• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയേയും ബിജെപിയേയും 'പൊരിക്കാൻ' ദിവ്യ എത്തും? സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി!കോൺഗ്രസിനൊപ്പമെന്ന്

ബെംഗളൂരു; മോദിയേയും ബിജെപിയേയും മുൾമുനയിൽ നിർത്തിയിരുന്ന ആളായിരുന്നു കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹെഡ് ആയിരുന്ന ദിവ്യ സ്പന്ദന. കുറിക്ക് കൊള്ളുന്ന ദിവ്യയുടെ പല പ്രതികരണങ്ങളും ബിജെപി കേന്ദ്രങ്ങളെ വിറപ്പിക്കാറുണ്ട്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് പിന്നാലെ ദിവ്യ സോഷ്യൽ മീഡിയയിൽ നിന്നേ അപ്രത്യക്ഷയായി.

ഇതോടെ ദിവ്യയെ ചുറ്റിപറ്റിയുള്ള നിരവധി അഭ്യൂഹങ്ങളും ഉയർന്നു. കോൺഗ്രസിവ്‍ നിന്നും രാജിവെച്ച് അവർ ബിജെപിയിലേക്ക് പോകാനൊരുങ്ങുകയാണെന്നാണ് പ്രചരിച്ച അഭ്യൂഹങ്ങളിൽ ചിലത്. എന്നാൽ ഇതിനോടെല്ലാം അവർ മൗനം തുടർന്നു. ഇപ്പോഴിതാ ഒരു വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തിരിക്കുകയാണ് അവർ.

നിർമ്മലയെ പിന്തുണച്ച്

നിർമ്മലയെ പിന്തുണച്ച്

2019 ജൂണോടെയായിരുന്നു ദിവ്യ സ്പന്ദന ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷയായത്. രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ പുകഴ്ത്തിക്കൊണ്ട് പങ്കുവെച്ചതായിരുന്നു ദിവ്യയുടെ അവസാന ട്വീറ്റ്. ഇതിന് മുന്‍പ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ഏറ്റെടുത്ത നിര്‍മ്മല സീതാരാമന് ആശംസകള്‍ എന്നായിരുന്നു അന്ന് ദിവ്യ കുറിച്ചത്.

തിരിച്ചെത്തുമെന്ന്

തിരിച്ചെത്തുമെന്ന്

എന്നാൽ ട്വീറ്റ് വിവാദമായി. ഇതോടെ ആ ട്വീറ്റ് അവർ നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെ ട്വിറ്ററിൽ നിന്നേ അവർ അപ്രത്യക്ഷയായി. എന്നാൽ ദിവ്യയുടെ ട്വിറ്റിൽ നിന്നുള്ള പിൻമാറ്റം ആദ്യ സംഭവം അല്ലാത്തതിനാൽ അവർ ഉടൻ തിരികെയെത്തുമെന്ന തരത്തിലായിുന്നു ചർച്ചകൾ.

വിവാദത്തിൽ

വിവാദത്തിൽ

മുൻപ് റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് മോദി കള്ളനാണെന്ന് ദിവ്യ കുറിച്ചത് വിവാദമായിരുന്നു. വിവാദത്തില്‍ പ്രതികരിക്കാതെ മോദിയുടെ നിലപാട് ചോദ്യം ചെയ്തായിരുന്നു രമ്യയുടെ അന്നത്തെ ട്വീറ്റ്. എന്നൽ ഇതിനെതിരെ പരാതി ഉയരുകയും മ്യയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തിുന്നു.

മോദിയ്ക്കെതിരെ

മോദിയ്ക്കെതിരെ

തൊട്ട് പിന്നാലെ അവർ ട്വിറ്റർ വിട്ടു. ഒപ്പം ട്വിറ്ററിലെ ബയോയില്‍ നിന്ന് ദിവ്യ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് എന്ന പദവി അവര്‍ നീക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അവർ തിരിച്ചെത്തുകയും ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ മുൾ മുനയിൽ നിർത്തുന്ന വിമർശനങ്ങൾ ഉയർത്തുകയും ചെയ്തു. ഈ സംഭവം ആയിരുന്നു അവർ ഉടൻ തിരിച്ചെത്തുമെന്ന് വ്യക്തമാക്കാൻ കോൺഗ്രസ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടിയത്.

