കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ പശ്ചാത്തലത്തില്‍ രാജ്യത്ത്‌ ഇന്ന്‌ ദിപാവലി ആഘോഷം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത്‌ എങ്ങും ഇന്ന്‌ ദീപാവലി ആഘോഷിക്കുകയാണ്‌. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ വീടുകളില്‍ തന്നെയാണ്‌ എല്ലാവരുടെയും ദീപാവലി ആഘോഷം. ദീപക്കാഴ്‌ച്ചകളും പ്രത്യക പൂജകളും വീടുകളില്‍ ചുരുക്കി. നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്‌ നിറപ്പൊലിമയേകുന്ന പടക്കങ്ങള്‍ ഒഴുവാക്കിയാണ്‌ ആഘോഷം.

ഉത്സവാന്തരീക്ഷത്തില്‍ നിറയുന്ന മട്ടാഞ്ചേരി ഉത്തരേന്ത്യന്‍ തെരുവുകളിലെ ദീപക്കാഴ്‌ച്ചകള്‍ ഇത്തവണ വീടുകളില്‍ മാത്രം. ദര്‍ഗകളിലും ക്ഷേത്രങ്ങളിലും നിയന്ത്രണം. എങ്കിലും രംഗോലിയും പേടയും ലഡുവുമൊക്കെയായി വീടുകളില്‍ ദീപോത്സവത്തിന്‌ കുറവില്ല.
റെഡിമെയ്‌ഡ്‌ സ്വീറ്റ്‌ ബോക്‌സുകളാണ്‌ പല വീടുകളിലും ഇടം പിടിച്ചിരിക്കുന്നത്‌. വര്‍ഷങ്ങളായി മട്ടാഞ്ചേരിയില്‍ കഴിയുന്ന ഉത്തരേന്ത്യന്‍ കുടുംബങ്ങള്‍ക്ക്‌ ദീപാവലി ഒത്തു കൂടലിന്റെ കൂടി ദിനമാണ്‌ . കോവിഡ്‌ വ്യാപനം കാരണം കൂടുതല്‍ കുടുബങ്ങളിലും അധികം ഒത്തുചേരലുകളില്ല. ഹരിത ട്രൈബ്യൂണലിന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന്‌ മണിക്കൂര്‍ മാത്രമാണ്‌ പടക്കം പൊട്ടിക്കാന്‍ അനുവാദം. ഇത്തവണത്തെ ദീപോത്സവം കോവിഡ്‌ മഹാമാരിക്ക്‌ എതിരായ പുതുവെളിച്ചത്തിന്റെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ്‌ രാജ്യം.

diwali

പ്രധാനമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമാണെന്നാണ്‌ വിവരം. കഴിഞ്ഞ ആറ്‌ വര്‍ഷമായി അതിര്‍ത്തി കാക്കുന്ന ധീരന്‍മാര്‍ക്കൊപ്പമാണ്‌ ദീപാവലി ദിനം പ്രധാനമന്ത്രി ചിലവഴിക്കുന്നത്‌. മധുരം വിതരണം ചെയ്‌തും സൈനികര്‍ക്ക്‌ ആശംസകള്‍ നേര്‍ന്നുമാണ്‌ മോദി മടങ്ങുന്നത്‌. ഇത്തവണ ദീപാവലി ദിനത്തില്‍ എല്ലാവരം സൈനികര്‍ക്കായി ദീപം തെളിയിക്കണമെന്ന്‌ പ്രധാനമന്ത്രി ട്വിറ്ററില്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

ദീപാവലി ദിനത്തില്‍ അയോധ്യയില്‍ ദീപം തോളിയിക്കാന്‍ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. വെര്‍ച്വല്‍ സംവിധാനത്തില്‍ വീടുകളില്‍ ഇരുന്നു തന്നെ എല്ലാവര്‍ക്കും അയോധ്യയില്‍ ദീപം തെളിയിക്കാനാകും. ലോഡ്‌ രാമ എന്ന വെബ്‌ പോര്‍ട്ടല്‍ വഴിയാണ്‌ ഭക്തര്‍ക്ക്‌ ദീപം തെളിയിക്കാനാവുക. വെര്‍ച്വല്‍ മാര്‍ഗം അയോധ്യയില്‍ സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌

English summary
Toady all Indian people are celebrate Diwali with the restrictions of covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X