കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ വീട്ടിലിരിക്കുന്നതായിരുന്നു ഇന്ത്യയുടെ സുവര്‍ണകാലമെന്ന് മോഹന്‍ ഭാഗവത്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Divorce Cases More In Educated Families Says Bhagawat | Oneindia Malayalamq

അഹമ്മദാബാദ്: സ്ത്രീ വിരുദ്ധ പ്രസ്താവനയുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. സ്ത്രീകള്‍ വീട്ടിലിരിക്കുന്നതായിരുന്നു ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമെന്നായിരുന്നു ഭാഗവതിന്‍റെ പ്രസ്താവന. അഹമ്മദാബാദില്‍ ആര്‍എസ്എസ് വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഭാഗവതിന്‍റെ പരാമര്‍ശം. ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തുമാണ് രാജ്യത്ത് വിവാഹമോചനം വര്‍ധിക്കാന്‍ കാരണമായതെന്നും ഭാഗവത് പറഞ്ഞു.

അതേസമയം ഭാവഗതിന്‍റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഭാഗവതിന് മറുപടിയുമായി നടി സോനം കപൂറും രംഗത്തെത്തിയിട്ടുണ്ട്. ഭാഗവതിന്‍റെ വാക്കുള്‍ ഇങ്ങനെ

 വിദ്യാഭ്യാസവും സമ്പത്തും

വിദ്യാഭ്യാസവും സമ്പത്തും

സമീപകാലത്ത് വിവാഹമോചന കേസുകള്‍ കുത്തനെ ഉയരുകയാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. സമ്പത്തും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ള കുടുംബങ്ങള്‍ക്കിടയിലാണ് വിവാഹ മോചന കേസുകള്‍ ധാരാളമായി ഉണ്ടാകുന്നത്.

 അഹങ്കാരികളാക്കും

അഹങ്കാരികളാക്കും

കാരണം വിദ്യാഭ്യാസവും സമ്പത്തും ജനങ്ങളെ അഹങ്കാരികളാക്കും, ഫലമായി കുടുംബങ്ങള്‍ തകരും. ഇത് സമൂഹത്തിന്‍റെ തകര്‍ച്ചയിലേക്കും വഴിവെക്കും.സംഘത്തില്‍ നടക്കുന്ന പ്രവൃത്തികളെ കുറിച്ച് സ്വയം സേവകര്‍ കുടുംബാംഗങ്ങളോട് പറയണം. കാരണം നമ്മള്‍ ചെയ്യുന്നതെന്തും ചെയ്യാൻ‌ കഴിയുമെന്ന്‌ ഉറപ്പുവരുത്തുന്നതിന്‌ കുടുംബത്തിലെ വനിതാ അംഗങ്ങൾ‌ നമ്മളെക്കാൾ വേദന നിറഞ്ഞ ജോലികള്‍ ചെയ്യുന്നു.

 വീട്ടില്‍ ഇരുത്തി

വീട്ടില്‍ ഇരുത്തി

സ്ത്രീകളെ വീട്ടില്‍ അടക്കിനിര്‍ത്തിയതാണ് ഇന്നത്തെ രീതിയിലേക്ക് സമൂഹത്തെ മാറ്റാന്‍ സഹായിച്ചത്. 2000 വര്‍ഷം പഴക്കമുള്ള പാരമ്പര്യത്തിന്‍റെ ഫലമാണ് ഇപ്പോഴത്തെ സമൂഹം. അന്നൊക്കെ സ്ത്രീകളെ വീട്ടില്‍ ഇരുത്തുകയായിരുന്നു പതിവ്. അതായിരുന്നു നമ്മുടെ സമൂഹത്തിന്‍റെ സുവര്‍ണ കാലഘട്ടം.

മറുപടി

മറുപടി

ഹിന്ദു സമൂഹം കൂടുതല്‍ സംഘടിതവും മൂല്യാധിഷ്ടിതവുമാകണം. പുരുഷന്‍ എന്നത് മാത്രമല്ല സമൂഹം. എന്ത് നേടിയെന്നതിന്‍റെ അടിസ്ഥാനത്തിലാണ് അതിന്‍റെ സ്വത്വം തിരുമാനിക്കപ്പെടുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

പിന്തിരിപ്പന്‍

പിന്തിരിപ്പന്‍

അതേസമയം ഭാഗവതിന് മറുടിയുമായി നടി സോനം കപൂര്‍ രംഗത്തെത്തി. വിവേകമുള്ള ഏത് പുരുഷനാണ് ഇത്തരത്തില്‍ സംസാരിക്കുക? പിന്തിരിപ്പന്‍ വിഡ്ഢിത്ത പ്രസ്താവനകള്‍, വീഡിയോ പങ്കുവെച്ച് സോനം കപൂര്‍ ട്വീറ്റ് ചെയ്തു.

'വിശദീകരണം നല്‍കാനുള്ള ബാധ്യത മമ്മൂക്കയ്ക്ക് ഉണ്ട്, എല്ലാ സിനിമ കലാകാരന്‍മാക്കും വലിയ അപമാനമാണിത്''വിശദീകരണം നല്‍കാനുള്ള ബാധ്യത മമ്മൂക്കയ്ക്ക് ഉണ്ട്, എല്ലാ സിനിമ കലാകാരന്‍മാക്കും വലിയ അപമാനമാണിത്'

'കണക്ക് ചോദിക്കുമ്പോൾ ഞഞ്ഞാ പിഞ്ഞാ പറയരുത്, സെന്‍റിമെന്‍റല്‍ അപ്രോച്ചൊക്കെ ഗംഭീരമായിട്ടുണ്ട്''കണക്ക് ചോദിക്കുമ്പോൾ ഞഞ്ഞാ പിഞ്ഞാ പറയരുത്, സെന്‍റിമെന്‍റല്‍ അപ്രോച്ചൊക്കെ ഗംഭീരമായിട്ടുണ്ട്'

കോണ്‍ഗ്രസിന്‍റെ ബ്രഹ്മാസ്ത്രമായി പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്? മധ്യപ്രദേശോ? ഛത്തീസ്ഗഡോ?കോണ്‍ഗ്രസിന്‍റെ ബ്രഹ്മാസ്ത്രമായി പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്? മധ്യപ്രദേശോ? ഛത്തീസ്ഗഡോ?

English summary
Divorce Cases More In Educated families say bhagawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X