Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയ്‌ക്കൊപ്പം മറ്റൊരാളെ സെല്‍ഫി എടുക്കാന്‍ അനുവദിക്കുമോയെന്ന് വനിതാ കളക്ടര്‍

ബുലന്ദ്ഷഹര്‍: തനിക്കൊപ്പം സെല്‍ഫി എടുത്തതിനെ തുടര്‍ന്ന് യുവാവിനെ പോലീസില്‍ പിടിപ്പിച്ച വനിതാ കളക്ടര്‍ മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ബുലന്ദ്ഷഹര്‍ ജില്ലാ കളക്ടര്‍ ബി ചന്ദ്രലേഖയാണ് സെല്‍ഫിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് കുപിതയായി സംസാരിച്ചത്.

പതിനെട്ടുകാരനായ യുവാവ് സെല്‍ഫിയെടുത്തതിന് പോലീസില്‍ കേസ് നല്‍കുകയും ജയിലില്‍ അടപ്പിക്കുകയും ചെയ്തത് ശരിയായ നടപടിയാണോയെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ചോദ്യത്തില്‍ കുപിതയായ കളക്ടര്‍, വീട്ടിലേക്ക് അജ്ഞാതനെ പറഞ്ഞുവിട്ടാല്‍ സഹോദരിക്കൊപ്പമോ ഭാര്യയ്‌ക്കൊപ്പമോ സെല്‍ഫിയെടുക്കാന്‍ അനുവദിക്കുമോ എന്ന് മറുചോദ്യം ചോദിച്ചു.

b-chandrakala-1

നിങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. നിങ്ങള്‍ക്ക് സമൂഹത്തില്‍ ഏറെ ഉത്തരവാദിത്വമുണ്ട്. നിങ്ങള്‍ക്ക് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലേ. റോഡരുകില്‍ ആര്‍ക്കും സെല്‍ഫിയെടുക്കാവുന്ന സ്ത്രീയെ പോലെ ആണ് ഞാനെന്ന് താങ്കള്‍ കരുതുന്നുണ്ടോ? സ്ത്രീകളെ ബഹുമാനിക്കുകയും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയുമാണ് യുവാക്കള്‍ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.

ഒരു യുവാവിനെ പോലീസ് പിടികൂടിയതുകൊണ്ട് യുവാക്കളില്‍ ഉത്തരവാദിത്വ ബോധവും ബഹുമാനവും വര്‍ധിപ്പിക്കാമെന്ന് താന്‍ കരുതുന്നില്ല. കുറഞ്ഞപക്ഷം തന്റെ ചിത്രം ഡിലീറ്റ് ചെയ്യിക്കാനെങ്കിലും സാധിച്ചു. സെല്‍ഫി ഭ്രമമാക്കിയ യുവാക്കള്‍ക്ക് ഇതൊരു പാഠമായിരിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+