കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടനയിക്കാന്‍ ഡികെ ശിവകുമാര്‍ എത്തി; ജീവന്‍മരണ പോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയെ സഹായിച്ച വിമതര്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി ഉപതിരഞ്ഞെടുപ്പില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കരുതലോടെയാണ് കോണ്‍ഗ്രസിന്‍റെ ഓരോ നീക്കങ്ങളും.

എന്നാല്‍ പോരാട്ടം നയിക്കാന്‍ ഡികെ ശിവകുമാര്‍ എന്ന ക്രൈസിസ് മാനേജരുടെ അഭാവം പ്രവര്‍ത്തകെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. ഹവാല കേസില്‍ ജാമ്യത്തിലിറങ്ങിയ ഡികെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ വിമതരെ പാഠം പഠിപ്പിക്കുമെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരിക്കുകയാണ് ഡികെ ശിവകുമാര്‍. വിശദാംശങ്ങളിലേക്ക്

 കണക്ക് കൂട്ടി കോണ്‍ഗ്രസ്

കണക്ക് കൂട്ടി കോണ്‍ഗ്രസ്

നിയമസഭ തിരഞ്ഞെടുപ്പിനോളം നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. കര്‍ണാടകത്തിലെ നിലവിലെ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. പ്രത്യേകിച്ച് സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമതര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളാകുന്നതോടെ ജനം വിമതര്‍ക്കെതിരെ തിരിയുമെന്നാണ് കോണ്‍ഗ്രസ് നിഗമനം.

 ഡികെയുടെ പിന്‍മാറ്റം

ഡികെയുടെ പിന്‍മാറ്റം

വിമതര്‍ക്കെതിരെ ബിജെപി പ്രാദേശിക നേതൃത്വത്തിനുള്ളില്‍ അതൃപ്തി ശക്തമാണ്. ഇതും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു. അതേസമയം അനുകൂല സാഹചര്യത്തില്‍ പോലും ബിജെപിക്കും വിമതര്‍ക്കുമെതിരെ പട നയിക്കാന്‍ ഡികെ ശിവകുമാര്‍ എത്താതിരുന്നതില്‍ കടുത്ത നിരാശയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

 വലിയ റോള്‍ ഇല്ലെന്ന്

വലിയ റോള്‍ ഇല്ലെന്ന്

ഹവാല കേസില്‍ അറസ്റ്റിലായ ഡികെ ശിവകുമാര്‍ ഇപ്പോള്‍ ജാമ്യത്തില്‍ തുടരുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള ഒരു കാര്യങ്ങളില്‍ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. തനിക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ റോള്‍ ഇല്ലെന്നായിരുന്നു ഡികെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

 പങ്കെടുത്തിരുന്നില്ല

പങ്കെടുത്തിരുന്നില്ല

കേസും നിയമനടപടികളുമായി പോകുകയാണ് താന്‍. പാര്‍ട്ടി തനിക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളൊന്നും നല്‍കിയിട്ടില്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു യോഗത്തില്‍ പോലും താന്‍ പങ്കെടുത്തിരുന്നില്ലെന്നും ഡികെ പറ‍ഞ്ഞു.

 സജീവമായി ഡികെ

സജീവമായി ഡികെ

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഡികെയുടെ പിന്‍മാറ്റത്തിന് കാരണം എന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളി തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ തന്‍റെ ആദ്യ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഡികെ.

 സ്ഥാനാര്‍ത്ഥിക്കൊപ്പം

സ്ഥാനാര്‍ത്ഥിക്കൊപ്പം

ചിക്കബെല്ലാപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എം അഞ്ജനപ്പയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനാണ് ഡികെയും പങ്കെടുത്തത്. വിമതരെ പാഠം പഠിക്കണമെന്നാണ് തനിക്ക് ജനങ്ങളോട് പറയാനുള്ളതെന്ന് ഡികെ പറഞ്ഞു.

 ബിജെപി ടിക്കറ്റില്‍

ബിജെപി ടിക്കറ്റില്‍

വിമതരാണ് ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്, അവര്‍ക്ക് മറുപടി നല്‍കണം,ഡികെ ശിവകുമാര്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവായ കെ സുധാകര്‍ ആണ് ബിജെപി ടിക്കറ്റില്‍ ചിക്കാബെല്ലാപൂരില്‍ മത്സരിക്കുന്നത്.

 വൊക്കാലിംഗ വോട്ടുകള്‍

വൊക്കാലിംഗ വോട്ടുകള്‍

അതേസമയം പടനയിക്കാന്‍ ഡികെ ശിവകുമാര്‍ എ​ത്തിയതോടെ വീണ്ടും ആവേശത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് ക്യാമ്പ്. ഡികെ ശിവകുമാറിലൂടെ ഇത്തവണ വൊക്കാലിംഗ വോട്ടുകള്‍ പെട്ടിയിലാകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

 അനുകൂലമായി

അനുകൂലമായി

ഡികെ കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന വാര്‍ത്തകള്‍ ശക്തമായതിനിടയിലാണ് അദ്ദേഹം ഹവാല കേസില്‍ അറസ്റ്റില്‍ ആകുന്നത്. എന്നാല്‍ ഡികെയുടെ അറസ്റ്റ് രാഷ്ട്രീയമായി അനുകൂലമാക്കിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കാലിംഗ വിഭാഗക്കാരാനാണ് ഡികെ ശിവകുമാര്‍.

 തെരുവിലിറങ്ങി

തെരുവിലിറങ്ങി

ഡികെയുടെ അറസ്റ്റ് സമുദായത്തിനെതിരെയുള്ള ബിജെപി നീക്കമാണെന്ന രീതിയില്‍ പ്രചരണം ശക്തമായിരുന്നു. ഇതോടെ രാഷ്ട്രീയ ഭേദമന്യേ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം വൊക്കാലിംഗ സമുദായാംഗങ്ങളും ഡികെയ്ക്കായി തെരുവിലിറങ്ങി. വൊക്കാലിംഗ വോട്ടുകള്‍ നഷ്ടമാകുമെന്ന ഭയത്തില്‍ ഡികെയുടെ അറസ്റ്റില്‍ പരസ്യ പ്രതികരണം നടത്താന്‍ ബിജെപി തയ്യാറാകാതിരുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.

 പെട്ടിയിലാകും

പെട്ടിയിലാകും

അതേസമയം ഡികെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായതോടെ വൊക്കാലിംഗ വോട്ടുകളും ഭദ്രമായെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. വിമതര്‍ക്കെതിരെ ബിജെപിയില്‍ ഒരുങ്ങിയ പാളയത്തില്‍ പടയും പ്രാദേശിക തലത്തിലെ എതിര്‍പ്പുകളുമെല്ലാം കോണ്‍ഗ്രസ് അനുകൂല വോട്ടായി മാറുമെന്നും പാര്‍ട്ടി കണക്കാക്കുന്നു.

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം! നില തെറ്റി ബിജെപി,തിരിച്ചടി

മുല്ലപ്പള്ളി പോര, കെപിസിസി പ്രസിഡന്‍റ് ആവാന്‍ തയ്യാറെന്ന് മുരളീധരന്‍,സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച

English summary
DK Shivakumar makes his first campaign appearance in chikkabellapur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X