കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവ്യ സ്പന്ദന രാജിവെച്ചിട്ടില്ല... ആ വാർത്ത തെറ്റ്, കോൺഗ്രസുമായി ഭിന്നതയില്ല, പിന്നിൽ സംഘപരിവാർ?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചതായുള്ള വാര്‍ത്ത നിഷേധിച്ച് ദിവ്യ സ്പന്ദന രംഗത്ത്. ബിജെപിയുടെ ഭരണ പിഴവുകളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി വിമര്‍ശിക്കുന്ന ദിവ്യാ സ്പന്ദന സെപ്റ്റംബര്‍ 29 മുതല്‍ ട്വിറ്റുകള്‍ ഒന്നും പങ്കുവെച്ചിരുന്നില്ല. ഇത് സോഷ്യല്‍ മീഡിയയി്ല്‍ ഏറെ ചര്‍ച്ചാവിഷയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമ മേധാവി സ്ഥാനത്ത് നിന്നും ദിവ്യ രാജിവെച്ചെന്ന വ്യജ വാര്‍ത്ത പ്രചരിച്ചത്. ദേശീയ മാധ്യയമങ്ങൾ ഈ വാർത്ത കൊണ്ടാടി. ഇതിന് പിന്നാലെയാണ് വാർത്ത വ്യാജമാണെന്ന പ്രസ്താവനയുമായി അവർ രംഗത്തെത്തിയത്.

<strong>ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?</strong>ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?

താന്‍ കുറച്ച് നാളായി അവധിയിലാണെന്നും അതിനാല്‍ ഓഫീസില്‍ പോകാറില്ലെന്നും ദിവ്യ സ്പന്ദന ടൈംസ് നൗവിനോട് പറഞ്ഞു. വ്യാഴാഴ്ച ഓഫീസില്‍ പോകുമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. സീ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദിവ്യ ബിജെപിയിലേക്ക് പോകുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്ക്കെതിരേ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹ കുറ്റമായിരുന്നു ചുമത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു വാർത്തയും വന്നിരുന്നു.

മോദിക്കെതിരെ കടുത്ത വിമർശനം

മോദിക്കെതിരെ കടുത്ത വിമർശനം

മോദിക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച ദിവ്യയ്‌ക്കെതിരേ സംഘപരിവാര്‍ ആസുത്രണം ചെയ്ത വാര്‍ത്തയാണിതെന്ന ആരോപണം ശക്തമാണ്. നരേന്ദ്ര മോദിയെ ട്വിറ്ററിലൂടെ കള്ളന്‍ എന്ന് വിളിച്ചതിന് ദിവ്യ സ്പന്ദനക്ക് എതിരെ യുപി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്നത് ശ്രദ്ധേയമണ്. റഫാല്‍ ഇടപാട് വിവാദത്തിലാണ് പ്രധാനമന്ത്രിക്കെതിരെ ദിവ്യ രൂക്ഷ വിമർശനം നടത്തിയിരുന്നത്. ചോർ എന്ന് എഴുതിയ ചിത്രമായിരുന്നു അവർ ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രിയെ മോശക്കാരനാക്കി

പ്രധാനമന്ത്രിയെ മോശക്കാരനാക്കി


ലഖ്‌നൗവിലെ അഭിഭാഷകനായ സയ്യിദ് രിസ്വാന്‍ അഹ്മദ് ആണ് രമ്യയുടെ ട്വീറ്റിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പരമാധികാര രാജ്യത്തിന്റെ പ്രതിനിധിയായ പ്രധാനമന്ത്രിയെ മോശക്കാരനായി ചിത്രീകരിച്ചുവെന്നായിരുന്നു പരാതി. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് രമ്യയുടെ നടപടിയെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാരിന്റെ പരാജയം എടുത്തുകാട്ടുന്നതായിരുന്നു അവരുടെ ഓരോ ദിവസത്തെ സോഷ്യല്‍ മീഡിയ സന്ദേശവും. എന്നാല്‍ സപ്തംബര്‍ 29ന് ശേഷം രമ്യയെ ട്വിറ്ററില്‍ കണ്ടിട്ടില്ല. ഇതോടെയാണ് രാജി വാർത്ത പുറത്ത് വന്നത്.

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ

കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ട്വിറ്റര്‍ കൈകാര്യം ചെയ്തിരുന്നത് ദിവ്യ സ്പന്ദനയാണ്. തെന്നിന്ത്യൻ നടി കൂടിയായിരുന്നു അവർ. രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് അവര്‍ സിനിമാരംഗം വിട്ടത്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ ഇവര്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് പിന്മാറുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ദിവ്യ മത്സരിക്കുമെന്ന പ്രചാരണവും നടക്കുന്നുണ്ട്.

രാജിയല്ല... അവധി

രാജിയല്ല... അവധി


വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് രമ്യ പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞത്. കണക്കുകളും വസ്തുതകളും നിരത്തി കോണ്‍ഗ്രസ് ബിജെപിക്കെതിരെ വ്യാപക പ്രചാരണമാണ് നടത്തിയത്. ഈ വേളയിലാണ് രമ്യ ട്വിറ്ററില്‍ മോദിയുടെ ചിത്രം വച്ച് കള്ളനെന്ന് വിളിച്ചത്. കോണ്‍ഗ്രസ് ഔദ്യോഗികമായി രമ്യയുടെ രാജിവാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല. എന്നിട്ടും മാധ്യമങ്ങൾ രാജിവെച്ചെന്ന വാർത്ത പുറത്തു വിടുകയായിരുന്നു. അവധിയെടുത്തിരിക്കുകയാണെന്ന് തന്നെയായിരുന്നു വാർത്ത പുറത്ത് വന്നപ്പോഴും കോൺഗ്രസ് അറിയിച്ചിരുന്നത്.

English summary
Divya Spandana rubbishes reports of quitting Congress' social media cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X