കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിടുന്നു? ഇനി ബിജെപിയിലേക്കോ? അഭ്യൂഹം, ട്വിറ്ററില്‍ ചര്‍ച്ച കൊഴുക്കുന്നു

  • By
Google Oneindia Malayalam News

ദില്ലി: മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയിലൂടെ പ്രതികരിക്കുന്ന ആളാണ് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന. ദിവ്യയുടെ കുറിക്ക് കൊള്ളുന്ന പല പോസ്റ്റുകളും ബിജെപിയെ വിറപ്പിച്ചിട്ടുണ്ടെന്ന് മാത്രമല്ല അത് വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രമ്യയുടെ പോസ്റ്റും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ പുകഴ്ത്തിയായിരുന്നു പോസ്റ്റ്. എന്നാല്‍ സംഭവം വിവാദമായോടെ ദിവ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

<strong>'ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്'.. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം,ട്രോള്‍</strong>'ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്'.. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം,ട്രോള്‍

എന്നാല്‍ അപ്പോള്‍ മുതല്‍ ദിവ്യ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷയായി. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വഴി വെച്ചിരിക്കുന്നത്. ദിവ്യ കോണ്‍ഗ്രസ് വിടുകയാണെന്നും ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

 സ്ഥിരം വിമര്‍ശക

സ്ഥിരം വിമര്‍ശക

നരേന്ദ്ര മോദി കള്ളനാണ്, റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ദിവ്യ സ്പന്ദന ഇങ്ങനെ കുറിച്ചത്. റാഫേല്‍ വിവാദത്തില്‍ പ്രതികരിക്കാതെ മോദിയുടെ നിലപാട് ചോദ്യം ചെയ്തായിരുന്നു രമ്യയുടെ അന്നത്തെ ട്വീറ്റ്.

 രാജ്യദ്രോഹ കുറ്റം

രാജ്യദ്രോഹ കുറ്റം

മോദിയുടെ ചിത്രം പങ്കുവെച്ചായിരുന്നു രമ്യ ഇങ്ങനെ കുറിച്ചത്. എന്നാല്‍ ലഖ്നൗ അഭിഭാഷകനായ സയ്യിദ് രിസ്വാന്‍ അഹമ്മദ് ദിവ്യയുടെ ട്വീറ്റിനെതിരെ പോലീസില്‍ പരാതി നല്‍കി. ഇതോടെ രമ്യയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു.

 സോഷ്യല്‍ മീഡിയ ഹെഡ്

സോഷ്യല്‍ മീഡിയ ഹെഡ്

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ട്വിറ്ററില്‍ നിന്ന് ദിവ്യ സ്പന്ദന അപ്രത്യക്ഷയായി. ട്വിറ്ററിലെ ബയോയില്‍ നിന്ന് ദിവ്യ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് എന്ന പദവി അവര്‍ നീക്കുകയും ചെയ്തിരുന്നു.
ഇതോടെ ദിവ്യയെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പദവിയില്‍ നിന്ന് പുറത്താക്കിയെന്നടക്കമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.എന്നാല്‍ പിന്നീട് വാര്‍ത്തകള്‍ തള്ളി രമ്യ തന്നെ രംഗത്തെത്തുകയും ചെയ്തു.

 സജീവമായിരുന്നു

സജീവമായിരുന്നു

അതേസമയം പൂര്‍വ്വാധികം ശക്തിയോടെ തന്നെ ദിവ്യ സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തി. മോദിക്കെതിരേയും ബിജെപിക്കെതിരെയും അവര്‍ നിരവധി പരിഹാസങ്ങളുമുയര്‍ത്തി. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ പ്രചരണ വേളകളില്‍ ഉള്‍പ്പെടെ അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

 വിവാദമായി

വിവാദമായി

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ച് അവര്‍ രംദത്തെത്തിയിരുന്നു. ഇതിന് മുന്‍പ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ഏറ്റെടുത്ത നിര്‍മ്മല സീതാരാമന് ആശംസകള്‍ അറിയിച്ചായിരുന്നു ദിവ്യയുടെ ട്വീറ്റ്. എന്നാല്‍ ഇതും വിവാദങ്ങള്‍ക്ക് കാരണായി.

 ട്വീറ്റ് മുക്കി

ട്വീറ്റ് മുക്കി

പിന്നാലെ അവര്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇപ്പോള്‍ ദിവ്യ ട്വിറ്ററില്‍ നിന്നേ അപ്രത്യക്ഷയായിരിക്കുകയാണ്. ഇതോടെ അഭ്യൂഹങ്ങളും കനക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സംഘത്തില്‍ നിന്നും ദിവ്യ പുറത്തായെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

 നിര്‍ജ്ജീവം

നിര്‍ജ്ജീവം

പല സംസ്ഥാനങ്ങളുടം ബിജെപിയുടെ സജീവ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ബിജെപിയുടെ വിജയത്തിന് കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. നാലില്‍ മൂന്ന് ഭാഗം പേരും ബിജെപിയുടെ റാലികളിലും പരിപാടികളിലും എത്തിയിരുന്നത് സോഷ്യല്‍ മീഡിയ വഴിയുള്ള സന്ദേശങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേ സ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ഇടപെടല്‍ നിര്‍ജ്ജീവമായിരുന്നു എന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.

 കോണ്‍ഗ്രസ് വിടുന്നു?

കോണ്‍ഗ്രസ് വിടുന്നു?

ഈ സാഹചര്യത്തില്‍ ദിവ്യ കോണ്‍ഗ്രസ് വിടുകയാണെന്നുള്ള അഭ്യൂഹങ്ങളും ശക്തമാവുന്നുണ്ട്. അതേസമയം ദിവ്യയുടെ ട്വിറ്ററില്‍ നിന്നുള്ള പിന്‍മാറ്റത്തില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.

 സജീവ രാഷ്ട്രീയത്തില്‍

സജീവ രാഷ്ട്രീയത്തില്‍

കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ട്വിറ്റര്‍ കൈകാര്യം ചെയ്തിരുന്നത് തെന്നിന്ത്യന്‍ നടി കൂടിയായ രമ്യയായിരുന്നു. 2013 കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച് അവര്‍ ലോക്സഭാംഗമായി. രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് അവര്‍ സിനിമ ഉപേക്ഷിച്ചത്.

English summary
Divya Spandana to resign from Congress? Twitter discusses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X