കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കിൾ ജീ ഇപ്പോഴും ജീവിക്കുന്നത് പുരാതന കാലത്താണോ.. മോദിയുടെ ചീട്ട് കീറി ദിവ്യ സ്പന്ദന

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഡാര്‍ തിയറിയില്‍ വെട്ടിലായിരിക്കുകയാണ് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് ബലാക്കോട്ട് തിരിച്ചടിയുടെ ക്രഡിറ്റ് സ്വന്തമാക്കാനുളള ശ്രമത്തില്‍ നരേന്ദ്ര മോദിക്ക് വന്‍ അമളി സംഭവിച്ചിരിക്കുന്നത്.

പാകിസ്താന് തിരിച്ചടി നല്‍കാന്‍ തീരുമാനിച്ച ദിവസം കാലാവസ്ഥ മോശമായിരുന്നുവെന്നും എന്നാല്‍ മേഘങ്ങള്‍ ഉളളത് കൊണ്ട് ഇന്ത്യന്‍ വിമാനങ്ങളെ പാക് റഡാറുകളില്‍ നിന്ന് മറയ്ക്കാനാകുമെന്ന് താന്‍ നിര്‍ദേശിച്ചു എന്നുമാണ് ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തില്‍ മോദി അവകാശപ്പെട്ടത്. മോദിയുടെ റഡാര്‍ തിയറിയെ വലിച്ച് കീറി ഭിത്തിയിലൊട്ടിച്ചിരിക്കുകയാണ് ദിവ്യ സ്പന്ദന.

ബാലക്കോട്ടിലെ തിരിച്ചടി

ബാലക്കോട്ടിലെ തിരിച്ചടി

പുല്‍വാമയില്‍ 40 ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനാണ് അതിര്‍ത്തി കടന്ന് ബലാക്കോട്ടില്‍ വ്യോമ സേന തിരിച്ചടി നല്‍കിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഈ തിരിച്ചടിയെ സ്വന്തം നേട്ടമായാണ് ബിജെപിയും നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് ആരോപിക്കപ്പെടുന്നത്.

ക്രഡിറ്റ് വേണ്ടേ

ക്രഡിറ്റ് വേണ്ടേ

അതിനിടെയാണ് തന്റെ നിര്‍ദേശം പരിഗണിച്ചാണ് ബലാക്കോട്ടിലെ തിരിച്ചടി നടന്നത് എന്ന അവകാശ വാദം ദേശീയ ചാനലിലെ അഭിമുഖത്തില്‍ മോദി നടത്തിയത്. താനിക്കാര്യം ആദ്യമായാണ് പറയുന്നത് എന്നും തനിക്കിതിന്റെ ക്രഡിറ്റ് വേണ്ടെന്നും മോദി അഭിമുഖത്തില്‍ പറയുന്നുണ്ട്.

അന്ന് ശക്തമായ മഴ

അന്ന് ശക്തമായ മഴ

മോദിയുടെ വാക്കുകൾ ഇങ്ങനെ: പാകിസ്താന്‍ തിരിച്ചടി നല്‍കാന്‍ തീരുമാനിച്ച ദിവസം കാലാവസ്ഥ ഒട്ടും നന്നായിരുന്നില്ല. ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു. മാത്രമല്ല കനത്ത മേഘങ്ങളുമുണ്ടായിരുന്നു. അതോടെ തിരിച്ചടി മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കുന്ന കാര്യം വിദഗ്ധര്‍ മുന്നോട്ട് വെച്ചു.

പുതിയ റഡാർ തിയറി

പുതിയ റഡാർ തിയറി

താന്‍ ഇത്തരം വിഷയങ്ങളില്‍ ഒരു വിദഗ്ദന്‍ അല്ല. എങ്കിലും തന്റെ മനസ്സില്‍ അപ്പോള്‍ തോന്നിയ ഒരു കാര്യം പറഞ്ഞു. ഇന്ത്യന്‍ വിമാനങ്ങളെ റഡാറില്‍ നിന്ന് മറയ്ക്കാന്‍ മേഘങ്ങള്‍ കാരണം സാധിക്കുമെന്നാണ് തനിക്ക് തോന്നിയത്. അത് പ്രകാരമാണ് അന്ന് തന്നെ ബലാക്കോട്ടില്‍ ആക്രമണം നടത്തിയത് എന്നാണ് മോദി പറഞ്ഞത്.

