കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണക്യ തന്ത്രങ്ങളുമായി ശിവകുമാര്‍ എത്തി.... കെസിആറിനെ പൂട്ടാന്‍ ഇതുവരെ കാണാത്ത തന്ത്രം!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കെസിആറിനെ പൂട്ടാന്‍ ചാണക്യ തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ നിന്ന് ഡികെ ശിവകുമാറിനെയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ശിവകുമാര്‍ തെലങ്കാനയില്‍ എത്തിയത്. കര്‍ണാടകയില്‍ പയറ്റിയ തന്ത്രങ്ങളുടെ ബാക്കി അദ്ദേഹം തെലങ്കാനയില്‍ കാഴ്ച്ചവെക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ചന്ദ്രശേഖര്‍ റാവിന്റെ മണ്ഡലമായ ഗജവേലില്‍ അടക്കം പുതിയ പ്രചാരണ, പ്രവര്‍ത്തന രീതിയാണ് ശിവകുമാര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം കോണ്‍ഗ്രസിലെ വിഭാഗീയത പരിഹരിക്കാന്‍ കൂടിയാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ആന്ധ്രപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും മറ്റും ചുമതല ഉമ്മന്‍ച്ചാണ്ടിക്ക് നല്‍കിയിരുന്നു. ഇത് വലിയ ഫലം കണ്ടിരുന്നു. ആ നിര്‍ദേശം വിജയകരമായതാണ് ശിവകുമാറിനെ കൊണ്ടുവരാനുള്ള രാഹുലിന്റെ നീക്കത്തിന് പിന്നില്‍. മറ്റൊന്ന് കര്‍ണാടകയില്‍ ശിവകുമാര്‍ മാറിനില്‍ക്കുന്നത് വഴി വിമതരുടെ എതിര്‍പ്പും ഇല്ലാതാക്കാന്‍ സാധിക്കും.

ബെല്ലാരിയിലെ പോരാട്ടം

ബെല്ലാരിയിലെ പോരാട്ടം

ബിജെപിയുടെ ശക്തമായ കോട്ടയായിരുന്നു ബെല്ലാരി. ഇവിടെ 14 വര്‍ഷത്തിന് ശേഷം ചരിത്ര വിജയമാണ് കോണ്‍ഗ്രസ് നേടിയത്. റെഡ്ഡി സഹോദരന്‍മാരുടെ കോട്ട, ശ്രീരാമുലുവിന്റെ ശക്തി കേന്ദ്രം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു ബെല്ലാരി. ഇവിടെ ഈസിയായി ബിജെപി വിജയിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ശിവകുമാറിന്റെ ചാണക്യ തന്ത്രങ്ങള്‍ ബിജെപിയെ തകര്‍ത്തെറിയുകയായിരുന്നു. ഇത് ദേശീയ തലത്തില്‍ വരെ ശിവകുമാറിനെ പ്രശസ്തനാക്കിയിരുന്നു.

തെലങ്കാനയിലേക്ക്.....

തെലങ്കാനയിലേക്ക്.....

ബെല്ലാരിയിലെ വിജയത്തെ തുടര്‍ന്നാണ് ചാണക്യ തന്ത്രങ്ങള്‍ക്ക് പേരുകേട്ട ശിവകുമാറിനെ തെലങ്കാനയിലേക്ക് എത്തിക്കാന്‍ രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് അദ്ദേഹത്തിനുള്ള പ്രധാന ചുമതല. കഴിഞ്ഞ മൂന്ന് ദിവസമായി കോണ്‍ഗ്രസിന്റെ പ്രചാരണവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ഒരുക്കുന്നത് അദ്ദേഹമാണ്. ഏറ്റവും കടുത്ത പോരാട്ടം കോണ്‍ഗ്രസിന് അനുകൂലമാക്കിയ ചരിത്രമാണ് ശിവകുമാറിനുള്ളത്. ഇത് ടിആര്‍എസ്സിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

കോണ്‍ഗ്രസ് ടിഡിപി സഖ്യം

കോണ്‍ഗ്രസ് ടിഡിപി സഖ്യം

സംസ്ഥാനത്ത് കെസിആറിനെ നേരിടാനായി കോണ്‍ഗ്രസും ടിഡിപിയും ഒന്നിച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ വിഭാഗീയത കടുത്തിരിക്കുകയാണ്. ഇവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും കൂടി കണ്ടറിഞ്ഞാണ് രാഹുല്‍ ശിവകുമാറിനെ സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്. ഇവരെ അനുനയിപ്പിക്കുന്നതില്‍ അദ്ദേഹം ആദ്യ ദിനം തന്നെ വിജയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് ശേഷം ഇവര്‍ക്ക് കാര്യമായിട്ടുള്ള സ്ഥാനങ്ങള്‍ നല്‍കും.

വന്‍ സംഘം സംസ്ഥാനത്ത്....

വന്‍ സംഘം സംസ്ഥാനത്ത്....

