കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലിക്ക് രണ്ട് മണിക്കൂര്‍ നേരത്തേക്ക് പടക്കങ്ങള്‍ പൊട്ടിക്കാം; പുതിയ ഉത്തരവുമായി ഹരിയാന സര്‍ക്കാർ

Google Oneindia Malayalam News

ചണ്ഡീഗഢ്: ദീപാവലി ദിവസം രണ്ട് മണിക്കൂര്‍ നേരത്തേക്ക് പടക്കങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാന്‍ അനുമതി നല്‍കി. ഹരിയാന സര്‍ക്കാര്‍. പടക്കം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രഖ്യാപിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇളവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

hariyana

രാജ്യം നേരിടുന്ന വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയത്. ഹരിയാനയെ കൂടാതെ മറ്റ് പല സംസ്ഥാനങ്ങളിലും വില്‍പ്പനയ്ക്കും ഉപയോഗങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങളും നിരോധനങ്ങളും നിലവില്‍ വന്നതോടെ പടക്ക വിപണിയില്‍ കാര്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഒട്ടേറെ പടക്ക വ്യാപാരികളും തൊഴിലാളികളും പുതിയ നിയന്ത്രണത്തില്‍ ദുരിതത്തിലായിട്ടുണ്ട്.

അതേസമയം, ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജനങ്ങളോട് പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആഹ്വാനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ രംഗത്തെത്തിയിരുന്നു . ദല്ലിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ഈ ദീപാവലിയ്ക്ക് നമ്മള്‍ പടക്കം പൊട്ടിച്ചാല്‍ നമ്മുടെ കുട്ടികളുടെയും കുടുംബങ്ങളുടേയും ജീവിതം കൊണ്ടാണ് നമ്മള്‍ കളിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ദീപാവലിയ്ക്ക് കോണാട്ട് പ്ലേസില്‍ ലേസര്‍ ഷോയാണ് ദില്ലി സര്‍ക്കാര്‍ ഒരുക്കിയത്. ദില്ലിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

Recommended Video

cmsvideo
India trying to make indigenous vaccine | Oneindia Malayalam

English summary
Diwali: Haryana govt allows bursting crackers for two hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X