• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശിവകുമാറിന് സോണിയാ ഗ്രൂപ്പിന്റെ പിന്തുണ.... കര്‍ണാടകത്തില്‍ അധ്യക്ഷ സ്ഥാനം പിടിക്കാന്‍ നീക്കം!!

ദില്ലി: കര്‍ണാടകത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കടുക്കുന്നു. ഡികെ ശിവകുമാറും സിദ്ധരാമയ്യയും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യം ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. എംബി പാട്ടീലിനെ അധ്യക്ഷ സ്ഥാനത്തെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് സിദ്ധരാമയ്യ.

പക്ഷേ അദ്ദേഹം വിചാരിച്ചത് പോലെയല്ല കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ദേശീയ സമിതിയില്‍ ഡികെ ശിവകുമാര്‍ ശക്തമായ സാന്നിധ്യമായിരിക്കുകയാണ്. കര്‍ണാടകത്തില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനുണ്ടായ തിരിച്ചടികളാണ് സിദ്ധരാമയ്യക്കുള്ള പ്രതിസന്ധി. സംസ്ഥാന സമിതിയില്‍ നിഷ്പക്ഷരായിരിക്കുന്നവര്‍ അദ്ദേഹത്തിന്റെ നടപടികളെ രൂക്ഷമായി എതിര്‍ക്കുന്നുണ്ട്. ഇനി മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം.

നിര്‍ണായക തീരുമാനം

നിര്‍ണായക തീരുമാനം

കോണ്‍ഗ്രസിന്റെ നിര്‍ണായക ഹൈക്കമാന്‍ഡ് യോഗം നാളെ നടക്കുന്നുണ്ട്. അതില്‍ പുതിയ കര്‍ണാടക അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. സിദ്ധരാമയ്യയെ അതിനായിട്ടാണ് ദില്ലിയിലേക്ക് വിളിച്ച് വരുത്തിയത്. ഡികെ ശിവകുമാര്‍ ദില്ലിയിലെ എല്ലാ നേതാക്കളെയും ഉപയോഗിച്ചാണ് സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ശിവകുമാര്‍ വരുന്നതിനെ സിദ്ധരാമയ്യ എതിര്‍ക്കുന്നതിന്റെ പ്രധാന കാരണം, അദ്ദേഹത്തിന്റെ കരുത്ത് കുറയുമെന്ന കാരണം കൊണ്ടാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ സിദ്ധരാമയ്യക്കും മകനും ശക്തനായി തുടരണമെങ്കില്‍ സംസ്ഥാന അധ്യക്ഷന്റെ അധികാരം അത്യാവശ്യമാണ്.

പിടിയുറപ്പിച്ച് ശിവകുമാര്‍

പിടിയുറപ്പിച്ച് ശിവകുമാര്‍

ഒരുഘട്ടത്തില്‍ പിന്നിലായിരുന്ന ഡികെ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സോണിയാ ഗാന്ധിയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിന്റെ പിന്തുണയാണ് ഡികെ നേടിയെടുത്തത്. അഹമ്മദ് പട്ടേല്‍, കമല്‍നാഥ് എന്നിവര്‍ ശിവകുമാര്‍ കര്‍ണാടക അധ്യക്ഷനാവണം എന്ന നിലപാടിലാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുന്നില്‍ ഇവര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതേസമയം സിദ്ധരാമയ്യ മുന്നോട്ട് വെക്കുന്ന നേതാക്കള രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണയ്ക്കുന്നുണ്ട്.

തിരിച്ചടി ഇങ്ങനെ

തിരിച്ചടി ഇങ്ങനെ

സിദ്ധരാമയ്യ പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാവെന്ന പദവിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സംസ്ഥാന നേതാക്കളായ ബികെ ഹരിപ്രസാദ്, രാമലിംഗ റെഡ്ഡി എന്നിവര്‍ അദ്ദേഹത്തെ പരസ്യമായി എതിര്‍ത്തത് വലിയ തിരിച്ചടിയാണ്. സിദ്ധരാമയ്യയുടെ പരീക്ഷണം കാരണം കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം തിരഞ്ഞെടുപ്പും തോറ്റെന്ന് ഇവര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ തോല്‍വി വലിയ തിരിച്ചടിയാണെന്നും ഇവര്‍ പറഞ്ഞു. കൃഷ്ണ ബൈര ഗൗഡ, എംബി പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി എന്നിവരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ധരാമയ്യ നിര്‍ദേശിച്ചത്.

നിയമവിദഗ്ധരുമായി ചര്‍ച്ച

നിയമവിദഗ്ധരുമായി ചര്‍ച്ച

ശിവകുമാറിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെങ്കിലു അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമേ ഉണ്ടാവൂ. ശിവകുമാറിനെതിരെയുള്ള കേസുകളാണ് ഇതിന് പ്രധാന കാരണം. അനുകൂല മറുപടി ലഭിച്ചില്ലെങ്കില്‍ ശിവകുമാറിനെ പരിഗണിക്കില്ല. നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന സാഹചര്യം നേരിടേണ്ടി വരുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. കൃഷ്ണ ബൈര ഗൗഡയാണ് പിന്നീടുള്ള ചോയ്‌സ്. ശിവകുമാറിനും ഗൗഡ വരുന്നതിനോട് വിയോജിപ്പില്ല.

യോജിപ്പ് ഉണ്ടാവുന്നു

യോജിപ്പ് ഉണ്ടാവുന്നു

ഗൗഡ വരുന്നതോടെ ശിവകുമാര്‍ ഗ്രൂപ്പും സിദ്ധരാമയ്യ ഗ്രൂപ്പും ഒന്നാവാനുള്ള സാധ്യതയുണ്ട്. കെബി ഗൗഡ രണ്ട് പേരുടെയും ഇഷ്ട നേതാവാണ്. സിദ്ധരാമയ്യ മുന്നോട്ട് വെക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വലിയ എതിര്‍പ്പാണ് ഉള്ളത്. അതുകൊണ്ട് ഈ തീരുമാനത്തില്‍ അദ്ദേഹത്തിന്റെ ക്യാമ്പിന് ആശ്വസിക്കാന്‍ വക ഉണ്ടാവില്ല. പ്രതിപക്ഷ നേതാവ് ആരാകുമെന്നും വ്യക്തമല്ല. സിദ്ധരാമയ്യക്ക് തന്നെ നല്‍കിയാല്‍ ഗൗഡയ്‌ക്കോ എച്ച്‌കെ പാട്ടീലോ പരമേശ്വരയ്‌ക്കോ ഉപ പ്രതിപക്ഷ സ്ഥാനം നല്‍കണമെന്ന് ശിവകുമാര്‍ ക്യാമ്പ് പറയുന്നു. നാളെ തീരുമാനമുണ്ടായില്ലെങ്കില്‍ നിയമനം അനന്തമായി നീളാനും സാധ്യതയുണ്ട്.

കര്‍ണാടകത്തില്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും... ശിവകുമാറിന് സാധ്യത മങ്ങുന്നു!!

English summary
dk shivakumar have gets support of sonia group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X