കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ പല്ലുതേച്ചോ ഉറങ്ങിയോ എന്നൊന്നും അറിയേണ്ട!വിംഗ് കമാന്‍ഡറെ എപ്പോള്‍ മടക്കികൊണ്ടുവരും?

  • By
Google Oneindia Malayalam News

മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ എംപിയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡുമായ ദിവ്യ സ്പന്ദന. വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് മോദിക്കെതിരെ ദിവ്യ രൂക്ഷമായി പ്രതികരിച്ചത്.

തന്‍റെ ഫിറ്റ്നസിനെ കുറിച്ച് എന്നും വാചാലനാവുന്ന മോദി പാകിസ്താനില്‍ പിടിയിലായ അഭിനന്ദിനെ കുറിച്ച് ഒരു വാക്കുപോലും മിണ്ടാന്‍ തയ്യാറിയിട്ടെല്ലന്നും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ദിവ്യ പറഞ്ഞു. ദിവ്യയുടെ പോസ്റ്റ് വായിക്കാം

 ഞങ്ങള്‍ക്കറിയേണ്ട

ഞങ്ങള്‍ക്കറിയേണ്ട

ബിജെപിക്കും മോദിക്കുമെതിരെ രൂക്ഷ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന ഉയര്‍ത്തിയത്. ' നിങ്ങള്‍ പല്ലു തേച്ചോ ഉറങ്ങിയോ ഭക്ഷണം കഴിച്ചോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയേണ്ട ആവശ്യമില്ല.

 ഒരു ട്വീറ്റ് പോലും

ഒരു ട്വീറ്റ് പോലും

അറിയേണ്ടത് വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധനെ എപ്പോള്‍ സുരക്ഷിതമായി നാട്ടില്‍ എത്തിക്കും എന്നാണ്, ദിവ്യ ട്വിറ്ററില്‍ കുറിച്ചു. തന്‍റെ ഫിറ്റ്നെസിനെ കുറിച്ച് എപ്പോഴും ട്വീറ്റ് ചെയ്യുന്ന മോദി അഭിനന്ദ് വര്‍ധനെ കുറിച്ച് ഒരു ട്വീറ്റ് പോലും നടത്താന്‍ ഇതുവരെ തയ്യാറായില്ല.

മിണ്ടിയിട്ടില്ല

മിണ്ടിയിട്ടില്ല

തിരിച്ചടിച്ച സൈന്യത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിച്ചത്. അതേസമയം ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നഷ്ടമായവരെ കുറിച്ച് മോദി ഒന്നും പറഞ്ഞിട്ടില്ല, ദിവ്യ ട്വീറ്റ് ചെയ്തു.

 ബൂത്തിനെ കുറിച്ച്

ബൂത്തിനെ കുറിച്ച്

പിന്നാലെ കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയ്ക്കെതിരേയും ദിവ്യ രൂക്ഷമായി പ്രതികരിച്ചു. ഇന്നലെ മുതല്‍ വിംഗ് കമാന്‍റര്‍ പാകിസ്താന്‍റെ പിടിയിലാണ്. എന്നാല്‍ ഇപ്പോഴും ബൂത്തിനെ കുറിച്ചാണ് ബിജെപി പറയുന്നത്.

ജനങ്ങള്‍ മറക്കില്ല

പാകിസ്താനുമായുള്ള യുദ്ധം ബിജെപിക്ക് അനുകൂലമാക്കിയെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. ഇത്തരം വൃത്തികേടിനെ അംഗീകരിക്കാന്‍ ആകില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇത് മറക്കില്ല. ദിവ്യ സ്പന്ദന ട്വിറ്ററില്‍ കുറിച്ചു.

വിമര്‍ശിച്ച് കോണ്‍ഗ്രസ്

വിമര്‍ശിച്ച് കോണ്‍ഗ്രസ്

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാവുകയും ഒരു ഇന്ത്യന്‍ പൈലറ്റ് പാകിസ്താന്‍റെ പിടിയിലായിട്ടും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായുള്ള മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് എന്ന വീഡിയോ കോണ്‍ഫറന്‍സ് മാറ്റിവെക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ വിമര്‍ശിച്ചും കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

മോദിയുടെ ആശങ്ക

മോദിയുടെ ആശങ്ക

നാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. നമ്മുടെ പൈലറ്റിനെ നമുക്ക് വിട്ടുകിട്ടണം. അദ്ദേഹത്തിന്‍റെ അവസ്ഥ നമുക്ക് അറിയണം. എല്ലാവരും അതില്‍ ആശങ്കപ്പെട്ടിരിക്കുകയാണ്. അതിനിടെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാത്തതിനെ കുറിച്ചാണ് മോദി ആശങ്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സര്‍ജേവാല ആരോപിച്ചു.

English summary
divya spandhana speaks against modi and bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X