മോദിയെ ട്രോളി ദിവ്യ

മോദിയെ ട്രോളി ദിവ്യ

അഭിമുഖത്തിലെ ഈ ഭാഗം ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മോദിയുടെ ഈ റഡാര്‍ തിയറിയെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി. രൂക്ഷമായ പരിഹാസവും ട്രോളുകളുമാണ് മോദിക്കെതിരെ സോഷ്യല്‍ മീഡിയില്‍ പരക്കുന്നത്. കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യ സ്പന്ദനയും മോദിയെ വെറുതെ വിട്ടിട്ടില്ല.

ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല

ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല

ട്വിറ്ററിലാണ് ദിവ്യയുടെ പരിഹാസം. ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്: നരേന്ദ്ര മോദിജി താങ്കളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പറയാം. മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ട് പിടിക്കാന്‍ സാധിക്കുന്ന വിമാനങ്ങള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്ന ഉളളതാണ്. ചാരപ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം അവ ഉപയോഗിക്കുന്നു.

ഏത് കാലത്താണ് ജീവിക്കുന്നത്

ഏത് കാലത്താണ് ജീവിക്കുന്നത്

അങ്ങനെ അല്ലായിരുന്നു എങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എപ്പോഴെ തന്നിഷ്ടപ്രകാരം നമ്മുടെ ആകാശത്ത് യഥേഷ്ടം പറന്ന് നടന്നേനെ. താങ്കള്‍ പുരാതന കാലത്ത് തന്നെ ജീവിക്കുന്നതിന്റെ പ്രശ്‌നങ്ങളാണിത്. അത് മനസ്സിലാക്കൂ അങ്കിള്‍ ജീ എന്നാണ് ദിവ്യ മോദിയെ പരിഹസിച്ചിരിക്കുന്നത്.

2014 മുതൽ മറ്റൊരു റഡാർ

2014 മുതൽ മറ്റൊരു റഡാർ

തീര്‍ന്നില്ല. മോദിയെ പരിഹസിച്ച് മറ്റൊരു ട്വീറ്റ് കൂടിയുണ്ട് ദിവ്യയുടെ വക. 2014 മുതല്‍ നമുക്ക് പുതിയ മികച്ച ഒരു റഡാര്‍ കൂടി സ്വന്തമായുണ്ട്. മണ്ടത്തരവും നുണകളും അഴിമതിയും കൃത്രിമ രേഖകളും കണ്ടുപിടിക്കുന്നതിനുളള റഡാര്‍. അല്ലാതെ നിങ്ങളെ പോലുളള ഒരു കളളനെ ഞങ്ങള്‍ എങ്ങനെ കണ്ടുപിടിച്ചു എന്നാണ് കരുതുന്നത് എന്നാണ് പരിഹാസം.

ട്വീറ്റ് വായിക്കാം

ദിവ്യ സ്പന്ദനയുടെ ട്വീറ്റ് വായിക്കാം

'അച്ഛന്റെ മരണത്തിന് ഉത്തരവാദി മോദിയെന്ന് സഹോദരങ്ങൾ'! പത്രക്കട്ടിംഗ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ'അച്ഛന്റെ മരണത്തിന് ഉത്തരവാദി മോദിയെന്ന് സഹോദരങ്ങൾ'! പത്രക്കട്ടിംഗ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ

പ്രിയങ്ക ഗാന്ധി ചുമ്മാ പൊളിയാണ്! രക്ഷിച്ചത് രണ്ടര വയസ്സുകാരി പെൺകുഞ്ഞിന്റെ ജീവൻ!പ്രിയങ്ക ഗാന്ധി ചുമ്മാ പൊളിയാണ്! രക്ഷിച്ചത് രണ്ടര വയസ്സുകാരി പെൺകുഞ്ഞിന്റെ ജീവൻ!

English summary
Congress leader Divya Spandana trolls Narendra Modi for his new Radar Theory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X