ഭര്‍തൃവീട്ടില്‍ ടോയ്ലറ്റ് ഇല്ല; യുവതി ഭര്‍ത്താവിനെ ഒഴിവാക്കി
പറ്റ്ന: ഭര്‍തൃവീട്ടില്‍ ടോയ്ലറ്റ് ഇല്ലെന്ന കാരണത്താല്‍ ബിഹാറില്‍ യുവതി ഭര്‍ത്താവിനെ വിവാഹമോചനം ചെയ്തതായി പ്രഖ്യാപിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ഖോതവ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ബബ്ലു കുമാറിനെ താന്‍ വിവാഹം മോചനം ചെയ്തതായി അര്‍ച്ചനയെന്ന യുവതി വില്ലേജ് പഞ്ചായത്തിലാണ് അറിയിച്ചത്.
മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം വേറൊരാളുടെ സ്ഥലത്താണ് അര്‍ച്ചന പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഇരുട്ടിന്റെ മറപറ്റി ദിവസേന മറ്റൊരാളുടെ സ്ഥലത്ത് പോകാന്‍ തനിക്ക് കഴിയില്ലെന്ന് അര്‍ച്ചന പറഞ്ഞു. സ്ഥലമുടമ സ്ത്രീയെ ഇതിന്റെ പേരില്‍ അവഹേളിക്കുകകൂടി ചെയ്തതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ അര്‍ച്ചന നിര്‍ബന്ധിതയാകുകയായിരുന്നു.

വിവാഹം ചെയ്ത് ഭര്‍തൃവീട്ടില്‍ എത്തിയതുമുതല്‍ ടോയ്ലറ്റിനായി അര്‍ച്ചന നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍, വീട്ടില്‍ ടോയ്ലറ്റ് പണിയാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്നാണ് ബബ്ലുവിന്റെ മറുപടി. ടോയ്ലറ്റ് വേണമെങ്കില്‍ സ്വന്തം മാതാപിക്കാളുടെ കൈയ്യില്‍ നിന്നും പണം വാങ്ങി പണിയണമെന്നും ബബ്ലു ആവശ്യപ്പെട്ടു.
എന്നാല്‍, പ്രാഥമിക കാര്യങ്ങള്‍ക്കുപോലും നിര്‍വാഹമില്ലാത്ത ഭര്‍തൃവീട്ടില്‍ തുടര്‍ന്നും താമസിക്കാന്‍ അര്‍ച്ചന തയ്യാറായില്ല. ഭര്‍ത്താവിനെ വേര്‍പിരിയാന്‍ താന്‍ നിര്ബന്ധിതയാകുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. ഇതാദ്യമായല്ല, ഭര്‍തൃവീട്ടിലെ ടോയ്ലറ്റ് അസൗകര്യം മൂലം ബിഹാറില്‍ വിവാഹമോചനം നടക്കുന്നത്. ബിഹാറിലെ ഒട്ടേറെ വീടുകളില്‍ ഇനിയും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലെന്നതാണ് യാഥാര്‍ഥ്യം.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications