ദീപാവലിക്ക് രണ്ട് മണിക്കൂര്‍ നേരത്തേക്ക് പടക്കങ്ങള്‍ പൊട്ടിക്കാം; പുതിയ ഉത്തരവുമായി ഹരിയാന സര്‍ക്കാർ
ചണ്ഡീഗഢ്: ദീപാവലി ദിവസം രണ്ട് മണിക്കൂര്‍ നേരത്തേക്ക് പടക്കങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാന്‍ അനുമതി നല്കി. ഹരിയാന സര്‍ക്കാര്‍. പടക്കം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രഖ്യാപിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇളവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

രാജ്യം നേരിടുന്ന വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയത്. ഹരിയാനയെ കൂടാതെ മറ്റ് പല സംസ്ഥാനങ്ങളിലും വില്‍പ്പനയ്ക്കും ഉപയോഗങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങളും നിരോധനങ്ങളും നിലവില്‍ വന്നതോടെ പടക്ക വിപണിയില്‍ കാര്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഒട്ടേറെ പടക്ക വ്യാപാരികളും തൊഴിലാളികളും പുതിയ നിയന്ത്രണത്തില്‍ ദുരിതത്തിലായിട്ടുണ്ട്.
അതേസമയം, ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജനങ്ങളോട് പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആഹ്വാനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നേരത്തെ രംഗത്തെത്തിയിരുന്നു . ദല്ലിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
ഈ ദീപാവലിയ്ക്ക് നമ്മള് പടക്കം പൊട്ടിച്ചാല്‍ നമ്മുടെ കുട്ടികളുടെയും കുടുംബങ്ങളുടേയും ജീവിതം കൊണ്ടാണ് നമ്മള് കളിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ദീപാവലിയ്ക്ക് കോണാട്ട് പ്ലേസില്‍ ലേസര്‍ ഷോയാണ് ദില്ലി സര്‍ക്കാര്‍ ഒരുക്കിയത്. ദില്ലിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
Recommended Video
-
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications