കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യ വിട്ടുനല്‍കണമെന്ന് ജെഡിഎസ്... പറ്റില്ലെന്ന് കോണ്‍ഗ്രസ്.... വീണ്ടും പ്രതിസന്ധി!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരിടവേളയ്ക്ക് വീണ്ടും പ്രതിസന്ധി രൂക്ഷമാവുന്നു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ വന്നിരിക്കുന്നത്. സര്‍ക്കാരിനെ വീഴ്ത്താന്‍ കെല്‍പ്പുള്ള പ്രതിസന്ധിയാണിതെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ കൈവശമുള്ള സിറ്റിംഗ് സീറ്റ് ആവശ്യപ്പെട്ട് ജെഡിഎസ്സാണ് ഇത്തവണ പ്രശ്‌നത്തിന് തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍ ഈ സീറ്റ് ഒരിക്കലും നല്‍കാനാവില്ലെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. ജെഡിഎസ്സിന്റെ ഈ നീക്കം കോണ്‍ഗ്രസിനെ ചെറുതായി കാണാനുള്ള നീക്കമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്നടിച്ചിട്ടുണ്ട്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട ബിജെപി ഈ നീക്കത്തില്‍ സന്തോഷിക്കുന്നുണ്ട്. കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഈ മണ്ഡലത്തില്‍ നിര്‍ത്താനാണ് ബിജെപിയുടെ പദ്ധതി. എന്നാല്‍ ജെഡിഎസ് നേതാക്കള്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു കഴിഞ്ഞു. ഇവര്‍ സീറ്റ് വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വേളയില്‍ നടത്താതെ ഇപ്പോള്‍ നടത്തുന്നത് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ തന്ത്രമായിട്ടും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ്

കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ്

നവംബര്‍ മൂന്നിനാണ് കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമായിട്ടാണ് തിരഞ്ഞെടുപ്പ്. നവംബര്‍ ആറിന് ഫലങ്ങളും പ്രഖ്യാപിക്കും. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലും രാമനഗരം, ജാന്‍കന്ദി നിയമസഭാ സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള ആദ്യ പരീക്ഷണമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ഒഴിവ് വന്നത് ഇങ്ങനെ

ഒഴിവ് വന്നത് ഇങ്ങനെ

ബിജെപിയുടെ എംപിമാരായിരുന്നു ബിഎസ് യെദ്യൂരപ്പ, ബി ശ്രീരാമുലു, സിഎസ് പുട്ടരാജു എന്നിവര്‍ രാജിവെച്ച സീറ്റുകളിലാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മരണം, കുമാരസ്വാമി രാജിവെച്ച മണ്ഡലം എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ ആരൊക്കെ വിജയിക്കുമെന്ന കാര്യം ഇപ്പോഴും അപ്രവചനീയമാണ്.

പ്രതിസന്ധി മാണ്ഡ്യയില്‍

പ്രതിസന്ധി മാണ്ഡ്യയില്‍

മാണ്ഡ്യ നിലവില്‍ ജെഡിഎസ്സിന്റെ സീറ്റാണ്. എന്നാല്‍ ഇവിടെ കാലാകാലങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമാണ്. ഈ സീറ്റ് വിട്ടുനല്‍കണമെന്നാണ് ജെഡിഎസ്സിന്റെ ആവശ്യം. ഇവിടെ കഴിഞ്ഞതവണ സിദ്ധുവിനോടാണ് കോണ്‍ഗ്രസ് നേതാവ് രമ്യ ദിവ്യസ്പന്ദന തോറ്റത്. കോണ്‍ഗ്രസ് ഐടി സെല്‍ അധ്യക്ഷയാണ് രമ്യ. വെറും അയ്യായിരം വോട്ടുകള്‍ക്കായിരുന്നു തോല്‍വി. ഈ സാഹചര്യത്തില്‍ ഈ സീറ്റില്‍ നിന്ന് മാറില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

മാണ്ഡ്യയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഭീഷണിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഒറ്റയ്ക്ക് കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ ആ നിമിഷം സര്‍ക്കാര്‍ വീഴും. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ഇവിടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുഴുവന്‍ ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ പാര്‍ട്ടി സംവിധാനമുള്ളത് മാണ്ഡ്യയിലാണ്. അത് വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാകും.