മൗനം തുടർന്നു

മൗനം തുടർന്നു

എന്നാൽ ദിവ്യ മൗനം തുടർന്നു. മാധ്യമങ്ങളിൽ നിന്നേ അവർ മാറി നിന്നു. അവർ ഉടൻ ബിജെപിയിലേക്ക് ചേക്കേറുമെന്നുള്ള ചർച്ചകൾക്ക് ഇതിനിടെ ചൂട് പിടിച്ചു. എന്തുകൊണ്ടാണ് ദിവ്യ പിൻമാറിയതെന്ന വിഷയത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വവും തയ്യാറിയല്ല. ഇപ്പോഴിതാ ഒളിച്ചുകളി അവസാനിപ്പിച്ച് അവർ സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തിരിക്കുകയാണ്.

മടങ്ങിയെത്തി

മടങ്ങിയെത്തി

തന്റെ ഫോട്ടോകളും സെൽഫികളുമാണ് ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ദിവ്യയുടെ പിൻമാറ്റത്തിന്റെ കാരണം എന്താണെന്ന് തങ്ങൾക്ക് അറിയില്ലെന്ന് പറയുകയാണ് കോൺഗ്രസ്. എന്നൽ അവർ പാർട്ടിക്ക് ഒപ്പം തന്നെയാണെന്നും നേതാക്കൾ പറയുന്നു.

രാജിവെച്ചിട്ടില്ല

രാജിവെച്ചിട്ടില്ല

ഇതുവരെ രമ്യ പാർട്ടിയിൽ നിന്നും രാജിവെച്ചിട്ടില്ല. പാർട്ടി വിടുമെന്ന് പ്രഖ്യാപച്ചിട്ടുമില്ല, മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. നേരത്തേ താനുമായി ദിവ്യ അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ അവർ സോഷ്യൽ മീഡിയ തലപ്പത്ത് നിന്ന് പുറത്തായതോടെ ബന്ധപ്പെട്ടിട്ടേ ഇല്ലെന്ന് മാണ്ഡ്യ ജില്ല കോൺഗ്രസ് അധ്യക്ഷൻ സിഡി ഗംഗാധർ പറഞ്ഞു.

പ്രതികരിക്കാതെ

പ്രതികരിക്കാതെ

അതേസമയം ദിവ്യയുടെ പിൻമാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ കർണാക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ തയ്യാറായില്ല. ദിവ്യ കോൺഗ്രസിലേക്ക് തന്നെ വീണ്ടും മടങ്ങിയെത്തുമോയെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഉടൻ തന്നെ അവർ ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തും എന്നാണ് അവരോട് അടുത്ത വൃൃത്തങ്ങൾ പറയുന്നത്.

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്

കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ട്വിറ്റര്‍ കൈകാര്യം ചെയ്തിരുന്നത് തെന്നിന്ത്യന്‍ നടി കൂടിയായ രമ്യയായിരുന്നു. 2003 മുതൽ സിനിമയിൽ സജീവമായിരുന്ന രമ്യ 2012 ലാണ് കോൺഗ്രസിൽ ചേർന്നത്. 2013 കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച് അവര്‍ ലോക്സഭാംഗമായി. രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് അവര്‍ സിനിമ ഉപേക്ഷിച്ചത്.

രാജസ്ഥാനിൽ കോൺഗ്രസിനെ 'തുണച്ച്' ഹൈക്കോടതി!! താത്കാലിക ആശ്വാസം!! ബിജെപി നീക്കം പൊളിഞ്ഞു!!

English summary
Divya spandana back to social meida after one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X