കോണ്‍ഗ്രസ് ശിവകുമാറിനൊപ്പം വന്‍ സംഘത്തെ തന്നെ തെലങ്കാനയില്‍ ഇറക്കിയിട്ടുണ്ട്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി, മറ്റൊരു മന്ത്രി മല്ലഡി കൃഷ്ണ റാവു എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ ഹൈദരാബാദില്‍ ക്യാമ്പ് ചെയ്താണ് കാര്യങ്ങള്‍ പരിശോധിക്കുന്നത്. അതേസമയം തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശിവകുമാറിന്റെ പ്രവര്‍ത്തനത്തില്‍ അന്തം വിട്ട് നില്‍ക്കുകയാണ്. അദ്ദേഹം വിമത സ്ഥാനാര്‍ത്ഥികളെ അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിച്ചത് അസാധ്യമായ കാര്യം തന്നെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ബൂത്ത് തല പ്രവര്‍ത്തനം

ബൂത്ത് തല പ്രവര്‍ത്തനം

ബെല്ലാരിയില്‍ ശിവകുമാര്‍ വിജയിച്ചതിന് കാരണം ബൂത്ത് തല പ്രവര്‍ത്തനവും സാധാരണ പ്രവര്‍ത്തകരുടെ ഏകോപനവുമായിരുന്നു. ഇതേ രീതിയാണ് അദ്ദേഹം തെലങ്കാനയിലും തുടരുന്നത്. ബൂത്ത് തലത്തില്‍ കെസിആര്‍ സര്‍ക്കാരിനെതിരെയുള്ള പ്രശ്‌നങ്ങളെല്ലാം അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. അതിന് അനുസരിച്ചുള്ള പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്. കര്‍ഷക പ്രശ്‌നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ വന്നത് ശിവകുമാറിന്റെ ഇടപെടല്‍ കൊണ്ടാണ്.

കര്‍ണാടക അതിര്‍ത്തിയില്‍....

കര്‍ണാടക അതിര്‍ത്തിയില്‍....

കര്‍ണാടക-തെലങ്കാന അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനം ശിവകുമാര്‍ നടത്തുന്നുണ്ട്. ഇവിടെ കൂടുതലും കന്നഡ സംസാരിക്കുന്നവരാണ്. അതുകൊണ്ട് ഏറ്റവും എളുപ്പത്തില്‍ അദ്ദേഹത്തിന് ഇടപെടാനാവുന്നുണ്ട്. അസമില്‍ ഹിമന്ത ബിശ്വ ശര്‍മയെ പോലെയാണ് ശിവകുമാറിന്റെ പ്രവര്‍ത്തനം. മുമ്പ് രാഹുല്‍ ഗാന്ധി കാണിച്ച അബദ്ധമാണ് ഹിമന്ത ബിശ്വയെ ബിജെപിയിലെത്തിച്ചത്. പിന്നീട് ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാവുകയായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ശിവകുമാറിനെ ഒപ്പം നിര്‍ത്തിയിരിക്കുന്നത്.

ശിവകുമാര്‍ രക്ഷകനാവും

ശിവകുമാര്‍ രക്ഷകനാവും

തൊട്ടതെല്ലാം വിജയിപ്പിച്ച ചരിത്രമുള്ള ശിവകുമാര്‍ തെലങ്കാനയിലും അത് ആവര്‍ത്തിക്കുമെന്ന് വ്യക്തമാണ്. 2002ല്‍ മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെ രക്ഷിച്ച ചരിത്രമുണ്ട് അദ്ദേഹത്തിന്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് വേണ്ടി എംഎല്‍എമാരെ കര്‍ണാടകത്തില്‍ താമസിപ്പിച്ചായിരുന്നു അദ്ദേഹം പ്രശസ്തി നേടിയത്. അന്ന് ബിജെപിയെ ഞെട്ടിച്ചിരുന്നു ഈ നീക്കം. നേരത്തെ ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാരെ കര്‍ണാടകത്തില്‍ താമസിപ്പിച്ച് അഹമ്മദ് പട്ടേലിന്റെ വിജയവും അദ്ദേഹം ഉറപ്പിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കര്‍ഷകര്‍.... വായ്പ അടയ്ക്കുന്നത് അവസാനിപ്പിച്ചു!!രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കര്‍ഷകര്‍.... വായ്പ അടയ്ക്കുന്നത് അവസാനിപ്പിച്ചു!!

ഇറാനുമായി പുതിയ എണ്ണകരാര്‍... ഇന്ത്യ എണ്ണ വ്യാപാരം വര്‍ധിപ്പിക്കുന്നു... 21 മില്യണിന്റെ കുതിപ്പ്!!ഇറാനുമായി പുതിയ എണ്ണകരാര്‍... ഇന്ത്യ എണ്ണ വ്യാപാരം വര്‍ധിപ്പിക്കുന്നു... 21 മില്യണിന്റെ കുതിപ്പ്!!

English summary
dk shivakumar lands in telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X