 ബിജെപിയുടെ നീക്കങ്ങള്‍

ബിജെപിയുടെ നീക്കങ്ങള്‍

മാണ്ഡ്യയില്‍ യാതൊരു സാന്നിധ്യവുമില്ലാത്ത പാര്‍ട്ടിയാണ് ബിജെപി. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള ഏറ്റവും വലിയ നേട്ടം കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെ തര്‍ക്കമാണെന്ന് യെദ്യൂരപ്പ കരുതുന്നു. മാണ്ഡ്യയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചെലുവരായസ്വാമിയെ യെദ്യൂരപ്പ നേരിട്ട് കണ്ടെന്നാണ് റിപ്പോര്‍ട്ട്. മാണ്ഡ്യയില്‍ ജെഡിഎസ്സുമായി ഒരു സഖ്യവുമില്ലെന്ന് അദ്ദേഹം തുറന്നുപ്രഖ്യാപിച്ചിട്ടുമുണ്ട്. ചെലുവരായസ്വാമിക്ക് മന്ത്രിസ്ഥാനം വരെ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് രിപ്പോര്‍ട്ട്.

പ്രശ്‌നം വഷളാകുന്നു

പ്രശ്‌നം വഷളാകുന്നു

മാണ്ഡ്യയിലെ പ്രശ്‌നം സംസ്ഥാനത്ത് മുഴുവന്‍ അലയടിച്ച് കൊണ്ടിരിക്കുകയാണ്. കുമാരസ്വാമിയുടെ മണ്ഡലമായ രാമനഗരിയില്‍ ജെഡിഎസ്സിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സിദ്ധരാമയ്യക്കും ഇതേ അഭിപ്രായമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ആ പ്രയത്‌നങ്ങളെ ജെഡിഎസ് വിലകുറച്ച് കാണുകയാണെന്ന് സിദ്ധരാമയ്യ കരുതുന്നു. അതേസമയം കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് ഇവിടെ മത്സരിക്കുന്നത്. അവരെ തോല്‍പ്പിക്കാനും ആഹ്വാനമുണ്ട്.

സര്‍ക്കാര്‍ വീഴുമോ?

സര്‍ക്കാര്‍ വീഴുമോ?

രാമനഗരിയില്‍ കോണ്‍ഗ്രസിന് 60000 വോട്ടുകളിലധികം ഉണ്ടെന്ന് എംഎല്‍സി ലിംഗപ്പ പറയുന്നു. അനിത കുമാരസ്വാമിക്കെതിരെ കോണ്‍ഗ്രസിലെ ശക്തനായ നേതാവ് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജാമകന്ദി മണ്ഡലത്തില്‍ സിദ്ധു ന്യാമഗൗഡയുടെ മകന്‍ ആനന്ദിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിനെ ജെഡിഎസ്സ് എതിര്‍ക്കും. ഇവിടെ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് സൂചന. എന്നാല്‍ ഇവിടെ ജെഡിഎസ്സിന് വലിയ ശക്തിയില്ല.

 തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് താല്‍പര്യങ്ങളുണ്ടെന്ന് സംശയമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആറുമാസം ബാക്കി നില്‍ക്കേ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് ആരോപണമുണ്ട്. കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിന് മാനസികമായി ഒരുങ്ങിയിരുന്നില്ല. മറ്റൊന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സര്‍ക്കാരില്‍ അടിതുടങ്ങുമെന്ന് ബിജെപിക്കറിയാമായിരുന്നു. ഇതിനനുസരിച്ചാണ് അവര്‍ നീക്കങ്ങള്‍ നടത്തിയതെന്നാണ് മനസ്സിലാവുന്നത്.

പോരാട്ടം തീപ്പാറും

പോരാട്ടം തീപ്പാറും

ബിജെപി തിരഞ്ഞെടുപ്പിനെ ഗൗരവമായിട്ടാണ് കാണുന്നത്. ഷിമോഗയില്‍ യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയാണ് മത്സരിക്കുന്നത്. ബെല്ലാരിയില്‍ ശ്രീരാമുലുവിന് ഇഷ്ടമുള്ള നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. ഇവിടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമുണ്ടായാല്‍ ഫലം മാറുമോ എന്നാണ് അറിയാനുള്ളത്. എല്ലാ മണ്ഡലത്തിലും കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കാനിറങ്ങുമെന്നാണ് സൂചനകള്‍.

വ്യാപം കേസ് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സ് സ്ഥാനാര്‍ത്ഥികള്‍.... ബിജെപിക്ക് തിരിച്ചടി!വ്യാപം കേസ് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സ് സ്ഥാനാര്‍ത്ഥികള്‍.... ബിജെപിക്ക് തിരിച്ചടി!

എന്താണ് കലാഭവന്‍ മണിക്ക് സംഭവിച്ചത്? സിബിഐ തുറന്നുപറയണം, സിനിമയുടെ ക്ലൈമാക്‌സിന് പിന്നില്‍എന്താണ് കലാഭവന്‍ മണിക്ക് സംഭവിച്ചത്? സിബിഐ തുറന്നുപറയണം, സിനിമയുടെ ക്ലൈമാക്‌സിന് പിന്നില്‍

English summary
distress in karnataka coalition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X