Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാരിദ്ര്യത്തിനെതിരെ പോരാടുകയാണ് സർക്കാരിന്റെ ലക്ഷ്യം; വ്യാപാരികൾക്ക് ദീപാലി നേരത്തെ എത്തിയെന്ന് മോദി

ഗാന്ധിനഗർ: വ്യാപാരികൾക്ക് ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ മുൻനിർത്തിയാണ് മോദി ഇക്കാര്യം പറഞ്ഞത്. ചെറുകിട- ഇടത്തര കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും സഹായകരമായ രീതിയില്‍ ജി എസ് ടിയില്‍ മാറ്റം വരുത്താനുള്ള നീക്കം കഴിഞ്ഞ ദിവസം ജി എസ് ടി കൗണ്‍സില്‍ സ്വീകരിച്ചിരുന്നു. ഇതിനെ സൂചിപ്പിച്ചാണ് വ്യാപാരികൾക്ക് ദീപാവലി നേരത്തെ എത്തിയെന്ന പരാമർശം പ്രധാനമന്ത്രി നടത്തിയത്.

ജി എസ് ടിയെ സംബന്ധിച്ചുള്ള എല്ലാക്കാര്യങ്ങളും കുറവുകള്‍ ഉള്‍പ്പെടെ പഠിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചതെന്നും മോദി പറഞ്ഞു. ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഓഖ-ബേട് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പഴയ ദ്വാരകയെയും പുതിയ ദ്വാരകയെയും ബന്ധിപ്പിക്കുന്നതാണ് ഓഖ-ബേട് പാലം.

Narendra Modi

വികസനത്തിന്റെ ഫലം ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ സാധാരണക്കാര്‍. സ്വന്തം കുഞ്ഞുങ്ങള്‍ ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ആ ആഗ്രഹം സാക്ഷാത്കരിക്കുകയും ദാരിദ്ര്യത്തിനെതിരെ പോരാടുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട മോദി, ബിജെപി സർക്കാർ വികസനത്തിനൊപ്പമാണെന്നും പ്രതിപക്ഷത്തിനൊരു കുറ്റം കണ്ടുപിടിക്കാൻ പോലും സാധിച്ചില്ലെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+