയിട്ടും രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.

വിമത നീക്കം എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍

കാരണം എന്തുതന്നെയായാലും, വിമത നീക്കം എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കരി നിഴല്‍ വീഴ്ത്തി.എ ഐ സി സി നേതാക്കൾ ഗാന്ധി ഇതര പാർട്ടി തലവന്‍ എന്ന ആലോചന തുടങ്ങിയപ്പോള്‍ തന്നെ ഉയർന്നുവന്ന പേരാായിരുന്നു ഗെലോട്ടിന്റേത്. വിശ്വസ്തത, ഉന്നതി, വ്യക്തിത്വം, സംഘടനാ, രാഷ്ട്രീയ അഭിരുചി എന്നിവയായിരുന്നു ഗെലോട്ടിന്റെ അനുകൂല ഘടകം.

കലിപ്പന്റെ കാന്താരിയായി പുറകെ നടക്കാൻ പണിയില്ലാത്ത ആളല്ല താനെന്ന് ആരതി; 'ഇഷ്ടം വീട്ടിൽ പറഞ്ഞത് റോബിൻ'കലിപ്പന്റെ കാന്താരിയായി പുറകെ നടക്കാൻ പണിയില്ലാത്ത ആളല്ല താനെന്ന് ആരതി; 'ഇഷ്ടം വീട്ടിൽ പറഞ്ഞത് റോബിൻ'

ഹൈക്കമാൻഡ് അടുത്ത മുഖ്യമന്ത്രിയായി പൈലറ്റിനെ

ഹൈക്കമാൻഡ് അടുത്ത മുഖ്യമന്ത്രിയായി പൈലറ്റിനെ തിരഞ്ഞെടുത്തേക്കുമെന്ന ആശങ്കകൾക്കിടയിൽ നേതൃത്വത്തിനെതിരെ ഏതാണ്ട് മുഴുവൻ പാർട്ടിയും നടത്തിയ കലാപം സൂചിപ്പിക്കുന്നത് ഗെഹ്‌ലോട്ട് ഒരു സ്വതന്ത്ര വഴി രൂപപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നുമാണ്. എന്നാല്‍ മറുവശത്ത് ഇത് ഡൽഹിയിലേക്ക് മാറാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയും ഗാന്ധിമാർക്കിടയിലെ അദ്ദേഹത്തിന്റെ സ്വീകാര്യതയും ചോദ്യം ചെയ്യപ്പെടുന്ന ഒരു വിഷമകരമായ സാഹചര്യം സൃഷ്ടിക്കുന്നുമുണ്ട്.

സെപ്തംബർ 28-നോ 29-നോ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക്

സെപ്തംബർ 28-നോ 29-നോ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്‌ലോട്ട് നാമനിർദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ഗെഹ്‌ലോട്ട് ആഭ്യന്തര തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ എതിരാളികള്‍ രാജസ്ഥാനിലെ കലാപം ഉയർത്തിക്കാട്ടിയേക്കും. ഐക്യത്തിന്റെ പാത തെളിയിക്കേണ്ട നിയുക്ത പ്രസിഡന്റിന് ചേർന്ന നയമാണോ ഇതെന്നും എതിരാളികള്‍ ചോദിക്കുന്നു.

ദില്‍ഷ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: 'അവളുടെ' മനസ്സിലെ മമ്മൂട്ടിയാണ് ഞാനെന്നും ഫിറോസ്ദില്‍ഷ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: 'അവളുടെ' മനസ്സിലെ മമ്മൂട്ടിയാണ് ഞാനെന്നും ഫിറോസ്

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനത്തി

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഗെഹ്‌ലോട്ട് പിന്മാറിയാൽ അദ്ദേഹം തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. എന്നാല്‍ ഐ എ ഐ സി സി നിർദേശം ലംഘിച്ച നേതാവായി ഇതോടെ അദ്ദേഹം മാറുകയും ചെയ്യും. നിയമസഭയിലെ ബഹുഭൂരിപക്ഷം എം എൽ എമാരും ഗെലോട്ടിന് പിന്തുണ പ്രഖ്യാപിക്കുകയും പൈലറ്റിനെ 2020 മധ്യത്തിൽ പാർട്ടിക്കെതിരെ കലാപം നടത്തിയ വ്യക്തിയായും മുദ്രകുത്തുന്നു. അങ്ങനെയുള്ള ഒരു വ്യക്തിയെ മുഖ്യമന്ത്രിയായി തീരുമാനിക്കാന്‍ സാധിക്കുമോയെന്നാണ് സച്ചിന്‍ വിരുദ്ധരുടെ ചോദ്യം.

English summary
Dissatisfaction in the party against Gehlot in the rebel movement in Rajasthan Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X