മോദിയെ പിന്തുണയ്ക്കുന്ന മൂന്ന് പേരിൽ ഒരാൾ മറ്റ് 2 പേരെ പോലെ; പ്രധാനമന്ത്രിയെ ട്രോളി ദിവ്യാ സ്പന്ദന
ദില്ലി: തിരഞ്ഞെടുപ്പ് അടുത്തതോടെ പരസ്പരമുള്ള പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമൊക്കെ രാഷ്ട്രീയ പാർട്ടികൾ സജീവമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് കോൺഗ്രസ് ഐടി സെൽ മേധാവി ദിവ്യ സ്പന്ദന. ദിവ്യയുടെ ട്വീറ്റുകളിൽ പതിവായി പ്രധാനമന്ത്രിയെ ട്രോളാറുണ്ട്.
ഇപ്പോൾ ഒരുപടി കൂടി കടന്ന് പ്രധാനമന്ത്രിയെ പിൻതുണയ്ക്കുന്നവരെ വിഢ്ഡിയെന്ന് വിളിച്ചിരിക്കുകയാണ് ദിവ്യാ സ്പന്ദന. മോദിയെ പിന്തുണയ്ക്കുന്ന മൂന്ന് പേരിൽ ഒരാൾ മറ്റ് രണ്ട് പേരെ പോലെ വിഡ്ഢികളാണെന്നാണ് ദിവ്യാ സ്പന്ദനയുടെ ട്വീറ്റ്.

മോദിയുടെ ചിത്രവും ദിവ്യ സ്പന്ദന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ദിവ്യാ സ്പന്ദനയുടെ ട്വീറ്റ് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തതോടെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ട്വിറ്ററിൽ പോര് തുടങ്ങിയിരിക്കുകയാണ്.
വിംഗ് കമാൻഡർ അഭിനന്ദൻ പാക് കസ്റ്റഡിയിലായ സമയത്തും മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ദിവ്യാ സ്പന്ദന രംഗത്തെത്തിയിരുന്നു. നിങ്ങൾ പല്ല് തേച്ചോ. കുളിച്ചോ ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാൻ ഞങ്ങൾക്ക് താൽപര്യമില്ല, അഭിനന്ദനെ എപ്പോൾ തിരിച്ചെത്തിക്കും എന്നാണ് ഞങ്ങൾക്ക് അറിയേണ്ടതെന്നായിരുന്നു ദിവ്യാ സ്പന്ദനയുടെ ട്വീറ്റ്.












Click it and Unblock the Notifications