നാല് ശതമാനം സംവരണം മുസ്ലീങ്ങള്‍ക്ക് മാത്രമല്ല; സിദ്ധരാമയ്യയ്ക്ക് പ്രതിരോധം തീര്‍ത്ത് ശിവകുമാര്‍
ബെംഗളൂരു: സംസ്ഥാന ബജറ്റില്‍ കര്‍ണാടക സര്‍ക്കാര്‍ മുസ്ലീം പ്രീണനം നടത്തി എന്ന ആരോപണത്തില്‍ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. നാല് ശതമാനം സംവരണം എന്നത് മുസ്ലീങ്ങള്‍ക്ക് മാത്രമുള്ളതല്ല എന്ന് ശിവകുമാര്‍ പറഞ്ഞു. ജോലിക്കോ വിദ്യാഭ്യാസത്തിനോ അല്ല, മറിച്ച് ഒരു കോടി രൂപ വരെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ലേലം വിളിക്കാനുള്ള കരാറുകാര്‍ക്കാണ് ഈ സംവരണം.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നതായും ഡികെ ശിവകുമാര്‍ വ്യക്തമാക്കി. '4 ശതമാനം സംവരണം മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ഉള്ളതാണ്,' ശിവകുമാര്‍ ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2025-26 ലെ സംസ്ഥാന ബജറ്റില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കരാറുകളില്‍ സംവരണം പ്രഖ്യാപിച്ചിരുന്നു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി 42018 കോടി രൂപയും അനുവദിച്ചു. പ്രസംഗത്തില്‍ അദ്ദേഹം ഒരു സമുദായത്തിന്റെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും, മുസ്ലീങ്ങള്‍ മാത്രമായി ഉള്‍പ്പെടുന്ന 2ബി വിഭാഗമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ണാടക പൊതു സംഭരണത്തിലെ സുതാര്യത നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, പട്ടികജാതി, പട്ടികവര്‍ഗ, കാറ്റഗറി-1, കാറ്റഗറി-കകഅ, കാറ്റഗറി-കകആ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ജോലികളില്‍ നല്‍കുന്ന സംവരണം രണ്ട് കോടി രൂപയായി ഉയര്‍ത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടക ട്രാന്‍സ്പരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് (കെടിപിപി) നിയമത്തിലെ ഭേദഗതി നടപ്പിലാക്കുകയും അംഗീകരിക്കുകയും ചെയ്തു.
സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും സംഭരണത്തില്‍ എസ്സി, എസ്ടി, കാറ്റഗറി 1, കാറ്റഗറി 2എ, കാറ്റഗറി 2ബി വിഭാഗങ്ങളില്‍പ്പെട്ട വിതരണക്കാര്‍ക്ക് ഇനി മുതല്‍ ഒരു കോടി രൂപ വരെയുള്ള സംവരണം നല്‍കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. എസ്സി, എസ്ടി, മറ്റ് പിന്നാക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന സംവരണത്തിന് സമാനമായി, കരാര്‍ ജോലികളില്‍ 4 ശതമാനം മുസ്ലീങ്ങള്‍ക്ക് സംവരണം ചെയ്യണമെന്ന് ന്യൂനപക്ഷ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
1999 ലെ കര്‍ണാടക പൊതു സംഭരണത്തിലെ സുതാര്യത (കെടിപിപി) നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നു. ധനകാര്യ വകുപ്പ് ഇതിനകം തന്നെ ഇതിന് വേണ്ട ബ്ലൂപ്രിന്റ് തയ്യാറാക്കിയിരുന്നു. നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീല്‍ ഭേദഗതിക്ക് അനുമതകി നല്‍കി എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഇതാണ് ബിജെപി സര്‍ക്കാരിനെതിരെ ആയുധമാക്കിയത്.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ബിജെപി, ഈ നീക്കം ഭരണഘടനയുടെ ആത്മാവിന് എതിരാണെന്നും പ്രീണന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എന്നും പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാനത്തെ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര പറഞ്ഞു. എംഎല്‍എമാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്നും വിജയേന്ദ്ര പറഞ്ഞു.












Click it and Unblock the Notifications