കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, പ്രതിഷേധവുമായി വൊക്കലിംഗരും

Google Oneindia Malayalam News

Recommended Video

cmsvideo
ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

ബെംഗളൂരു: ഹവാലാ ഇടപാട് കേസില്‍ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിന്‍റെ എന്‍ഫോഴ്സ്മെന്‍റ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ഇന്നലെ വൈകിട്ടോടെയൊണ് ശിവകുമാറിനെ എന്‍ഫോര്‍ഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. നാല് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.

ചോദ്യം ചെയ്യലിനോട് ശിവകുമാര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു അറസ്റ്റില്‍ എന്‍ഫോഴ്സമെന്‍റ് നല്‍കിയ വിശദീകരണം. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്സമെന്‍റ് ആരോപിച്ചിരിക്കുന്നത്. ശിവകുമാറിന്‍റെ അറസ്റ്റിന് പിന്നാലെ വ്യാപകപ്രതിഷേധമാണ് കര്‍ണാടകയില്‍ നടന്നത്. ഇന്നാലെ രാത്രി പലയടിങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ‍് ഉപരോധിച്ചത് ഗതാഗത സ്തംഭനത്തിന് ഇടയാക്കി. ഇന്ന് സംസ്ഥാന വ്യാപക ബന്ദിനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.

ഒരു തെറ്റും ചെയ്തിട്ടില്ല

ഒരു തെറ്റും ചെയ്തിട്ടില്ല

അറസ്റ്റ് തടയണണമെന്ന ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാട്ടി ശിവകുമാറിന് ഇഡി സമന്‍സ് അയക്കുകയായിരുന്നു. തുടര്‍ന്ന് ഒഗസ്റ്റ് 30 മുതല്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ അദ്ദേഹം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

8.40 ന്

8.40 ന്

എന്നാല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ശിവകുമാറിനെ അറസ്റ്റ് ചെയ്തതായി ഇന്നലെ രാത്രി 8.40 ന് ഇഡി അറിയിക്കുകയായിരുന്നു. ശിവകുമാറിന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ വേണ്ടിയായിരുന്നു അറസ്റ്റ് രാത്രിയിലേക്ക് നീട്ടിയത്. അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്നയുടനെ ഇഡി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു.

രോഷാകുലരായ പ്രവര്‍ത്തകര്‍

രോഷാകുലരായ പ്രവര്‍ത്തകര്‍

രോഷാകുലരായ പ്രവര്‍ത്തകര്‍ക്കിടയിലൂടെയായിരുന്നു അറസ്റ്റിന് ശേഷം ശിവകുമാറിനെ ഇഡി ഉദ്യോഗസ്ഥര്‍ ശിവകുമാറിനെ ദേഹപരിശോധനയ്ക്കായി റാം മനോഹ്യര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശിവകുമാറിനെ കയറ്റിയ കാര്‍ ഇ‍ഡി ആസ്ഥാനത്തിന് പുറത്ത് എത്തിയപ്പോള്‍ തടയാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ഗതാഗതം സ്തംഭിച്ചു

ഗതാഗതം സ്തംഭിച്ചു

കര്‍ണാടകയിലും വ്യാപക പ്രതിഷേധമാണ് അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിച്ചതോടെ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു. ബെംഗളൂരു-മൈസുരു പാതയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ശിവകുമാറിന്‍റെ നാടായ കനകപുരയില്‍ സര്‍ക്കാര്‍ ബസിന് നേരെ കല്ലേറ് നടന്നു.

ബന്ദ്

ബന്ദ്

കനകപുരയില്‍ ഇന്ന് ബന്ദിനും സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനുമായിരുന്നു കോണ്‍ഗ്രസ് ആദ്യം ആഹ്വാനം ചെയ്തത്. എന്നാല്‍ പിന്നീട് സംസ്ഥാന വ്യാപകമായി ബന്ദ് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്‍റിനെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും ശിവകുമാറിന്‍റെ അറസ്റ്റില്‍ ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സത്യന്‍ പുത്തൂര്‍ പറഞ്ഞു.

ജനതാ ദള്‍ എസും സമുദായ സംഘടനകളും

ജനതാ ദള്‍ എസും സമുദായ സംഘടനകളും

കര്‍ണാടകയില്‍ ഇന്ന് വ്യാപക പ്രതിഷേധത്തിനും കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. ജനതാ ദള്‍ എസും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്. വൊക്കലിഗ സമുദായം പ്രതിഷേധവുമായി രംഗത്ത് എത്തിയത് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

രാഷ്ട്രീയ വൈര്യം

രാഷ്ട്രീയ വൈര്യം

ബിജെപിയുടെ രാഷ്ട്രീയ വൈര്യമാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്നായിരുന്നു ശിവകുമാര്‍ പ്രതികരിച്ചത്. തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുത്. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരും. രാജ്യത്തെ നിയമ വ്യവസ്ഥയിലും ദൈവത്തിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ്

ഡികെ ശിവകുമാര്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഭൂരിപക്ഷം നഷ്ടമായി; ബ്രെക്സിറ്റ് നീക്കത്തിന് തിരിച്ചടിബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഭൂരിപക്ഷം നഷ്ടമായി; ബ്രെക്സിറ്റ് നീക്കത്തിന് തിരിച്ചടി

English summary
DK Shivakumar arrest: Congress calls for state wide bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X