കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോനിയിൽ നിന്നും വരുന്നതിനെയോർത്ത് നാണക്കേട് വേണ്ട, പക്ഷെ വായയുടെ കാര്യം അങ്ങനെയല്ല....ചുട്ട മറുപടി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്‌മൃതി ഇറാനിക്ക് ചുട്ട മറുപടിയുമായി ദിവ്യ സ്പന്ദന | Oneindia Malayalam

ദില്ലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് സന്നിധാനത്ത് നടന്നത്. പ്രതിഷേധവുമായി രംഗത്തിറങ്ങിവരിൽ വലിയൊരു വിഭാഗം സ്ത്രീകൾ തന്നെയായിരുന്നു. സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടും തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ പ്രതിഷേധങ്ങളെ തുടർന്ന് സ്ത്രീ പ്രവേശം സാധ്യമായിട്ടില്ല.

ശബരിമലയിൽ സുരക്ഷയൊരുക്കാൻ അയ്യായിരം പോലീസുകാർ; ഡിജിറ്റൽ ബുക്കിംഗ് സംവിധാനവുംശബരിമലയിൽ സുരക്ഷയൊരുക്കാൻ അയ്യായിരം പോലീസുകാർ; ഡിജിറ്റൽ ബുക്കിംഗ് സംവിധാനവും

സ്ത്രീകൾ സന്നിധാനത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാനുള്ള ശ്രമങ്ങൾക്ക് ഏതുവിധേനയും തടയിടുമെന്ന നിലപാടിലാണ് സംസ്ഥാന ബിജെപി. ഇതിനിടെയാണ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ എതിർപ്പറിയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തുന്നത്. മന്ത്രിയുടെ പ്രതികരണത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഏൽക്കേണ്ടി വന്നത്. സ്മൃതി ഇറാനിക്ക് മുഖമടച്ച മറുപടി നൽകുകയാണ് കോൺഗ്രസ് നേതാവ് ദിവ്യാ സ്പന്ദന.

സ്മൃതിയുടെ നിലപാട്

സ്മൃതിയുടെ നിലപാട്

ശബരിമലയിലെ സ്ത്രീ പ്രവേശനം സാമാന്യ യുക്തിയുടെ കാര്യമാണ്. ആരാധനാലയങ്ങളിൽ പോകാൻ നിങ്ങൾക്ക് അവകാശമുണ്ട് പക്ഷെ അത് അശുദ്ധമാക്കാൻ അനുവാദമില്ലെന്നായിരുന്നു സ്ത്രീപ്രവേശന വിഷയത്തിൽ സ്മൃതി ഇറാനിയുടെ പ്രതികരണം. സ്മൃതിയുടേത് ഒരു മന്ത്രിക്ക് ചേർന്ന നിലപാടല്ലെന്നും പിന്തിരപ്പൻ നയമാണ് അവര് സ്വീകരിക്കുന്നതുമെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് സ്മൃതി ഇറാനിക്കെതിരെ ഉയർന്നത്.

ആർത്തവരക്തം പുരണ്ട പാഡ്

ആർത്തവരക്തം പുരണ്ട പാഡ്

ഒരു പടി കൂടി കടന്ന് ആർത്തവ രക്തം പുരണ്ട പാഡുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമോയെന്നും സ്മൃതി ഇറാനി ചോദിച്ചു. അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന അറിയാവുന്ന നിങ്ങൾക്ക് എങ്ങനെയാണ് അതുമായി ദേവാലയത്തിൽ പോകാനാകുന്നത് എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം. മുംബൈയിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അകത്ത് കയറാതെ വഴിപാടുകൾ നടത്തി വരാനായി മകനെ അയച്ച സംഭവവും സ്മൃതി ഇറാനി വിശദീകരിച്ചു. യംങ് തിങ്കേഴ്സ് കോൺഫറൻസിൽ പങ്കെടുക്കുമ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

യോനിയിൽ നിന്ന് വരുന്നത്

യോനിയിൽ നിന്നു വരുന്നതൊന്നും അശുദ്ധമല്ല,അതിനെയോർത്ത് നാണക്കേട് വേണ്ട, പക്ഷെ വായയുടെ കാര്യത്തിൽ അങ്ങനെ പറയാൻ സാധിക്കില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണത്തിന് ദിവ്യ സ്പന്ദനയുടെ മറുപടി. ട്വിറ്ററിലൂടെയാണ് ദിവ്യയുടെ പ്രതികരണം. കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യാ സ്പന്ദന. ബിജെപിയെ കടന്നാക്രമിക്കുന്ന പരിഹാസം കലർത്തിയ ദിവ്യയുടെ ട്രോളുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിലൊരു ചുട്ട മറുപടിയാണ് സ്മൃതി ഇറാനിക്കും ദിവ്യ സ്പന്ദ നൽകുന്നത്.

സർക്കാർ മുന്നോട്ട്

സർക്കാർ മുന്നോട്ട്

കടുത്ത പ്രതിഷേധങ്ങൾക്കിടയിലും സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് നിലപാടിലാണ് സംസ്ഥാന സർക്കാർ. മണ്ഡലമകരവിളക്ക് സീസണിൽ വനിതാ തീർത്ഥാടകരെത്തുമ്പോൾ പഴുതടച്ച സുരക്ഷയൊരുക്കാനാണ് സർക്കാർ ശ്രമം. അയ്യായിരത്തോളം പോലീസുകാരെയാണ് സന്നിധാനത്ത് വിന്യസിക്കുക. ദ്രുത കർമ സേന, ദുരന്ത നിവാരണ സേന എന്നിവരും അടിയന്തര സാഹചര്യങ്ഹള്‌ നേരിടാൻ സന്നിധാനത്തുണ്ടാകും. തിരക്ക് കുറയ്ക്കാൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.

അടുത്ത വിക്കറ്റും വീണു.. രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവും അറസ്റ്റില്‍അടുത്ത വിക്കറ്റും വീണു.. രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവും അറസ്റ്റില്‍

English summary
divya spandana slams smrithi on her remarks on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X