• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസിന്റെ തലവര മാറ്റിയെഴുതാൻ ഡികെ ശിവകുമാർ!! പുതിയ നീക്കം, എംഎൽഎമാർക്ക് നിർദ്ദേശം നൽകി

 • By Aami Madhu

ബെംഗളൂരു; തുടർച്ചയായുള്ള തിരഞ്ഞെടുപ്പ് പരാജയവും കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിന്റെ തകർച്ചയും കോൺഗ്രസിന് ഇനി കർണാടക രാഷ്ട്രയത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവില്ലെന്ന വിധിയെഴുത്തുകൾക്ക് കാരണമായിരുന്നു. എന്നാൽ ദേശീയ രാഷ്ട്രീയത്തിലെന്ന പോലെ കൊവിഡ് കാലത്ത് സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രവർത്തനത്തിന് വൻകുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

അധ്യക്ഷ സ്ഥാനത്തേക്കുള്ള ഡികെ ശിവകുമാറിന്റെ രംഗപ്രവേശമാണ് കോൺഗ്രസിന് കരുത്ത് പകർന്നിരിക്കുന്നത്. യെഡ്ഡിയെ വെട്ടിയെ കർണാടകത്തിൽ ഭരണം പിടിക്കാനാണ് ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

 തലവര മാറ്റിയെഴുതും

തലവര മാറ്റിയെഴുതും

സംസ്ഥാന രാഷ്ട്രീയത്തിൽ അതിശക്തനായ നേതാവാണ് ട്രെബിൾ ഷൂട്ടറെന്നും ക്രൈസിസ് മാനേജർ എന്നും വിളിപ്പേരുള്ള ഡികെ ശിവകുമാർ. ബിജെപിയെ താഴെയിറക്കി ഭരണം പിടിക്കാൻ ഡികെയോളം പോന്ന നേതാവ് പാർട്ടിയിൽ ഇല്ലെന്ന് തന്നെയാണ്. താരപരിവേഷമുള്ള നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചതിലൂടെ കർണാടക കോൺഗ്രസിന്റെ തലവര തന്നെ മാറ്റിയെഴുതുമെന്ന പ്രതീക്ഷയിലായിരുന്നു ദേശീയ നേതൃത്വം.

 കോൺഗ്രസ് പ്രവർത്തനങ്ങൾ

കോൺഗ്രസ് പ്രവർത്തനങ്ങൾ

പാർട്ടി നേതൃത്വത്തിന്റെ തിരുമാനം പിഴച്ചില്ലെന്നാണ് കൊവിഡ് കാലത്തെ ഡികെയുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നത്. കോൺഗ്രസ് സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. കുടിയേറ്റ തൊഴിലാളികളുടേയും കർഷകരുടേയും സാധാരണക്കാരുടേയും എല്ലാം പ്രശ്നങ്ങളിൽ ഡികെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ ഇടപെടൽ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

 ബൂത്ത് തലം മുതൽ

ബൂത്ത് തലം മുതൽ

ശക്തമായൊരു പ്രതിപക്ഷമാകുന്നതിനൊപ്പം പാർട്ടിയിൽ തന്നെ അടിമുടി മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഡികെ. കേഡർ പാർട്ടി സംവിധാനത്തിലേക്ക് കോൺഗ്രസിനെ മാറ്റാനുള്ള ശ്രമം ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ തുടങ്ങി കഴിഞ്ഞു. ബൂത്ത് ലെവൽ മുതൽ ഉള്ള പ്രവർത്തനങ്ങളാണ് ഡികെയുടെ ലക്ഷ്യം.

cmsvideo
  'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് | Oneindia Malayalam
   ചുമതല നൽകി

  ചുമതല നൽകി

  ഇതിന്റെ ഭാഗമായി എംഎൽഎമാർക്കും എംഎൽഎസിമാർക്കും ഓരോ മണ്ഡലത്തിന്റെ ചുമതല നൽകിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.ഇതുകൂടാതെ പാർട്ടിയേയും നേതാക്കളുടെ പ്രവർത്തനത്തേയും സോഷ്യൽ ലോകത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് ഡികെ ശിവകുമാർ നടത്തന്നത്.

   സോഷ്യൽ മീഡിയയിലേക്കും

  സോഷ്യൽ മീഡിയയിലേക്കും

  ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ സോഷ്യൽ മീഡിയയ്ക്ക് നിർണായക പങ്കാണ് ഉള്ളത്. മറ്റ് പാർട്ടികൾക്ക് എത്തിപ്പിടിക്കാൻ പറ്റാതത്ര വിപുലമായ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ബിജെപിക്കുണ്ട്. എന്നാൽ കൊവിഡ് കാലത്ത് സോഷ്യൽ മീഡിയ രംഗത്തെ ബിജെപി കുത്തക പൊളിച്ചടുക്കുന്ന നീക്കങ്ങളാണ് കോൺഗ്രസ് ദേശീയ തലത്തിൽ നടത്തുന്നത്.

