കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ മുസ്ലിംങ്ങളുടെ ചാമ്പ്യനെന്ന് ബിജെപി മന്ത്രി; തന്ത്രപരമായ മറുപടിയുമായി ഡികെ ശിവകുമാര്‍

Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വൈറസ് പ്രതിസന്ധികള്‍ക്കിടയിലും കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു. സര്‍ക്കാറിന്‍റെ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിന്തുണ നല്‍കുമ്പോഴും തെറ്റായ നയങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായിരുന്നു ഇതില്‍ പ്രധാനം.

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറായിരുന്നു ബിജെപി എംപി ശോഭ കരന്ദലജ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് തനിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി മന്ത്രി ഈശ്വരപ്പ രംഗത്തെത്തിയത്.

മന്ത്രി എവിടെ

മന്ത്രി എവിടെ

ലോക്ക് ഡൗണില്‍ ജനം വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സമയത്ത് ഗ്രാമവികസന മന്ത്രി കെഎസ് ഊശ്വരപ്പ എവിടെയാണെന്നും അദ്ദേഹം ഉറങ്ങുകയാണെന്നും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡികെ ശിവകുമാര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവിനെതിരെ

കോണ്‍ഗ്രസ് നേതാവിനെതിരെ

ഇതിന് മറുപടിയായി നടത്തിയ പ്രസ്താവനയിലാണ് കോണ്‍ഗ്രസ് നേതാവിനെതിരെ മന്ത്രി വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഉള്‍പ്പടെ നടത്തിയത്. ഞാനും എന്റെ ഡിപ്പാർട്ട്‌മെന്റും ഉറങ്ങുകയാണെന്നാണ് ശിവകുമാർ പറയുന്നത്. എന്നാല്‍ താനും തന്റെ വകുപ്പിലെ ഉദ്യോഗസ്ഥരും സജീവമായി രംഗത്തുണ്ട്. അവര്‍ അവരുടെ ജോലികളിൽ ഏർപ്പെടുന്നുണ്ടെന്നും ഈശ്വരപ്പ വ്യക്തമാക്കി.

മതിയായ തെളിവാണ്

മതിയായ തെളിവാണ്

ഞങ്ങൾ ഉറങ്ങുന്നില്ല എന്നതിന് ഞങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെ മതിയായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറിനെതിരെ വര്‍ഗ്ഗീയപരമായ പരാമര്‍ശങ്ങളും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായി. ഇതുവരെ ഉറങ്ങുകയായിരുന്ന ശിവകുമാറിന് സ്വയം മുസ്‌ലിം അനുകൂലിയായി കാണിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലായെന്നായിരുന്നു ഈശ്വരപ്പ പറഞ്ഞത്.

അവരുടെ ചാമ്പ്യനാണ്

അവരുടെ ചാമ്പ്യനാണ്

താൻ ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ജനങ്ങളുടെ മുന്നില്‍ കാണിക്കാൻ അദ്ദേഹം നാടകീയമായ ഒരു പ്രസ്താവന ഇറക്കിയെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീങ്ങളില്‍ അവരുടെ ഗ്രൂപ്പുകൾക്കെതിരെ കളിച്ച അദ്ദേഹം ഇപ്പോൾ അവരുടെ ചാമ്പ്യനാണെന്ന് തെളിയിക്കുകയാണെന്നും ബിജെപി മന്ത്രി ആരോപിച്ചു.

ജനകീയ പ്രശ്നങ്ങള്‍

ജനകീയ പ്രശ്നങ്ങള്‍

എന്നാല്‍ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഒന്നും കാര്യമാക്കാതെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ശിവകുമാര്‍ വീണ്ടും മന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചത്. യുപിഎ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറുണ്ടായോന്ന് ഡികെ ശിവകുമാര്‍ മന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ഇടം നല്‍കാതെ പരമാവധി ജനകീയ പ്രശ്നങ്ങള്‍കൊണ്ട് ബിജെപിയെ പ്രതിരോധിക്കുകയാണ് കോണ്‍ഗ്രസ് നേതാവ്.

തന്ത്രം

തന്ത്രം

എന്നാല്‍ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഒന്നും കാര്യമാക്കാതെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ശിവകുമാര്‍ വീണ്ടും മന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചത്. യുപിഎ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറുണ്ടായോന്ന് ഡികെ ശിവകുമാര്‍ മന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ഇടം നല്‍കാതെ പരമാവധി ജനകീയ പ്രശ്നങ്ങള്‍കൊണ്ട് ബിജെപിയെ പ്രതിരോധിക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതാവ് പുറത്തെടുക്കുന്നത്.

കുടിവെള്ളം പോലും

കുടിവെള്ളം പോലും

" കുടിവെള്ളം പോലും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് വളരെ പ്രയാസത്തിലാണ് ജനങ്ങള്‍. എന്നാല്‍ ജനങ്ങളുടെ ദുരിതങ്ങൾക്ക് ചെവികൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈശ്വരപ്പ ഇപ്പോള്‍ എവിടെയാണ്. ഞാന്‍ ഉറങ്ങുകയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. അത് എവിടെയാണെന്ന് അദ്ദേഹം തന്നെ കണ്ടത്തെട്ടെ'- ഡികെ ശിവകുമാര്‍ ചോദിച്ചു.

മറുപടിയില്ല

മറുപടിയില്ല

താന്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം എന്നോട് ഇങ്ങോട്ട് ഒരു ചോദ്യം ചോദിക്കുകയാണ് അദ്ദേഹം ചെയ്ത്. ഞാന്‍ ഉറങ്ങുകയായിരുനെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഉറക്കം നടിക്കുന്നു എന്നതിനെ കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തിന്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതി

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് തിങ്കളാഴ്ച കോൺഗ്രസ് ഭവനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ശിവകുമാർ പറഞ്ഞിരുന്നു, ഈശ്വരപ്പ തന്നെ അഴിമതിയെക്കുറിച്ച് സംസാരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ശക്തിയും കഴിവും

ശക്തിയും കഴിവും

ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കിയതിന് എന്റെ കനകപുര നിയോജകമണ്ഡലം കേന്ദ്രസർക്കാർ അവാർഡ് നേടിയിടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ശക്തിയും കഴിവും ഈശ്വരപ്പ തിരിച്ചറിഞ്ഞിട്ടില്ലെന്നും പരിഹാസത്തോടെ ശിവകുമാര്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ കുടുംബങ്ങളെ എങ്ങനെ വ്യക്തിഗതമായി സഹായിക്കാമെന്നതിനെക്കുറിച്ച് ഞാൻ മുമ്പ് സർക്കാരിന് മുന്നില്‍ വിശദീകരിച്ചിരുന്നു.

ചര്‍ച്ചക്ക് തയ്യാര്‍

ചര്‍ച്ചക്ക് തയ്യാര്‍

ഏത് ഫോറത്തിലും ഈ വിഷയത്തിൽ ഈശ്വരപ്പയുമായി ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. അദ്ദേഹത്തിന് ആവശ്യമായ വിവരങ്ങൾ നൽകാൻ ഞാൻ തയ്യാറാണെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച് ശിവകുമാറിനെതിരെ മന്ത്രി ഈശ്വരപ്പ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

English summary
dk Shivakumar about minister Eshwarappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X