'അങ്ങനെ ആഗ്രഹിക്കുന്നവരെ കുറ്റം പറയാനൊക്കില്ല'; നേതൃമാറ്റ ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ ഡികെ
ബെംഗളൂരു: കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. അഞ്ച് വര്‍ഷം മുഴുവന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ പരസ്യമായി അംഗീകരിച്ചതിന് ശേഷം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ച വീണ്ടും ആരംഭിച്ചിരിക്കുന്നത്. താന്‍ മുഖ്യമന്ത്രിയാകണം എന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അത് തെറ്റല്ല എന്നാണ് ശിവകുമാര്‍ ഇന്ന് പറഞ്ഞത്.
'പ്രവര്‍ത്തകര്‍ക്കും, അണികള്‍ക്കും, പൊതുജനങ്ങള്‍ക്കും അവരുടേതായ ആഗ്രഹങ്ങളുണ്ട്. അവരുടെ അഭിലാഷങ്ങള്‍ തെറ്റാണെന്ന് എനിക്ക് പറയാനാവില്ല. നാമെല്ലാവരും ഒരുമിച്ച് ഈ പാര്‍ട്ടി കെട്ടിപ്പടുത്തു. ഞങ്ങള്‍ അതിന്റെ അച്ചടക്കമുള്ള പടയാളികളാണ്. ഞങ്ങള്‍ ഒരുമിച്ച് ഇരുന്നു പാര്‍ട്ടി തീരുമാനിക്കുന്നത് പിന്തുടരുന്നു, സിദ്ധരാമയ്യ പോലും ഇത് പലതവണ പറഞ്ഞിട്ടുണ്ട്,' ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസം പ്രകടിപ്പിക്കുകയും അതിന് വേണ്ടി വോട്ട് ചെയ്യുകയും ചെയ്തുവെന്ന് ശിവകുമാര്‍ പറഞ്ഞു. അതിനാല്‍ നമ്മള് പൊതുജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കായി പ്രധാന പരിപാടികള്‍ സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും അവ നടപ്പിലാക്കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023 ലെ തിരഞ്ഞെടുപ്പിന് ശേഷം ശിവകുമാര്‍ 'ഉന്നത സ്ഥാനം' അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ രംഭാപുരി പുരോഹിതനായ ശ്രീ രാജദേശികേന്ദ്ര ശിവാചാര്യ സ്വാമിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ശിവകുമാറിന്റെ പ്രതികരണം. പാര്‍ട്ടിയുടെ വിജയത്തില്‍ ശിവകുമാര്‍ വഹിച്ച സംഭാവനകളെക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയാം എന്നായിരുന്നു ശ്രീ രാജദേശികേന്ദ്ര ശിവാചാര്യ സ്വാമി പറഞ്ഞത്.
അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമങ്ങള്‍ പോലും ഈ വിഷയം അനാവശ്യമായി ചര്‍ച്ച ചെയ്യുന്നത് തുടരുകയാണെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടി. നേതൃത്വമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം മുഴുവന്‍ സേവനമനുഷ്ഠിക്കുമെന്ന് സിദ്ധരാമയ്യ തന്നെ പറഞ്ഞിരുന്നു. ശിവകുമാറും പിന്നീട് ഈ പ്രസ്താവനയെ പിന്തുണച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്ന എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. സിദ്ധരാമയ്യയ്ക്ക് പകരം ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും എന്നും ഇത് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ധാരണയായതാണ് എന്നുമുള്ള തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ശിവകുമാറിന് പിന്തുണയുമായി എംഎല്‍എമാരും പരസ്യമായി രംഗത്തെത്തിയിരുന്നു.
ഡികെ ശിവകുമാറിന് 138 എംഎല്‍എമാരില്‍ 100 എംഎല്‍എമാരുടേയും പിന്തുണയുണ്ട് എന്നായിരുന്നു ഇക്കൂട്ടരുടെ അവകാശവാദം. എന്നാല്‍ പിന്നീട് ഹൈക്കമാന്റ് ഇടപെട്ട് തന്നെ നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളുകയായിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications