ജെയ്റ്റ്ലിയെ തേച്ചൊട്ടിച്ച് ദിവ്യ സ്പന്ദന, മോദി ഒരു ഏകാധിപതിയാണോ? വീണ്ടും വൈറല്‍ ട്വീറ്റ്
ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം അനുകൂലിച്ച അരുണ്‍ ജെയ്റ്റ്ലിക്കെതിരെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദന.നര്‍മ്മത്തേയും ആക്ഷേപ ഹാസ്യത്തേയും ഏകാധിപതികള്‍ അടിച്ചമര്‍ത്തുമെന്നായിരുന്നു ജെയ്റ്റിലെ പറഞ്ഞത്. ഇതിനെതിരെ തനിക്ക് മേല്‍ ചുമത്തിയ രാജ്യദ്രോഹകുറ്റം ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യയുടെ ട്വീറ്റ്.

'ഏകാധിപതികള്‍ ജനങ്ങളെ നോക്കി ചിരിക്കും. എന്നാല്‍ ജനങ്ങളെ അവരെ നോക്കി ചിരിക്കരുത്, സ്വതന്ത്രമായ ഒരു സമൂഹ വ്യവസ്ഥയില്‍ ആക്ഷേപ ഹാസ്യത്തിനും നര്‍മത്തിനും നിലനില്‍പ്പുണ്ട്, അതേസമയം ഏകാധിപത്യത്തില്‍ അതില്ലെന്നുമായിരുന്നു ജെറ്റ്ലിയുടെ പരാമര്‍ശം.
ഇതിനെതിരെയാണ് ദിവ്യ സ്പന്ദനയുടെ ട്വീറ്റ് എത്തിയത്. ' ജെയ്റ്റ്ലി ജി, പൂര്‍ണമായും താങ്കളോട് യോജിക്കുന്നു, പക്ഷേ എങ്ങനെയാണ് മോദിയെ പരിഹസിച്ച് കൊണ്ടുള്ള ട്വീറ്റില്‍ തനിക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയത്? മോദി ഒരു സ്വേച്ഛാധിപതിയാണോ? ദിവ്യ ട്വിറ്ററില്‍ കുറിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്താന്‍ കാരണമായ മോദിയെ കുറിച്ചുള്ള ട്രോളിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ദിവ്യയുടെ പോസ്റ്റ്. മോദി തന്റെ മെഴുക് പ്രതിമയോടൊപ്പം നില്ക്കുന്ന ചിത്രത്തില്‍ മെഴുകു പ്രതിമയുടെ നെറ്റിയില്‍ ചോര്‍ എന്നെഴുതി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ബിജെപി അന്ന് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്.
Humour, wit, sarcasm survive in a free society. They have no place in autocracies. Dictators laugh at people. They don’t like people laughing at them. Bengal, today is a case in point.
— Chowkidar Arun Jaitley (@arunjaitley) 14 May 2019
മമതയുടെ ഫോട്ടോ എഡിറ്റ് ചെയ്ത ബിജെപി യൂത്ത് വിങ്ങ് നേതാവ് പ്രിയങ്ക ശര്‍മ്മയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെക്ഷന്‍ 500 അപകീര്‍ത്തിപ്പെടുത്തല്‍, ഐടി ആക്റ്റ് എന്നിവ ചുമത്തിയായിരുന്നു പ്രിയങ്ക ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. അതേസമയം മമത ബാനര്‍ജിയോട് മാപ്പ് പറയണമെന്ന് പ്രിയങ്കയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Jaitley ji, I agree with you but how come I was charged with sedition for this meme on Modi? Are you saying Modi is a dictator? https://t.co/kPysOKWey5 pic.twitter.com/DisMzC2itN
— Divya Spandana/Ramya (@divyaspandana) 14 May 2019
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല''












Click it and Unblock the Notifications