ഡികെ രവിയുടെ മരണം; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു?
ബെംഗളൂരു: കര്‍ണാടകത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഡി.കെ. രവിയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി രവിയുടെ ഭാര്യാ പിതാവ് രംഗത്തെത്തി. രവിയുടെ വീടിന് മുന്നിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മായ്ച്ച് കളഞ്ഞതായാണ് ഭാര്യാ പിതാവ് ഹനുമന്തരായപ്പയുടെ ആരോപണം.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സി.ഐ.ഡി) ഉദ്യോഗസ്ഥര്‍ സിസിടിവി റെക്കോര്‍ഡ്സ് കഴിഞ്ഞദിവസം കൊണ്ടുപോയിരുന്നു. എന്നാല്‍ തിരിച്ചേല്‍പ്പിച്ചപ്പോള്‍ സംഭവ ദിവസത്തെ പ്രധാന ദൃശ്യങ്ങള്‍ അവയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 10.30 മുന്‍പുണ്ടായിരുന്ന ദൃശ്യങ്ങള്‍ അവയില്‍ കാണുന്നില്ലെന്നാണ് പ്രധാന ആരോപണം.

എന്നാല്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. ഡികെ രവി മരിക്കാന്‍ ഇടയായ സാഹചര്യം ഇപ്പോഴും ദുരൂഹമാണ്. സംഭവദിവസം രവിയുടെ വീട്ടില്‍ വന്നവരെക്കുറിച്ച് വിവരം തരാവുന്ന പ്രധാന തെളിവായിരുന്നു സിസിടിവി ദൃശ്യം. ഇവ ഏതെങ്കിലും തരത്തില്‍ നശിപ്പിക്കപ്പെട്ടോ എന്നതാണ് ഇപ്പോള്‍ കുടുംബാംഗങ്ങളുടെ ആശങ്ക.
മാര്‍ച്ച് 16നാണ് ബെംഗളൂരുവിലെ സ്വന്തം ഫ് ളാറ്റില്‍ രവിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രവി ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം പോലീസ് പറയുന്നുണ്ടെങ്കിലും ആത്മഹത്യ ചെയ്യേണ്ടതായ സാഹചര്യം രവിക്കില്ലെന്ന് ഭാര്യയും മാതാപിതാക്കളും പറയുന്നു. മണല്‍ ഭൂമാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത രവിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസ് ഇപ്പോള്‍ സിബിഐയ്ക്ക് കൈമാറിയിരിക്കുകയാണ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications