ജില്ലാ കമ്മീഷണര്‍ രാജിവെച്ച് ബിജെപി സ്ഥാനാര്‍ഥിയായി; ഉത്തരവുകള്‍ പരിശോധിക്കണം എന്ന് കോണ്‍ഗ്രസ്

വിവിധ സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ് ഒക്ടോബര്‍ ആറിന്. തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഈ ദിവസം വോട്ടെടുപ്പ് നടക്കും. അസമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഞെട്ടിരിക്കുകയാണ് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും.

സൗദി അറേബ്യ ഇനി എന്തുചെയ്യും? ഹൂതികള്‍ ബാബുല്‍ മന്തിബ് പിടിച്ചു, ഇന്ത്യക്കും കനത്ത തിരിച്ചടി
സൗദി അറേബ്യ ഇനി എന്തുചെയ്യും? ഹൂതികള്‍ ബാബുല്‍ മന്തിബ് പിടിച്ചു, ഇന്ത്യക്കും കനത്ത തിരിച്ചടി

ദിവസങ്ങള്‍ക്ക് മുമ്പുവരെ നഗാവ് ജില്ലാ കമ്മീഷണറായി സേവനം അനുഷ്ടിച്ചിരുന്ന ഐഎഎസ് ഓഫീസര്‍ ദേബാശിഷ് ശര്‍മയാണ് ബിജെപി സ്ഥാനാര്‍ഥി. സെപ്തംബര്‍ മൂന്നിനാണ് ശര്‍മ വോളണ്ടറി റിട്ടയര്‍മെന്റ് ചെയ്തത്. സെപ്തംബര്‍ എട്ടിന് ബിജെപിയില്‍ ചേര്‍ന്നു. സെപ്തംബര്‍ 10ന് ബിജെപി സ്ഥാനാര്‍ഥിയുമായി. ഒക്ടോബര്‍ ആറിനാണ് പോളിങ്. ഒമ്പതിന് വോട്ടെണ്ണും.

assam ias office turn to bjp candidate

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണ് നഗാവ്. പ്രദ്യുത് ബോര്‍ദോലോയ് ആണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം പിന്നീട് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം. പ്രദ്യുത് അടുത്തിടെ ദിസ്പൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് അസം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇറാന്‍ ആക്രമിച്ചേക്കും; യുഎഇ മറ്റൊരു വഴി ആലോചിക്കുന്നു, ഒരു എഐ കേന്ദ്രത്തിന് പകരം ഒന്നിലധികം
ഇറാന്‍ ആക്രമിച്ചേക്കും; യുഎഇ മറ്റൊരു വഴി ആലോചിക്കുന്നു, ഒരു എഐ കേന്ദ്രത്തിന് പകരം ഒന്നിലധികം

എന്തൊക്കെയാണ് അസം രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് എന്ന ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ശര്‍മ നഗാവ് ജില്ലാ കമ്മീഷണറായി സേവനം അനുഷ്ടിക്കുന്ന വേളയില്‍ ഇറക്കിയ ഉത്തരവുകള്‍ സംബന്ധിച്ച് അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് എംപി റഖിബുല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. ഇദ്ദേഹം നല്‍കിയ പരാതി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

ബിജെപിക്ക് ഗുണം ചെയ്യുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന് കോണ്‍ഗ്രസ് സംശയം ഉന്നയിച്ച ഉദ്യോഗസ്ഥനായിരുന്നു ശര്‍മ. അദ്ദേഹം ഇപ്പോള്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി ചര്‍ച്ചയാകുകയാണ്. 1992ലെ അസം കേഡറിലുള്ള സിവില്‍ സര്‍വീസ് ഓഫീസറാണ് ശര്‍മ. ബര്‍പേട്ടയിലായിരുന്നു ആദ്യ നിയമനം.

ഖത്തര്‍ ഗതികേടില്‍; അത്യുന്നതങ്ങളില്‍ നിന്ന് ഇടിഞ്ഞുവീണു, അമേരിക്കയില്‍ നിന്ന് വാതകം വാങ്ങും
ഖത്തര്‍ ഗതികേടില്‍; അത്യുന്നതങ്ങളില്‍ നിന്ന് ഇടിഞ്ഞുവീണു, അമേരിക്കയില്‍ നിന്ന് വാതകം വാങ്ങും

പിന്നീട് അസം ഗവര്‍ണര്‍ ലഫ്. ജനറല്‍ എസ്‌കെ സിന്‍ഹയുടെ സ്‌പെഷ്യല്‍ ഓഫീസറായി. മഹാരാഷ്ട്രയില്‍ അസം ഭവനില്‍ ഡെപ്യൂട്ടി റിസഡന്റ് കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍, മൊറിഗാവ് ജില്ലാ കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ച ശേഷമാണ് നഗാവ് കമ്മീഷണറായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+