ഡികെ ശിവകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു; വരന്‍ കോഫി ഡേ സ്ഥാപകന്റെ മകന്‍
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ മൂത്ത മകള്‍ ഐശ്വര്യ വിവാഹിതയാകുന്നു. അന്തരിച്ച കഫേ കോഫി ഡെ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ മകന്‍ അമര്‍ത്യ ഹെഗ്‌ഡെയാണ് വരന്‍. വിവാഹം ഒക്ടോബറിലുണ്ടാകുമെന്നാണ് വിവരം.
Recommended Video
22കാരിയായ ഐശ്വര്യ എന്‍ജിനിയിയറിങ് ബിരുദ ധാരിയാണ്. ഡികെ ശിവകുമാര്‍ സ്ഥാപിച്ച ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്‌നോളജി നോക്കി നടത്തുകയാണിവര്‍. അമേരിക്കയില്‍ പഠിച്ചിരുന്ന 26കാരനായ അമര്‍ത്യ ഹെഗ്‌ഡെ കുടുംബ ബിസിനസ്സില്‍ മുഴുകിയിരിക്കുകയാണ്. വിശദാംശങ്ങള്‍...

ബിസിനസില്‍ ശ്രദ്ധ
കഫേ കോഫി ഡെ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ മരണത്തെ തുടര്‍ന്ന് ഭാര്യ മാളവികയാണ് ബിസിനസ് നോക്കിയിരുന്നത്. അമര്‍ത്യയും ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയതോടെ ബിസനസ് വീണ്ടും പച്ച പിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി എസ്എം കൃഷ്ണ
കര്‍ണാടക മന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ഥ. ഇദ്ദേഹം ഡികെ ശിവകുമാറിന്റെ സുഹൃത്ത് കൂടിയാണ്. സിദ്ധാര്‍ഥയുടെ മരണത്തിന് മുമ്പു തന്നെ ഈ വിവാഹത്തിന്റെ ആലോചനകള്‍ നടന്നിരുന്നു. വിവാഹം നടക്കുന്നതോടെ കൃഷ്ണയുമായുള്ള ഡികെയുടെ ബന്ധം കൂടുതല്‍ ദൃഢമാകും. മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന കൃഷ്ണ അടുത്തടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞ ജൂലൈയില്‍
കഴിഞ്ഞ ജൂലൈയിലാണ് സിദ്ധാര്‍ഥ മരിച്ചത്. ഒരു വര്‍ഷം കഴിയാതെ ആഘോഷപരിപാടികള്‍ കുടുംബത്തില്‍ നടക്കരുതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ആഗസ്റ്റില്‍ നിശ്ചയം നടത്താനും ഓക്ടോബറില്‍ വിവാഹം നടത്താനുമാണ് ആലോചിക്കുന്നത്.

ശിവകുമാറിന്റെ വീട്ടിലെത്തി
കഴിഞ്ഞദിവസം അമര്‍ത്യ ഹെഗ്‌ഡെയുടെ കുടുംബം സദാശിവനഗറിലെ ഡികെ ശിവകുമാറിന്റെ വീട്ടിലെത്തി വിവാഹ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എസ്എം കൃഷ്ണയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍. തുടര്‍ന്നാണ് വിവാഹം ഒക്ടോബറില്‍ നടത്താമെന്ന ധാരണയിലെത്തിയത്.

രണ്ടാമത്തെ വിവാഹം
ഇതോടെ കര്‍ണാടകയില്‍ രണ്ടാമത്തെ രാഷ്ട്രീയ വിവാഹമാണ് നടക്കാന്‍ പോകുന്നത്. മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി കോണ്‍ഗ്രസ് നേതാവ് എം കൃഷ്ണപ്പയുടെ ചെറുമകള്‍ രേവതിയെ വിവാഹം ചെയ്തത് കഴിഞ്ഞമാസമാണ്.












Click it and Unblock the Notifications