കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയുടെ ഒരു ലക്ഷണവും ഇല്ല, എന്നിട്ടും രോഗം!! കൊറിയോഗ്രാഫർ ദിയ രക്ഷപ്പെട്ടത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് കുത്തനെ ഉയരുകയാണ്. ഇതുവരെ 35 പേർക്കാണ് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചത്. അതേസമയം രോഗബാധിതരുടെ എണ്ണം കൂടുമ്പോഴും രോഗം ഭേദമായവരുടെ എണ്ണവും കൂടുന്നുണ്ടെന്നതും ആശ്വാസകരമായ കാര്യമാണ്.

തന്റെ കൊവിഡ് കാലത്തെ അനുഭവം പങ്കുവെയ്ക്കുകയാണ് പൂർണമായും രോഗം ഭേദമായ ദിയ നായിഡു എന്ന യുവതി. കർണാടകത്തിൽ രോഗം ഭേദമായ ആളുകളിൽ ഒരാളാണ് ദിയ. ബെംഗളൂരുവിൽ കൊറിയോ ഗ്രാഫറാണ് ഇവർ. റേഡിയോ മിർച്ചിയിലെ ആർജെ ജിമ്മിയോടാണ് ദിയ തന്റെ അനുഭവങ്ങൾ വിവരിച്ചത്.

 മടങ്ങിയത് സ്വിറ്റ്സർലാന്റിൽ നിന്ന്

മടങ്ങിയത് സ്വിറ്റ്സർലാന്റിൽ നിന്ന്

മാർച്ച് 9 നായിരുന്നു സ്വിറ്റ്സർലാന്റിൽ നിന്നും ദിയ നായിഡു ബെംഗളൂരുവിലേക്ക് എത്തിയത്. പിന്നീട് 12 നാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ദിരാനഗർ ഇഎസ്ഐ ഹോസ്പിറ്റലിലെ ഐസോലേഷനിലായിരുന്നു അവരെ പ്രവേശിപ്പിച്ചത്. കൊവിഡ് രോഗികൾക്ക് ഉണ്ടായിരുന്ന യാതൊരു ലക്ഷണങ്ങളും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ദിയ പറയുന്നു.
തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ലെന്നത് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ലക്ഷണം. കൊവിഡിന്റെ സാധാരണ ലക്ഷണങ്ങളായ ജലദോഷമോ പനിയോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ദിയ പറഞ്ഞു.

 പരിശോധിച്ചിരുന്നില്ല

പരിശോധിച്ചിരുന്നില്ല

തുടക്കത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള അധികൃതർക്ക് രോഗത്തെ എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യത്തിൽ ധാരണകുറവ് ഉണ്ടായിരുന്നതായും ദിയ പറഞ്ഞു.കൊവിഡ് ബാധിത രാജ്യങ്ങളായ ഇറാൻ, ചൈന, ഇറ്റലി, ദുബൈ,യുഎസ്. യുകെ എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിവരെ മാത്രമായിരുന്നു ബെംഗളൂരു എയർപോർട്ടിൽ പരിശോധിച്ചിരുനന്ത്. സ്വിറ്റ്സർലാന്റ് കൊവിഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു രാജ്യമേയല്ലായിരുന്നു.

മണങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല

മണങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല

ക്വാറന്റൈൻ കാര്യങ്ങളെ കുറിച്ചും മറ്റ് പ്രോട്ടോകോളുകളെ കുറിച്ചും തനിക്ക് അറിയണമായിരുന്നു. എയർപോർട്ടിൽ കണ്ട കൊവിഡ് ഹെൽപ് ലൈൻ നമ്പറിൽ താൻ നിരവധി തവണ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരും കോളെടുത്തിരുന്നില്ല. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ടെസ്റ്റ് ആവിശ്യമില്ലായെന്നായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. ഇതോടെ താൻ തന്റെ ജോലിയിൽ മുഴുകി. മണങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ലെന്ന് താൻ ആവർത്തിച്ചിരുന്നെങ്കിലും അത് ഒരു രോഗലക്ഷണമായി ആ സമയത്ത് കണ്ടെത്തിയിരുന്നില്ല, ദിയ പറയുന്നു.

