കര്‍ണാടക മന്ത്രിസ്ഥാനം: പ്രവര്‍ത്തകര്‍ സന്തുഷ്ടരല്ലെന്ന് എച്ച്കെ പാട്ടീല്‍, കൂടുതല്‍ വിമത ശബ്ദം!
ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ സ്ഥാനങ്ങള്‍ വീതിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്തുഷ്ടരല്ലെന്നും ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചചെയ്യുമെന്നും എച്ച് കെ പാട്ടീല്‍. നാളെ നടക്കുന്ന അസംതൃപ്ത എംഎല്‍എ യോഗത്തില്‍ സതീഷ് ജാര്‍ക്കിഹോളി, ഷാമന്നൂര്‍ ശിവശങ്കരപ്പ, തന്‍വീര്‍ സേട്ട്, എന്‍.എ. ഹാരിസ്, ഡോ. സുധാകര്‍, ബൈരട്ടി ബസവരാജ്, ഈശ്വര്‍ ഖണ്ഡ്രെ, റോഷന്‍ ബെയ്ഗ്, എം.ടി ബി നാഗരാജ് തുടങ്ങിയവരും പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാതെ മടങ്ങിയെത്തിയ കോണ്‍ഗ്രസ് എംഎല്‍എ എംബി പാട്ടീലിന്റെ നേതൃത്വത്തില്‍ അത്ൃപ്തരുടെ ക്യാമ്പ് സജീവമായി. ലിംഗായത്ത് സമുദായത്തിന് ഉപമുഖ്യമന്ത്രിസ്ഥാനമോ പിസിസി അധ്യക്ഷ സ്ഥാനമോ നല്‍കണമെന്ന ആവശ്യം എംബി പാട്ടീല്‍ ദില്ലിയില്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

എന്നാല്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത രാഹുല്‍, മറ്റ് ആവശ്യങ്ങള്‍ തള്ളുകയായിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ എംബി പാട്ടീല്‍ തള്ളി. മാത്രമല്ല, കോണ്‍ഗ്രസിനുള്ളില്‍ വിള്ളലുണ്ടാക്കുമോയെന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നും പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications