Get Updates
Get notified of breaking news, exclusive insights, and must-see stories!

'500 വര്‍ഷത്തിന് ശേഷം ശ്രീരാമന്‍ സ്വന്തം ക്ഷേത്രത്തിലിരുന്ന് ദീപാവലി ആഘോഷിക്കും'; ഇത് ഭാഗ്യമെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാര്‍ക്ക് ദീപാവലി, ധന്‍തേരസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷത്തെ ദീപാവലിക്ക് വലിയ പ്രത്യേകതയുണ്ട് എന്നും 500 വര്‍ഷത്തിന് ശേഷം ആദ്യമായി ശ്രീരാമന്‍ അയോധ്യ ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിക്കുന്നു എന്നതാണ് അത് എന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

'എല്ലാ പൗരന്മാര്‍ക്കും ഞാന്‍ ധന്‍തേരസ് ദിനത്തില്‍ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു. വെറും രണ്ട് ദിവസത്തിനുള്ളില്‍ നമ്മള്‍ ദീപാവലി ആഘോഷിക്കും, ഈ വര്‍ഷത്തെ ദീപാവലിക്ക് 500 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീരാമന്‍ അയോധ്യയിലെ തന്റെ മഹത്തായ ക്ഷേത്രത്തില്‍ ഇരിക്കുന്നു. ഇത്തരമൊരു സവിശേഷവും മഹത്തായതുമായ ദീപാവലിക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ നമ്മള്‍ എല്ലാവരും ഭാഗ്യവാന്മാരാണ്, ''പ്രധാനമന്ത്രി പറഞ്ഞു.

Diwali 2024

ഈ വര്‍ഷം ജനുവരിയിലാണ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ക്ഷേത്രത്തിലെ ആദ്യ ദീപാവലിയാണിത്. ബാബറി മസ്ജിദ് നിന്ന സ്ഥലത്തെ തര്‍ക്കഭൂമി ഹൈന്ദവ വിശ്വാസികള്‍ക്ക് നല്‍കണം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രാമക്ഷേത്രത്തിന്റെ നിര്‍മാണം നടന്നത്. അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ മറ്റൊരു സ്ഥലം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അതേസമയം ദീപാവലിയുടെ തലേദിവസം 25 ലക്ഷം മണ്‍വിളക്കുകള്‍ കൊണ്ട് അയോധ്യ നഗരം പ്രകാശിപ്പിക്കാനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ദീപോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

ലേസര്‍, സൗണ്ട്, ഡ്രോണ്‍ ഷോകള്‍ക്കുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്.' മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മ്യാന്‍മര്‍, നേപ്പാള്‍, തായ്ലന്‍ഡ്, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പരിപാടിയില്‍ അവരുടെ കലാപരിപാടികള്‍ അവതരിപ്പിക്കും.

അതേസമയം റോസ്ഗര്‍ മേളയുടെ കീഴില്‍ ജോലി ലഭിച്ച എല്ലാ യുവാക്കളേയും അഭിനന്ദിക്കുന്നു എന്നും മോദി തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. തൊഴില്‍ മേളയില്‍ 51000 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള നിയമന കത്തുകള്‍ നല്‍കി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി നല്‍കുന്ന പ്രക്രിയയാണിത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഹരിയാനയില്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ നിയമന കത്തുകള്‍ ലഭിച്ച യുവാക്കളെയും മോദി അഭിനന്ദിച്ചു. തങ്ങളുടെ സര്‍ക്കാരിന് ഹരിയാനയില്‍ പ്രത്യേക ഐഡന്റിറ്റിയുണ്ട് എന്നും യാതൊരു ചെലവുമില്ലാതെയാണ് ഹരിയാനയില്‍ സര്‍ക്കാര്‍ ജോലികള്‍ നല്‍കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ 26,000 യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി മാതൃകാപരമായ തുടക്കമാണ് കുറിച്ചത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+