കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെക്ക് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയ്ക്കും കുരുക്ക്; ലക്ഷ്മിയെ അറസ്റ്റ് ചെയ്‌തേക്കും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കം തുടങ്ങി. ലക്ഷ്മി ഹെബ്ബാല്‍ക്കറിനെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ബെലഗാവി (റൂറല്‍) മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് ലക്ഷ്മി. ഇവര്‍ക്ക് ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു.

ലക്ഷ്മിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഡികെ ശിവകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മിക്കെതിരായ നീക്കം. നേരത്തെ ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ലക്ഷ്മിയെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലാകും. വിശദാംശങ്ങള്‍ ഇങ്ങനെ....

 വ്യാഴാഴ്ച എത്തണം

വ്യാഴാഴ്ച എത്തണം

ദില്ലിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് വ്യാഴാഴ്ച എത്തണമെന്ന് ലക്ഷ്മിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ് ലഭിച്ച കാര്യം ലക്ഷ്മി സ്ഥിരീകരിച്ചു. തന്റെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ലക്ഷ്മി അന്വേഷണ സംഘത്തോട് അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ മറുപടി ലഭിച്ചിട്ടില്ല.

 അഭിഭാഷകനെ കണ്ടു

അഭിഭാഷകനെ കണ്ടു

എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ് ലഭിച്ചുവെന്നും അഭിഭാഷകനുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണ കേസില്‍ ഡികെ ശിവകുമാറിനെ ഈ മാസം മൂന്നിനാണ് അറസ്റ്റ് ചെയ്തത്. നാല് ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

 ഡികെ ശിവകുമാര്‍ ജയിലില്‍

ഡികെ ശിവകുമാര്‍ ജയിലില്‍

അറസ്റ്റിന് ശേഷം ഡികെ ശിവകുമാറിനെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ തിരിച്ചുഹാജരാക്കി. ഒക്ടോബര്‍ ഒന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണിപ്പോള്‍. അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

മകളെ ചോദ്യം ചെയ്തു

മകളെ ചോദ്യം ചെയ്തു

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐശ്വര്യ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായത്. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണമുനയിലുള്ള ട്രസ്റ്റില്‍ ഡികെ ശിവകുമാറിന്റെ 22കാരിയായ മകള്‍ ഐശ്വര്യയും അംഗമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്തത്. മാനേജ്‌മെന്റില്‍ ബിരുദ പഠനം നടത്തുകയാണ് ഐശ്വര്യ.

 കോടികളുടെ ആസ്തിയുടെ ട്രസ്റ്റ്

കോടികളുടെ ആസ്തിയുടെ ട്രസ്റ്റ്

ശിവകുമാറിനെ ചോദ്യം ചെയ്ത വേളയില്‍ ലഭിച്ച വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. 2017ല്‍ ശിവകുമാറും ഐശ്വര്യയും സിംഗപ്പൂര്‍ യാത്ര നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. കോടികളുടെ ആസ്തിയുള്ള ശിവകുമാറിന്റെ ട്രസ്റ്റിന് കീഴില്‍ എന്‍ജിനിയറിങ് കോളജുകള്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

യുവതികള്‍ക്ക് സ്റ്റേഷനില്‍ ക്രൂരപീഡനം; വിവസ്ത്രരാക്കി സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിച്ചു, ഗര്‍ഭം അലസി

മക്കയെ വിറപ്പിച്ച ഷിയാക്കള്‍; തീ തുപ്പി ഇറാന്‍ വിമാനങ്ങള്‍!! സൗദി-ഇറാന്‍ പോരിന്റെ പിന്നാമ്പുറം

English summary
DK Shivakumar Case: Karnataka Congress MLA Laxmi Hebbalkar Summoned by ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X