കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡു വിതരണം, പടക്കം പൊട്ടിക്കല്‍, ഡികെ ശിവകുമാറിന്റെ ജാമ്യത്തില്‍ ആഘോഷവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ചാണക്യന്‍ ഡികെ ശിവകുമാറിന്റെ ജാമ്യത്തില്‍ വമ്പന്‍ ആഘോഷവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് കോണ്‍ഗ്രസ് നേതാവിനെ സ്വാഗതം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബിനാമി കേസില്‍ ശിവകുമാറിന് കോടതി ജാമ്യം അനുവദിച്ചത്. ബംഗളൂരു വിമാനത്താവളം മുതല്‍ വമ്പന്‍ ആഘോഷങ്ങള്‍ കോണ്‍ഗ്രസ് ഡികെയ്ക്കായി ഒരുക്കിയത്.

1

ബംഗളൂരു റൂറലിലെ പഴയ മൈസൂരി മേഖലയില്‍ വമ്പന്‍ പിന്തുണയാണ് ശിവകുമാറിനുള്ളത്. രാമനഗര, മാണ്ഡ്യ തുടങ്ങിയ മണ്ഡലങ്ങളിലും വമ്പന്‍ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതെല്ലാം ജെഡിഎസ്സിന്റെ കൂടി ശക്തി കേന്ദ്രങ്ങളാണ്. വലിയ ജനകീയ റാലിയാണ് ഇരുസ്ഥലത്തും ഉണ്ടായിരുന്നത്. മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, കനകപുരയില്‍ നി്ന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും ശിവകുമാറിനെ സ്വീകരിക്കാനായി എത്തിയിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് തുറന്നകാറിലാണ് അദ്ദേഹത്തെ സംസ്ഥാന സമിതി ഓഫീസിലേക്ക് എത്തിച്ചത്. 500ലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. 50 ദിവസത്തിന് ശേഷമാണ് ഉപാധികളോടെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. വൊക്കലിഗ വിഭാഗത്തിലെ നിരവധി പേര്‍ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വലിയൊരു അഴിമതിയിലും കള്ളപ്പണ ഇടപാടിലും ജയിലിലായ ഒരു നേതാവിന് ഹീറോയുടെ സ്വീകരണമാണ് ഒരു പാര്‍ട്ടി നല്‍കിയത്. അവരുടെ മനോനില എന്തായിരിക്കുമെന്നും ബിജെപി ചോദിച്ചു. അതേസമയം ശിവകുമാറിന് സ്വീകരണം നല്‍കിയത് തെറ്റാണെന്ന് കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡെയും പറഞ്ഞു. നല്ല നേതാക്കളെ ആരാധിക്കുന്നത് തെറ്റല്ല. പക്ഷേ അഴിമതിക്കാരെ ആരാധിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

 മുംബൈയില്‍ ഒത്തുകൂടി ശിവസേന എംഎല്‍എമാര്‍.... ആദിത്യയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ!! മുംബൈയില്‍ ഒത്തുകൂടി ശിവസേന എംഎല്‍എമാര്‍.... ആദിത്യയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ!!

English summary
dk shivakumar gets heroes welcome
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X