   സജീവ ഇടപെടൽ

  സജീവ ഇടപെടൽ

  കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹെഡ് രോഹൻ ഗുപ്തയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓൺലൈൻ അഭിമുഖങ്ങളും ചർച്ചകളുമെല്ലാം വലിയ രീതിയിലാണ് അംഗീകരിക്കപ്പെട്ടത്. ബിജെപിയെ അപേക്ഷിച്ച് വൻ വളർച്ചയാണ് സോഷ്യൽ മീഡിയ ഇടപെടലുകളിൽ ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസും അവകാശപ്പെടുന്നു.

   നിർദ്ദേശം നൽകി

  നിർദ്ദേശം നൽകി

  ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തും 'സോഷ്യൽ രംഗം' കൊഴുപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നത്. എല്ലാവരും സോഷ്യൽ മീഡിയയുടെ ഉപയോഗം വർധിപ്പിക്കണമെന്ന നിർദ്ദേശമാണ് ഡികെ ശിവകുമാർ നൽകിയിരിക്കുന്നത്. ബിജെപിയോട് ഏറ്റുമുട്ടണമെങ്കിൽ സമൂഹ മാധ്യമങ്ങളിലും നിർണായ സ്വാധീനം ഉണ്ടാകണമെന്ന ഡികെ പറയുന്നു.

   ചെവികൊടുത്തിട്ടില്ല

  ചെവികൊടുത്തിട്ടില്ല

  2018 ൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് നേതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 10 മന്ത്രിമാരും 40 എംഎൽഎമാരും പാർട്ടി നിർദ്ദേശത്തിന് ചെവികൊടുത്തില്ല. 68 കോൺഗ്രസ് എംഎൽഎമാരിൽ 20 പേർ മാത്രമാണ് നിലവിൽ സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കുന്നത്. അത് മാത്രം പോര.

   ജനങ്ങൾ അറിയണം

  ജനങ്ങൾ അറിയണം

  എല്ലാ എംഎൽഎമാരുടേയും അവരുടെ പ്രവർത്തനങ്ങളും ജനങ്ങൾ അറിയേണ്ടതുണ്ട്. ഞങ്ങൾക്ക് വേണ്ടത് നേതാക്കളെയാണ് അല്ലാതെ വെറും അണികളെയല്ല.എന്റെയോ സിദ്ധരാമയ്യയുടേയോ മുഖങ്ങൾ മാത്രമല്ല ജനം അറിയേണ്ടത്. എല്ലാവരേയും ജനം തിരിച്ചറിയണമെന്നും ഡികെ പറഞ്ഞു.

   കൈകാര്യം ചെയ്യണം

  കൈകാര്യം ചെയ്യണം

  അതേസമയം ഡികെയുടെ നിർദ്ദേശത്തോടെ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങാൻ എംഎൽഎമാരോട് സോഷ്യൽ വിങ്ങ് ശക്തമായ സമ്മർദ്ദമാണ് നടത്തുന്നത്. ഞങ്ങൾ അവരെ നിർബന്ധിക്കുകയാണ്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ എംഎൽഎമാർക്ക് ബുദ്ധിമുട്ട് ആണെങ്കിൽ അവരുടെ സെക്രട്ടറിമാരോ ഗൺമാൻമാരോ ഇക്കാര്യം കൈകാര്യം ചെയ്യട്ടെ, കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ തലവ്‍ എഎൻ നടരാജ് ഗൗഡ പറഞ്ഞു.

   പാർട്ടി പ്രവർത്തനം

  പാർട്ടി പ്രവർത്തനം

  നിലവിൽ ദിനേഷ് ഗുണ്ടു റാവു, പ്രിയങ്ക് ഗാർഗെ, കൃഷ്ണ ഭൈര ഗൗഡ, യുടി ഖാദർ തുടങ്ങിയവർ മാത്രമാണ് സോഷ്യൽ മീഡിയയിൽ സജീവം, നടരാജ് പറഞ്ഞു. അതേസമയം സോഷ്യൽ മീഡിയ അവംലംബിച്ചുള്ള പ്രവർത്തന രീതിയാണ് കോൺഗ്രസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും പാർട്ടിയുടെ ദിവസേനയുള്ള പരിപാടികൾ സോഷ്യൽ മീഡിയയിലൂടെയാകും പങ്കുവെയ്ക്കുയെന്ന് ഡികെ ശിവകുമാർ പറഞ്ഞു.

  English summary
  DK Shivakumar asks party leaders to be active in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X