രാംദേവിന്റെ പിന്തുണയുമായി ട്വിങ്കിള്‍ ഖന്ന രംഗത്ത്
ദില്ലി: പുത്രജീവക് സീഡ് വിവാദത്തില്‍ ബാബ രാംദേവിന്റെ പിന്തുണയുമായി ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന രംഗത്ത്. ട്വിറ്ററിലൂടെയാണ് അക്ഷയ്കുമാറിന്റെ പത്നി രാംദേവിനു പിന്തുണ നല്‍കിയത്.മരുന്നിന്റെ പേരുമാറ്റില്ലെന്ന് ബാബ രാംദേവ് പറഞ്ഞതിനു പിന്നാലെയാണ് ട്വിങ്കിളിന്റെ ട്വീറ്റ്.
പുത്രന്‍ജിവ റോക്സ്ബര്‍ഗി എന്ന ശാസ്ത്രനാമമുളള സസ്യത്തില്‍ നിന്ന് നിര്‍മ്മിക്കുന്നതിനാലാണ് മരുന്നിന് പുത്രജീവക് എന്ന് പേരു നല്‍കിയിരിക്കുന്നത് എന്ന് ഒരു ട്വീറ്റിന് മറുപടിയായി ട്വിങ്കിള്‍ പറയുന്നു.
botanical
name-Putranjiva
roxburghi
so
Putrajeevak
not
far
off-looked
up
med
studies-effective
anti-inflammatory-could
link
up
to
fertility
—
Twinkle
Khanna
(@mrsfunnybones)
May
3,
2015
തന്റെ മരുന്ന് വന്ധ്യതാനിവാരണത്തിനാണെന്നും ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടിയുളളതല്ലെന്നും കുഞ്ഞിന്റെ ലിംഗം ഏതെന്ന് മുന്‍കൂട്ടി പറയുക അസാധ്യമാണെന്നും ബാബ രാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
.@Lavanya_Ajesh
#putrajeevak
is
actually
derived
from
the
botanical
name
of
the
plant
so
the
big
baba
isn't
really
at
fault
on
this
one
—
Twinkle
Khanna
(@mrsfunnybones)
May
3,
2015
രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി കഴിഞ്ഞ ദിവസം പുത്രജീവക് ബീജ് എന്നപേരില്‍ മരുന്ന് പുറത്തിറക്കയിരുന്നു. കുട്ടികളില്ലാത്തവര്‍ക്കുള്ള മരുന്നായി ഇത് വിപണി കൈയ്യലെടുക്കുമ്പോഴാണ് മരുന്നിനെതിരെ രാജ്യസഭയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.