കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന്‍റെ അറസ്റ്റ്; പ്രതിഷേധത്തില്‍ 84 കോടിയുടെ നാശനഷ്ടമെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

ബെംഗളൂരു: മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്‍റെ ട്രബിള്‍ ഷൂട്ടറുമായ ഡികെ ശിവകുമാറിനെ ഹവാല കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തില്‍ 84 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

dkshivanew4

കനകപുര സ്വദേശിയായ കെഞ്ചനഹള്ളി രവികുമാറാണ് പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് അഭയ് എസ് ഒക അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. സപ്തംബര്‍ 4 മുതല്‍ 11 വരെ നടന്ന പ്രതിഷേധങ്ങളില്‍ 82 കോടിയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് അഡ്വ ജനറല്‍ പ്രഭുലിംഗ് ക നവദാഗി കോടതിയെ അറിയിച്ചു. പ്രതിഷേധങ്ങളില്‍ 40 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അഡ്വ ജനറല്‍ കോടതിയെ അറിയിച്ചു.

ഏഴ് കോടിയുടെ സാമ്പത്തിക ക്രമക്കേഡ് ആരോപിച്ചാണ് ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ പിന്നാലെ ബെംഗളൂരുവില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത പ്രതിഷേധമായിരുന്നു നടന്നത്. വൊക്കാലിംഗ നേതാവിന്‍റെ അറസ്റ്റില്‍ രാഷ്ട്രീയ ഭേദമന്യേ ജനം തെരിവിലിറങ്ങി. റോഡ് ഉപരോധിച്ചും ബന്ദ് പ്രഖ്യാപിച്ചുകൊണ്ടുമായിരുന്നു പ്രതിഷേധങ്ങള്‍. കോണ്‍ഗ്രസിന് പുറമെ ജനതാദള്‍ എസും വൊക്കാലിംഗ സമുദായ സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു.

അധികാരത്തിലേറിയാല്‍ മുസ്ലീം പള്ളികള്‍ പൊളിക്കും,ഷെഹീന്‍ബാഗ് ഒഴിപ്പിക്കുമെന്നും ബിജെപി എംപിഅധികാരത്തിലേറിയാല്‍ മുസ്ലീം പള്ളികള്‍ പൊളിക്കും,ഷെഹീന്‍ബാഗ് ഒഴിപ്പിക്കുമെന്നും ബിജെപി എംപി

ജനുവരിയിൽ വിവാഹേതര ബന്ധങ്ങൾ കൂടുന്നുവെന്ന് ഡേറ്റിംഗ് ആപ്പ്, മുന്നിൽ ബെംഗളൂരു, കൊച്ചിയും പട്ടികയിൽജനുവരിയിൽ വിവാഹേതര ബന്ധങ്ങൾ കൂടുന്നുവെന്ന് ഡേറ്റിംഗ് ആപ്പ്, മുന്നിൽ ബെംഗളൂരു, കൊച്ചിയും പട്ടികയിൽ

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? ദുരൂഹമായി വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? ദുരൂഹമായി വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

English summary
DK Shivakumar arrest; Losses pegged at Rs 84 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X