കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി പടക്കം; കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാരുകള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാരുകള്‍. പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് വൈകിട്ട് 6.30 മുതല്‍ രാത്രി 9.30വരെ നിജപ്പെടുത്തി. പഞ്ചാബ് ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നിയന്ത്രണം.

ദില്ലിയില്‍ കടുത്ത അന്തരീക്ഷ മലിനീകരണമുണ്ടാക്കുമെന്ന കാരണത്താല്‍ പടക്ക വില്‍പന നവംബര്‍ ഒന്നുവരെ നിരോധിച്ചതിന് പിന്നാലെയാണ് അയല്‍ സംസ്ഥാനങ്ങളിലും നിയന്ത്രണം വന്നിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എകെ മിത്തലും, അമിത് റാവലും നിര്‍ണായക വിധി പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

diwali2

ദില്ലിയില്‍ മാത്രമല്ല ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുള നഗരങ്ങളിലും കടുത്ത അന്തരീക്ഷ മലിനീകരണമുണ്ടാകുന്നുണ്ടെന്ന് കോടതി വിലയിരുത്തി. അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ടതുണ്ട്. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണിത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ജസ്റ്റിസ് റാവല്‍ വ്യക്തമാക്കി.

ലുധിയാന, അമൃത്സര്‍, യമുനാ നഗര്‍ തുടങ്ങിയ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണമുണ്ട്. ദീപാവലിക്ക് മലിനീകരണമുണ്ടായാല്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നത് മാസങ്ങള്‍ കഴിഞ്ഞാണെന്നും കോടതി വിലയിരുത്തി. മാത്രമല്ല, ഉയര്‍ന്ന ശബ്ദവും ഈ പ്രദേശങ്ങളില്‍ ജനങ്ങളെ കാര്യമായി ബാധിക്കുന്നെണ്ടെന്ന് കോടതി പറഞ്ഞു.

English summary
Diwali fireworks only between 6.30-9.30pm in Punjab, Haryana, Chandigarh: HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X