കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ കോൺഗ്രസും ഫോട്ടോഷോപ്പ് വിവാദത്തിൽ; പൊളിച്ചടുക്കി ബിജെപി... ഇതാ തെളിവുകൾ!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. കോൺഗ്രസിന്റെ ക്രൈസിസ് മാനേജരായ ഡികെ ശിവകുമാറിനെ ബിജെപി വേട്ടയാടുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നതാണ്. എന്നാൽ ഡികെ ശിവകുമാറിന്റെ സഹോദരനും എംപിയുമായ ഡികെ സുരേഷ് ഒരു പടികൂടി കടന്ന് ബിജെപിക്കെതിരെ ചില തെളിവുകൾ കൂടി പുറത്തുവിട്ടു.

മറ്റു രാജ്യങ്ങളെപ്പോലെ നമുക്കും ഹോമിയോ നിരോധിക്കേണ്ടതല്ലെ? പ്രധാനമന്ത്രിക്ക് ഐഎംഎയുടെ തുറന്ന കത്ത്..മറ്റു രാജ്യങ്ങളെപ്പോലെ നമുക്കും ഹോമിയോ നിരോധിക്കേണ്ടതല്ലെ? പ്രധാനമന്ത്രിക്ക് ഐഎംഎയുടെ തുറന്ന കത്ത്..

തന്നോടും സഹോദരൻ ഡികെ ശിവകുമാറിനോടും ബിജെപി പകപോക്കൽ നടത്തുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു ഡികെ സുരേഷിന്റെ ഉദ്ദേശം. എന്നാൽ തെളിവുകൾ പുറത്തുവിട്ട് ഉടൻ തന്നെ ഡികെ സുരേഷിന്റെ ആരോപണങ്ങളെ പൊളിച്ചടുക്കി ബിജെപിയും രംഗത്തുവന്നു.

വേട്ടയാടുന്നു

വേട്ടയാടുന്നു

ഗുജറാത്തിൽ തുടങ്ങിയ റിസോർട്ട് രാഷ്ട്രീയം മുതൽ ഏറ്റവും ഒടുവിലായി കർണാടകയിൽ കുമാരസ്വാമിയെ വരെ അധികാരത്തിൽ എത്തിച്ചതിന്റെ ബുദ്ധി കേന്ദ്രം ഡികെ ശിവകുമാറാണ്. കഴിഞ്ഞ വർഷം ശിവകുമാറും സുരേഷുമായി ബന്ധപ്പെട്ട എൺപതോളം കേന്ദ്രങ്ങളിലാണ് ഐടി വകുപ്പ് റെയിഡ് നടത്തിയത്.

റെയിഡിന് പിന്നിൽ

റെയിഡിന് പിന്നിൽ

റെയിഡിന് പിന്നിൽ ബിജെപിയുടെ ഇടപെടലാണെന്നാണ് ഡികെ സഹോദരന്മാരുടെ ആരോപണം. ഇതിന്റെ ഫലമായി തന്നെയും സഹോദരനെയും കേന്ദ്ര ഏജൻസികൾ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് പത്രസമ്മേളനത്തിൽ ഡികെ സുരേഷ് ആരോപിച്ചത്.

ഭരണം പിടിക്കാൻ

ഭരണം പിടിക്കാൻ

എന്ത് വിലകൊടുത്തും ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് സർക്കാരിനെ ശിഥിലമാക്കാനാണ് ബിജെപിയുടെ ശ്രമം. ഐടി വകുപ്പിനെയും, ആദായ നികുതി വകുപ്പിനേയുമൊക്കെ ബിജെപി ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും സുരേഷ് കുമാർ ആരോപിച്ചു.

തെളിവുകളും

തെളിവുകളും

തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന ചില തെളിവുകളും ഡികെ ശിവകുമാർ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ 2017 ജനുവരി പത്തിന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സ് ചെയർമാൻ സുശീൽ ചന്ദ്രയ്ക്ക് അയച്ച കത്താണ് സുരേഷ് കുമാർ പരസ്യപ്പെടുത്തിയത്. സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതിയുടേയും പേരിൽ ഡികെ ശിവകുമാറിനെതിരെയും ഡികെ സുരേഷിനെതിരെയും നടപടി വേണമെന്നായിരുന്നു കത്തിലെ ആവശ്യം.

