Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ പാതികടിച്ച് അണികൾക്ക് എറിഞ്ഞ് നൽകി ഡികെ ശിവകുമാർ, ചാടിപ്പിടിച്ച് കോൺഗ്രസുകാർ, വീഡിയോ വൈറൽ

ബെംഗളൂരു: പൊതുപരിപാടിക്കിടെ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആപ്പിൾ കടിച്ച ശേഷം ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കനകപുരയിലെ ഹൊരഹള്ളിയിൽ ശിവകുമാർ സന്ദർശനം നടത്തിയപ്പോഴാണ് ഈ സംഭവം നടന്നത്.

ഹൊരഹള്ളി ശിവകുമാറിന് കോൺഗ്രസ് പ്രവർത്തകർ വലിയ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി പ്രദേശവാസികൾ ചേർന്ന് പുതിയ ആപ്പിളുകളും പൂക്കളും ഉപയോഗിച്ച് ഉണ്ടാക്കിയ വലിയൊരു ഗജമാല ഡികെയെ അണിയിച്ചു.

'കോളേജിലെ അടിയുറച്ച കെ എസ് യുക്കാരൻ, അവസാനം കണ്ടപ്പോൾ ക്ഷീണിതൻ', സലീം കുമാറിനെ കുറിച്ച് സുനിൽ പി ഇളയിടം
'കോളേജിലെ അടിയുറച്ച കെ എസ് യുക്കാരൻ, അവസാനം കണ്ടപ്പോൾ ക്ഷീണിതൻ', സലീം കുമാറിനെ കുറിച്ച് സുനിൽ പി ഇളയിടം

തുടർന്ന് ഈ മാലയിൽ നിന്ന് ആപ്പിളുകൾ പറിച്ച്, കടിച്ച ശേഷം ബാക്കി വന്ന ഭാഗം പരിപാടിക്കെത്തിയ അണികൾക്ക് നേരെ ശിവകുമാർ എറിഞ്ഞു കൊടുക്കുന്നത് വീഡിയോയിൽ കാണാം. മുഖ്യമന്ത്രി എറിഞ്ഞ ആപ്പിളുകൾ പിടിച്ചെടുക്കാൻ അവിടെയുണ്ടായിരുന്ന അണികൾ ആവേശത്തോടെ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

DK Shivakumar

ഈ വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനമാണ് കർണാടക മുഖ്യമന്ത്രിക്ക് എതിരെ ഉയരുന്നത്. മാലയിലെ ആപ്പിൾ പ്രസാദം പോലെ കടിച്ച ശേഷം ജനത്തിന് എറിഞ്ഞ് കൊടുക്കാൻ ഡികെ ശിവകുമാർ സ്വയം ഒരു ദൈവമാണെന്ന് വിചാരിക്കുന്നുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ജന്മിത്ത മനോഭാവമാണ് ഈ സംഭവത്തിലൂടെ പുറത്ത് വന്നതെന്നും വിമർശനങ്ങളുണ്ട്.

പ്രതിപക്ഷമായ ബിജെപിയും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ ബിജെപി പങ്കുവെച്ചിട്ടുണ്ട്. "നിങ്ങളെ അധികാരത്തിലേറ്റാൻ വോട്ട് ചെയ്ത അതേ പൊതുജനങ്ങൾക്ക് നേരെ പകുതി കടിച്ച ആപ്പിൾ എറിയുന്നത് ഒരു തമാശയല്ല. ഇത് കോൺഗ്രസ്സിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. "ബഹുമാനം വാക്കുകളിലൂടെയല്ല, പെരുമാറ്റത്തിലൂടെയാണ് കാണിക്കേണ്ടത്. പൊതുജനങ്ങൾ ഭിക്ഷയല്ല ചോദിക്കുന്നത്, മറിച്ച് ബഹുമാനമാണ് ആവശ്യപ്പെടുന്നത്. ബഹുമാനത്തിന്റെ സ്ഥാനത്ത് അഹങ്കാരം വരുമ്പോൾ പൊതുജനങ്ങൾ അതിനനുസരിച്ച് മറുപടി നൽകും", ബിജെപി എക്സിൽ പ്രതികരിച്ചു.

നിങ്ങളുടെ തോട്ടത്തിൽ ഒരിക്കലും നടാൻ പാടില്ലാത്ത 7 പൂച്ചെടികൾ, നട്ടാൽ പണി കിട്ടും
നിങ്ങളുടെ തോട്ടത്തിൽ ഒരിക്കലും നടാൻ പാടില്ലാത്ത 7 പൂച്ചെടികൾ, നട്ടാൽ പണി കിട്ടും

അതേസമയം ഡികെ ശിവകുമാറിനെ ന്യായീകരിച്ച് കോൺഗ്രസ് അണികളും രംഗത്തുണ്ട്. ഇത് ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്നാണ് ഒരു വിഭാഗം അനുയായികൾ വാദിക്കുന്നത്. സംഭവം വിവാദമായെങ്കിലും മുഖ്യമന്ത്രി ഡികെ ശിവകുമാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+