 അവ്യക്തത ഉണ്ടായിരുന്നു

അവ്യക്തത ഉണ്ടായിരുന്നു

രോഗത്തെ കുറിച്ചോ അവയുടെ ലക്ഷണങ്ങളെ കുറിച്ചോ ഉള്ള അവ്യക്തത തുടക്കത്തിൽ വലിയ പ്രതിസന്ധിയയാിരുന്നു. ആരോഗ്യപ്രവർത്തകർക്കും വലിയ ധാരണ ഉണ്ടായിരുന്നില്ല. കാരണം അവർ എല്ലാരീതിയിലും പുതിയൊരു അസുഖവുമായിട്ടാണ് ഡീൽ ചെയ്യുന്നത്. ഐസോലേഷനിൽ തന്റെ ഒപ്പം മറ്റൊരു രോഗിയും ഉണ്ടായിരുന്നു. ആ സ്ത്രീയുടേയും രോഗം പൂർണമായും ഭേദമായി.ആരോഗ്യപ്രവർത്തകർത്ത് കൃത്യമായ പ്രതിരോധ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി പൂർണമായും മാറി. എല്ലാവരും രോഗത്തെ നേരിടാൻ പൂർണ സജ്ജരാണ്.

 മികച്ച ട്രാക്കിങ്ങ് സിസ്റ്റം

മികച്ച ട്രാക്കിങ്ങ് സിസ്റ്റം

ബൃഹത് ബാംഗളൂരി മഹാനഗര പാലിക (ബിബിഎംപി) യുടെ ട്രാക്കിങ്ങ് സിസ്റ്റം തന്നെ ഞെട്ടിച്ച് കളഞ്ഞെന്നും ദിയ പറഞ്ഞു. താനുമായി ബന്ധപ്പെട്ട എല്ലാവരേയും വളരെ എളുപ്പത്തിൽ തന്നെ അവർ ട്രാക്ക് ചെയ്തു. സഞ്ചരിച്ച കാബ്, സാധനം വാങ്ങിച്ച കടകൾ, റിഹേഴ്സൽ നടത്തിയ ഇടങ്ങളിലുള്ളവർ എല്ലാവരേയും അവർ എളുപ്പം കണ്ടെത്തി. പ്രൈമാറി കോൺടാക്റ്റിനെ ഉടൻ തന്നെ ഹോം ക്വാറന്റൈൻ പ്രവേശിപ്പിച്ചു. സെക്കന്ററി കോൺടാക്റ്റിനെ സൂക്ഷ്മമായി നിരീക്ഷിച്ചു, ഞാനുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും ബിബിഎംപി കണ്ടെത്തിയെന്നത് അത്ഭുദപ്പെടുത്തി, ദിയ പറഞ്ഞു.

Recommended Video

cmsvideo
ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam
 ചെയ്യാൻ കഴിയുന്നത്

ചെയ്യാൻ കഴിയുന്നത്

വീട്ടിൽ ഇരിക്കുക. ആരോഗ്യപ്രവർത്തകർ പറയുന്നത് പൂർണമായി കേൾക്കുക എന്നത് മാത്രമാണ് നമ്മുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്. എല്ലാ യാതനകളും കഷ്ടപ്പാടുകളും സഹിച്ചാണ് ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നത്. അവരോട് അഗാധമായ നന്ദി അറിയിക്കുന്നു. ഇപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി പെരുമാറണം. ജാഗരൂകരായിക്കണം, പൂർണ അച്ചടക്കം പാലിക്കണം,നമ്മുടെ ചെറിയ തെറ്റുകൾ പോലും വലിയ ആപത്തിന് വഴിവെച്ചേക്കും, ദിയ പറ‍ഞ്ഞു.

English summary
Diya Naidu about her covid isolation experiance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X