Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ശിവകുമാറിന് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങും, കര്‍ശന ഉപാധികള്‍

ദില്ലി: കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ദില്ലി ഹൈക്കോടതി ജാമ്യം നല്‍കി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കള്ളപ്പണക്കേസില്‍ കഴിഞ്ഞ മാസം മൂന്നിന് അറസ്റ്റിലായ ശിവകുമാര്‍ തിഹാര്‍ ജയിലിലായിരുന്നു.

അദ്ദേഹം ഉടനെ പുറത്തിറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സംഘവും ശിവകുമാറിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. 25 ലക്ഷത്തിന്റെ ബോണ്ട് കെട്ടിവയ്ക്കാനാണ് ഹൈക്കോടതി വച്ച ഉപാധി. രാജ്യം വിട്ടുപോകാനും സാധിക്കില്ല. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം.....

ഹൈക്കോടതി നിരീക്ഷണം

ഹൈക്കോടതി നിരീക്ഷണം

ഡികെ ശിവകുമാര്‍ തെളിവ് നശിപ്പിക്കുമെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ സംഘത്തിന് കൈവശമുള്ളതിനാല്‍ ഇനി തെളിവ് നശിപ്പിക്കുമെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് ജസ്റ്റിസ് സുരേഷ് കെയ്ത് പറഞ്ഞു. അദ്ദേഹം സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ശിവകുമാറിനെതിരായ കേസ്

ശിവകുമാറിനെതിരായ കേസ്

അംബികാ സോണി, ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ്, കര്‍ണാടകയുടെ പാര്‍ട്ടി ചുമതലയുള്ള കെസി വേണുഗോപാല്‍ എന്നിവരും ജയിലിലെത്തിയ സോണിയാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. നികുതി അടച്ചില്ലെന്നും രേഖയില്ലാതെ കോടികളുടെ പണമിടപാട് നടത്തിയെന്നുമാണ് അദ്ദേഹത്തിനെതിരായ ആരോപണം.

മകളുടെ ആസ്തി കൂടി

മകളുടെ ആസ്തി കൂടി

ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ 23കാരിയായ മകള്‍ ഐശ്വര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 2013ല്‍ ഐശ്വര്യയുടെ ആസ്തി ഒരു കോടിയായിരുന്നു. എന്നാല്‍ 2018ല്‍ 100 കോടിയായി വര്‍ധിച്ചു. ഇതെങ്ങനെ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് അറിയേണ്ടിയിരുന്നത്. രേഖകളില്‍പ്പെടാത്ത പണമിടപാടുകള്‍ നടത്തിയിരുന്നോ എന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

ഗുജറാത്ത് കോണ്‍ഗ്രസിനെ രക്ഷിച്ചു

ഗുജറാത്ത് കോണ്‍ഗ്രസിനെ രക്ഷിച്ചു

2017ലാണ് ഡികെ ശിവകുമാര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് അംഗങ്ങളെ കര്‍ണടാകയില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ച ഡികെയുടെ നീക്കം കോണ്‍ഗ്രസിന് തുണയായിരുന്നു. ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അംഗങ്ങളെ ചാക്കിട്ട് പിടിക്കാനുള്ള നീക്കം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഡികെയുടെ തന്ത്രം.

 കുമാരസ്വാമി പറയുന്നത്

കുമാരസ്വാമി പറയുന്നത്

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലനിര്‍ത്തുന്നതിലും ഡികെയുടെ ഇടപെടല്‍ സുപ്രധാനമായിരുന്നു. ഇതാണ് അദ്ദേഹത്തെ ബിജെപി ലക്ഷ്യമിടാന്‍ കാരണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നു. കുമാരസ്വാമി കഴിഞ്ഞദിവസം ഡികെ ശിവകുമാറിനെ തിഹാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യയിലേക്ക് സൗദിയുടെ ഏഴ് ലക്ഷം കോടി രൂപ; മോദി റിയാദിലേക്ക്, 29ന് നിര്‍ണായക കൂടിക്കാഴ്ച

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+