കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്ലിയെ തേച്ചൊട്ടിച്ച് ദിവ്യ സ്പന്ദന, മോദി ഒരു ഏകാധിപതിയാണോ? വീണ്ടും വൈറല്‍ ട്വീറ്റ്

  • By
Google Oneindia Malayalam News

ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം അനുകൂലിച്ച അരുണ്‍ ജെയ്റ്റ്ലിക്കെതിരെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദന.നര്‍മ്മത്തേയും ആക്ഷേപ ഹാസ്യത്തേയും ഏകാധിപതികള്‍ അടിച്ചമര്‍ത്തുമെന്നായിരുന്നു ജെയ്റ്റിലെ പറഞ്ഞത്. ഇതിനെതിരെ തനിക്ക് മേല്‍ ചുമത്തിയ രാജ്യദ്രോഹകുറ്റം ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യയുടെ ട്വീറ്റ്.

divyaarunjtly-

'ഏകാധിപതികള്‍ ജനങ്ങളെ നോക്കി ചിരിക്കും. എന്നാല്‍ ജനങ്ങളെ അവരെ നോക്കി ചിരിക്കരുത്, സ്വതന്ത്രമായ ഒരു സമൂഹ വ്യവസ്ഥയില്‍ ആക്ഷേപ ഹാസ്യത്തിനും നര്‍മത്തിനും നിലനില്‍പ്പുണ്ട്, അതേസമയം ഏകാധിപത്യത്തില്‍ അതില്ലെന്നുമായിരുന്നു ജെറ്റ്ലിയുടെ പരാമര്‍ശം.

<strong>ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!കോണ്‍ഗ്രസിന് ലഭിക്കുക 77-80 ഇടയില്‍ സീറ്റ്, വന്‍ പ്രവചനം</strong>ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!കോണ്‍ഗ്രസിന് ലഭിക്കുക 77-80 ഇടയില്‍ സീറ്റ്, വന്‍ പ്രവചനം

ഇതിനെതിരെയാണ് ദിവ്യ സ്പന്ദനയുടെ ട്വീറ്റ് എത്തിയത്. ' ജെയ്റ്റ്ലി ജി, പൂര്‍ണമായും താങ്കളോട് യോജിക്കുന്നു, പക്ഷേ എങ്ങനെയാണ് മോദിയെ പരിഹസിച്ച് കൊണ്ടുള്ള ട്വീറ്റില്‍ തനിക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയത്? മോദി ഒരു സ്വേച്ഛാധിപതിയാണോ? ദിവ്യ ട്വിറ്ററില്‍ കുറിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്താന്‍ കാരണമായ മോദിയെ കുറിച്ചുള്ള ട്രോളിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ദിവ്യയുടെ പോസ്റ്റ്. മോദി തന്‍റെ മെഴുക് പ്രതിമയോടൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ മെഴുകു പ്രതിമയുടെ നെറ്റിയില്‍ ചോര്‍ എന്നെഴുതി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ബിജെപി അന്ന് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്.

മമതയുടെ ഫോട്ടോ എഡിറ്റ് ചെയ്ത ബിജെപി യൂത്ത് വിങ്ങ് നേതാവ് പ്രിയങ്ക ശര്‍മ്മയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെക്ഷന്‍ 500 അപകീര്‍ത്തിപ്പെടുത്തല്‍, ഐടി ആക്റ്റ് എന്നിവ ചുമത്തിയായിരുന്നു പ്രിയങ്ക ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. അതേസമയം മമത ബാനര്‍ജിയോട് മാപ്പ് പറയണമെന്ന് പ്രിയങ്കയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

English summary
divya spandanas tweet against arun jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X