കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹവാല കേസില്‍ ശിവകുമാറിനെ വീണ്ടും ചോദ്യം ചെയ്തു... മൂന്നാം നാളും പിടിവിടാതെ എന്‍ഫോഴ്സ്മെന്‍റ്!!

Google Oneindia Malayalam News

ദില്ലി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന കര്‍ണാടകത്തിലെ പ്രമുഖ നേതാവ് ഡികെ ശിവകുമാര്‍ മൂന്നാം തവണയും എന്‍ഫോഴ്‌സമെന്റ് വിഭാഗത്തിന് മുന്നില്‍ ഹാജരായി. അദ്ദേഹത്തിനെതിരെ തെളിവുണ്ടെന്നാണ് ഇഡിയുടെ വാദം. എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് 11 മണിയോടെയാണ് ഡികെ എത്തിയത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന് പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

1

കഴിഞ്ഞ രണ്ട് തവണയും മണിക്കൂറുകളോളം ഡികെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ആദ്യ ദിവസം നാല് മണിക്കൂറും രണ്ടാം ദിനം എട്ട് മണിക്കൂറുമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മൂന്നാം ദിവസവും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. അതേസമയം കേസില്‍ എന്‍ഫോഴ്‌സ്‌മെന്റുമായി സഹകരിക്കുമെന്ന് ശിവകുമാര്‍ വ്യക്തമാക്കി.

എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാവുകയെന്നത് എന്റെ കടമയാണ്. നിയമത്തെ ഞാന്‍ ബഹുപമാനിക്കുന്നുണ്ട്. ഞങ്ങള്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമപാലകരും നിയമത്തെ അനുസരിക്കുന്ന പൗരന്‍മാരുമാണ്. അവരെ എന്നെ വിളിച്ചുവരുത്തിയിരിക്കുകയാണ്. പക്ഷേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം തന്നെ വിളിച്ചുവരുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം താന്‍ അവരെ നേരിടാന്‍ തയ്യാറാണ്. ഭയമില്ലെന്നും ഡികെ വ്യക്തമാക്കി.

നേരത്തെ ഇഡിയുടെ നോട്ടീസിനെതിരെ ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ശിവകുമാറിന് ഹാജരാവേണ്ടി വന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി ശ്രമം ഇല്ലാതാക്കിയതാണ് ഇപ്പോഴത്തെ റെയ്ഡിനും ചോദ്യം ചെയ്യലിന് പിന്നിലുമുള്ളതെന്ന് ശിവകുമാര്‍ ആരോപിക്കുന്നു. ശിവകുമാര്‍ അദ്ദേഹത്തിന്റെ അടുത്തയാളായ എസ്‌കെ ശര്‍മയും ചേര്‍ന്ന് കണക്കില്‍പ്പെടാത്ത വലിയൊരു തുക തുടര്‍ച്ചയായി ഹവാല ഇടപാട് വഴി കൈമാറിയെന്നാണ് കേസ്.

134 അടിയുള്ള ഭീമാകാരന്‍ ക്യുവൈ5... മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയിലേക്ക്, അതിവേഗമുള്ള ഛിന്നഗ്രഹം!!134 അടിയുള്ള ഭീമാകാരന്‍ ക്യുവൈ5... മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയിലേക്ക്, അതിവേഗമുള്ള ഛിന്നഗ്രഹം!!

English summary
dk shivakumar appers third time before ed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X