പൊളിച്ചടുക്കി ബിജെപി

പൊളിച്ചടുക്കി ബിജെപി

ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കത്ത് വ്യാജമാണെന്ന് വ്യക്തമാക്കി ബിജെപിയും രംഗത്തെത്തി. അഴിമതിക്ക് പേരുകേട്ട ഡികെ സഹോദരന്മാർ വ്യാജ തെളിവുകൾ നിരത്തി ബിജെപിയെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. കത്ത് വ്യാജമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും നിരത്തി.

തെളിവുകൾ

തെളിവുകൾ

യെദ്യൂരപ്പയുടെ യഥാർത്ഥ ലെറ്റർ പാഡും ഡികെ സുരേഷ് പത്രസമ്മേളനത്തിൽ ഉയർത്തിപിടിച്ച ലെറ്റർ പാഡും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടാണ് ആരോപണങ്ങളെ ബിജെപി പൊളിച്ചടുക്കിയത്.

വിലാസവും

യെദിയൂരപ്പയുടെ ലെറ്റർ പാഡിന്റെ വലതു വശത്തായി മുൻ മുഖ്യമന്ത്രി എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുരേഷിന്റെ കത്തിൽ ഈ ഭാഗം ഇല്ല. യഥാർത്ഥ കത്തിൽ താമസ സ്ഥലത്തെ വിലാസം ദില്ലിയാണെന്ന് കാണിക്കുമ്പോൾ സുരേഷിന്റെ കത്തിൽ ഇത് ബെംഗളൂരുവാണ്.

ഫോട്ടോ ഷോപ്പ് ലെറ്റർ

ഫോട്ടോ ഷോപ്പ് ചെയ്തെടുത്ത കത്തിൽ ബെംഗളൂരുവിലെ വിലാസവും ഷിമോഗയിലെ ഫോൺ നമ്പരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇ-മെയിൽ വിലാസവും തെറ്റായിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥ ലെറ്റർപാഡിൽ BSY എന്നതിൽ ബി സ്മോൾ ലെറ്ററിലാണ് എഴുതിയിരിക്കുന്നത്. എന്നാൽ വ്യാജകത്തിൽ ബി എന്ന് ക്യാപ്പിറ്റൽ ലെറ്ററിലാണ് എഴുതിയിരിക്കുന്നത്.

ഒപ്പ്

ഒപ്പ്

ബിഎസ് യെദ്യൂരപ്പയുടെ ഒപ്പ് എപ്പോഴും വലതു വശത്താണ് രേഖപ്പെടുത്താറാണ്, പക്ഷെ ഡികെ സഹോദരന്മാരുടെ വ്യാജക്കത്തിൽ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് ഇടതു വശത്താണെന്നും ബിജെപി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഡികെ സുരേഷ് ബിജെപിക്കെതിരെ ഉയർത്തിക്കൊണ്ട് വന്ന ആയുധം നിമിഷങ്ങൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു.

സമ്മർദ്ദത്തിൽ

തനിക്കെതിരെ ഡികെ സഹോരന്മാർ ഉന്നയിച്ചത് വ്യാജ തെളിവുകളാണെന്ന് എല്ലാവർക്കും ബോധ്യമായി. തങ്ങളുടെ അവിശുദ്ധ സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസ് എത്രമാത്രം സമ്മർദ്ദത്തിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആരോപണം തെളിയിക്കാൻ സാധിച്ചാൽ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹെ ട്വീറ്റ് ചെയ്തു.

കലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ ഞങ്ങൾ ഇന്നും തീ തിന്നുന്നു; ജാഫർ ഇടുക്കികലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ ഞങ്ങൾ ഇന്നും തീ തിന്നുന്നു; ജാഫർ ഇടുക്കി

English summary
dk brothers released fake photoshopped letter of bsy in press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X