കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ രഹസ്യ വിവാഹം; വിശദീകരണവുമായി അമ്മ രംഗത്ത്!
ദില്ലി: നടിയും കോൺഗ്രസ് നേതാവും മുൻ എംപിയുമായ ദിവ്യ സ്പന്ദനയും കാമുകൻ റാഫേലും രഹസ്യ വിവാഹം ചെയ്തുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. നിണ്ട നാളത്തെ പ്രണയമായിരുന്നു വിവാഹത്തിൽ കലാശിച്ചതെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ വാർത്തകൾക്കെതിരെ ദിവ്യ സ്പന്ദനയുടെ അമ്മ രംഗത്ത് വന്നു.
ദിവ്യ വിവാഹം ചെയ്യുന്നെങ്കില്‍ എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കും, രഹസ്യമായി വെയ്ക്കില്ല. ദയവായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അമ്മ രഞ്ജിത പറഞ്ഞു. റാഫേലും ദിവ്യയും ഒരു വർഷത്തോളം പ്രണയത്തിലായിരുന്നു. എന്നാൽ ജോലി തിരക്കിൽ രണ്ട് പേരുടെയും ബന്ധത്തിൽ വിള്ളലേറ്റു. അത് മാത്രമല്ല ദിവ്യക്ക് പോർച്ചുഗലിൽ ജീവിക്കാൻ താൽപ്പര്യമില്ലെന്നും ദിവ്യ സ്പന്ദനയുടെ അമ്മ വ്യക്തമാക്കി.

ഇരുവരും വേർപിരിയാനാണ് തീരുമാനിച്ചിരിക്കുന്നത്. അവർ തുടർന്ന് സുഹൃത്തുക്കളായി തുടരുമെന്നും അവർ വ്യക്തമാക്കി. തെലുങ്ക്, തമിഴ്, കന്നട തുടങ്ങിയ ഭാഷകളില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചനടിയാണ് ദിവ്യ. അബിനയം അവനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ് ഇപ്പോൾ. 2011ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ദിവ്യ 2013ൽ കർണാടകയിലെ മാണ്ഡ്യ ലോക്സഭ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.












Click it and Unblock the Notifications