കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കാം; വിശാഖപട്ടണത്തെ രാസവാതക ചോര്‍ച്ചയില്‍ അമിത് ഷാ

  • By News Desk
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതകം ചേര്‍ന്ന് എട്ട് വയസ്‌കാരി ഉള്‍പ്പെടെ എട്ട് പേര്‍ മരണപ്പെട്ടിരുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. നിരവധി പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.

ആര്‍ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമര്‍ഫാക്ടറിയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു വാതക ചോര്‍ച്ചയുണ്ടായത്. സ്റ്റെറീന്‍ വാതകമായിരുന്നു കമ്പനിയില്‍ നിന്നും ചോര്‍ന്നത്. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ വരെ വിഷവാതകം വ്യാപിച്ചിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങളാണ് ഒഴിപ്പിക്കുന്നത്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ.

ഇന്ത്യ ചെയ്യുന്നത് നിസ്വാർത്ഥമായ സേവനം: പ്രതിസന്ധിയില്‍ മോചനം ഉറപ്പ്,രാജ്യത്തെ അഭിസംബോധന ചെയ്ത് മോദിഇന്ത്യ ചെയ്യുന്നത് നിസ്വാർത്ഥമായ സേവനം: പ്രതിസന്ധിയില്‍ മോചനം ഉറപ്പ്,രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി

തീരുമാനത്തില്‍ അയവില്ലെന്ന് കോണ്‍ഗ്രസ്; വെട്ടിലായത് എന്‍സിപിയും ശിവസേനയും;ഒരുങ്ങി ബിജെപിതീരുമാനത്തില്‍ അയവില്ലെന്ന് കോണ്‍ഗ്രസ്; വെട്ടിലായത് എന്‍സിപിയും ശിവസേനയും;ഒരുങ്ങി ബിജെപി

അമിത് ഷാ

അമിത് ഷാ

വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമര്‍ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ച വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ഇവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കാമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അമിത് ഷാ പറഞ്ഞു.

പ്രാര്‍ത്ഥിക്കാം

പ്രാര്‍ത്ഥിക്കാം

വിശാഖിലെ സംഭവം വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. സംഭവത്തില്‍ എന്‍ഡിഎംഎ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ച് വരികയാണ്. ഞങ്ങള്‍ നിരന്തരം സ്ഥതിഗതികള്‍ വിലയിരുത്തുകയാണ്.' അമിത് ഷാ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ആന്ധപ്രദേശ് ചീഫ് സെക്രട്ടറിയും പൊലീസ് ജനറലിനേയും ബന്ധപ്പെട്ടിരുന്നു.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

ദുരിത ബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സംവിധാനങ്ങളും എത്തിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായി റെഡ്ഡി അറിയിച്ചു.ഇവിടെ എല്ലാ രീതിയിലുള്ള സഹായങ്ങളും എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദേശം നല്‍കിയിരുന്നു. കെമിക്കല്‍ പ്ലാന്റിലുണ്ടായ വീഴ്ച്ചയെക്കുറിച്ച് സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഉത്തരവാദിത്തം മാനേജ്‌മെന്റിന്

ഉത്തരവാദിത്തം മാനേജ്‌മെന്റിന്

അതേസമയം കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കമ്പനി മാനേജ്‌മെന്റ് ഏറ്റെടുക്കണമെന്ന് ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി പറഞ്ഞു. 'എല്‍ജി കെമിക്കല്‍ ലിമിറ്റഡ് സംഭവത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും പ്രത്യേകിച്ചും രാജ്യത്ത് ലോക്കഡൗണ്‍ പോലുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍' വ്യവസായ മന്ത്രി പറഞ്ഞു.സംഭവം വിലയിരുത്തിയ ശേഷം വീഴ്ച്ചയുടെ ആഴം വിലയിരുത്തിയ ശേഷം മാനേ്‌മെന്റിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Recommended Video

cmsvideo
എന്താണ് വിശാഖപട്ടണത്തെ ശ്വാസം മുട്ടിച്ച സ്റ്റൈറീന്‍ എന്ന വിഷവാതകം | Oneindia Malayalam
പുലര്‍ച്ചെ അപകടം

പുലര്‍ച്ചെ അപകടം

പോളിമര്‍ ഫാക്ടറിയില്‍ പുലര്‍ച്ചെയായിരുന്നു വാതക ചോര്‍ച്ചയുണ്ടാവുന്നത്. പിന്നാലെ സമീപ പ്രദേശങ്ങളിലുള്ളര്‍ വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശനമായ നിര്‍ദേശം നല്‍കുകയായിരുന്നു. പുറത്തിറങ്ങിയവര്‍ക്ക് ചര്‍ദ്ദി, ശ്വാസതടസം തുടങ്ങിയ ശാരീരിക അവശതകള്‍ അനുഭവപ്പെട്ടിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അപകടസ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.

English summary
Disturbing Incident: Amit Shah on Vizag Gas Leak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X