കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ കളി തുടങ്ങി ഡികെ; 2 ബിജെപി നേതാക്കളുമായി ചര്‍ച്ച, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
DK Shivakumar meets two sulking BJP men | Oneindia Malayalam

ബെംഗളൂരു: ഡിസംബര്‍ 5 ന് കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തിങ്കളാഴ്ച്ച മുതല്‍ പ്രതിക സ്വീകരിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പെരുമാറ്റച്ചട്ടവും ഇന്ന് മുതല്‍ നില്‍വില്‍ വന്നു. മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഒക്ടോബര്‍ 21 നായിരുന്നു നേരത്തെ കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചത്.

എന്നാല്‍ അയോഗ്യതാ നടപടിക്കെതിരെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ലേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 15 ല്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ സിറ്റിങ് സീറ്റുകളായതിനാല്‍ വലിയ തയ്യാറെടുപ്പോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വിധി ബുധനാഴ്ച്ച

വിധി ബുധനാഴ്ച്ച

കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച 17 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അയോഗ്യതാ നടപടിക്കെതിരെ വിമതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബുധനാഴ്ച്ച സുപ്രീംകോടതി വിധി പറയും. വിധി അനുകൂലമായാല്‍ ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവും.

കോണ്‍ഗ്രസ് ഒരുപടി മുന്നില്‍

കോണ്‍ഗ്രസ് ഒരുപടി മുന്നില്‍

തിരഞ്ഞെടുപ്പ് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലുളളതിനാല്‍ ആര്‍എര്‍ നഗര്‍, മസ്കി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. സുപ്രീംകോടതി വിധിക്കായി ബിജെപിയും വിമതരും കാത്ത് നില്‍ക്കുമ്പോള്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഒരുപടി മുന്നില്‍ നില്‍ക്കുകയായാണ് നിലവില്‍.

എട്ട് സ്ഥാനാര്‍ത്ഥികള്‍

എട്ട് സ്ഥാനാര്‍ത്ഥികള്‍

എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചത്. സീറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തണമെന്ന ഉറച്ച വാശിയിലാണാണ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് കോണ്‍ഗ്രസ് പ്രചാരണണത്തിന് തുടക്കം കുറിച്ചത്. ഭീമണ്ണ നായിക് (യെല്ലാപുര), ബിഎച്ച് ബന്നിക്കോട്ട് (ഹിരെക്കേരൂര്‍), മുന്‍സ്പീക്കര്‍ കൊളീവാഡ് (റാണിബന്നൂര്‍), എം ആഞ്ജനപ്പ (ചിക്കബെല്ലാപ്പൂര്‍) എം.നാരായണ സാമി(ആര്‍കെ പുരം), എം ശിവരാജ് (മഹാലക്ഷ്മി ലേ ഔട്ട്), പ്തമാവതി സുരേഷ് (ഹൊസ്കോട്ടെ), എച്ച് പി മഞ്ജുനാഥ് (ഹുന്‍സൂര്‍) എന്നിവരുള്‍പ്പടുന്ന പട്ടികയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

നീക്കങ്ങള്‍

നീക്കങ്ങള്‍

ബാക്കി വരുന്ന മണ്ഡലങ്ങളില്‍‌ രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ചില അപ്രതീക്ഷിത മുഖങ്ങളും കടന്നുവന്നേക്കാമെന്ന സൂചനായാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കങ്ങള്‍ നല്‍കുന്നത്.

വിമത ശല്യം

വിമത ശല്യം

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെഡിഎസ് വിമത സ്ഥാനാര്‍ത്ഥികളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. പല മണ്ഡലങ്ങളിലും ബിജെപിക്ക് വിമത ശല്യമുണ്ടെന്ന സൂചന. ഇത്തരത്തില്‍ വിമത ശബ്ദമുയര്‍ത്തുന്ന ചില ബിജെപി നേതാക്കള്‍ ഞായറാഴ്ച്ച കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത് ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ശിവകുമാറുമായി ചര്‍ച്ച

ശിവകുമാറുമായി ചര്‍ച്ച

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ രാജുഗകെ, അശോക് പൂജാരി എന്നിവരാണ് സാദശിവ നഗറിലെ ഡികെ ശിവകുമാറിന്‍റെ വീട്ടില്‍ വെച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇപ്പോള്‍ വിമത പക്ഷത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോടായിരുന്നു കഴിഞ്ഞ തിര‍ഞ്ഞെടുപ്പില്‍ ഇവര്‍ പരാജയപ്പെട്ടത്.

പരാജയപ്പെട്ടവര്‍

പരാജയപ്പെട്ടവര്‍

കഗ്വാദ് മണ്ഡലത്തില്‍ ശ്രീമന്ത് പാട്ടീലിനോടായിരുന്നു രാജു കഗെ പരാജയപ്പെട്ടത്. ഗൊഖക് മണ്ഡലത്തില്‍ നിന്നായിരുന്നു അശോക് പൂജാരി ജനവിധി തേടിയത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ വിമത നേതാവുമായി രമേശ് ജാര്‍ക്കിഹോളിയോട് പരാജയപ്പെട്ടു.

രമേഷ് ജാര്‍ക്കിഹോളിക്ക്

രമേഷ് ജാര്‍ക്കിഹോളിക്ക്

ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കഗ്വാദിലും ഗൊഖകിലും വിമത നേതാക്കളെയാണ് ബിജെപി പരിഗണിക്കുന്നത്. സഖ്യ സര്‍ക്കാറിനെ മറിച്ചിടാന്‍ രമേഷ് ജാര്‍ക്കിഹോളിക്ക് ബിജെപി ഉപമുഖ്യമന്ത്രി പദം വരെ വാഗ്ദാനം ചെയ്തെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ മത്സരിച്ച മണ്ഡലത്തില്‍ വിമതര്‍ക്ക് സീറ്റ് നല്‍കാനുള്ള നീക്കത്തെ അശോക് പൂജാരിയും രാജു കഗെയും ശക്തമായി എതിര്‍ക്കുകയാണ്.

സ്ഥാനാര്‍ത്ഥികളാവുമോ

സ്ഥാനാര്‍ത്ഥികളാവുമോ

ഈ സാഹചര്യത്തില്‍ ഇവര്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത്. 2018 ല്‍ മത്സരിച്ച മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനുള്ള താല്‍പര്യം രണ്ട് നേതാക്കളും ശിവകുമാറിനെ അറിയിച്ചു.

ഹൊസൊകൊട്ടെയിലും

ഹൊസൊകൊട്ടെയിലും

ഹൊസൊകൊട്ടെയിലും ബിജെപിക്ക് വിമത ഭീഷണിയുണ്ട്. അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജിന്‍റെ മണ്ഡലമാണ് ഹൊസകോട്ടെ. ഇദ്ദേഹത്തെ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്. കോടതി വിധി അനുകൂലമാവുമെന്ന പ്രതീക്ഷയില്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാക്കി വരികയാണ് നാഗരാജ്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും

എന്നാല്‍ ഈ നീക്കത്തിനെതിരെ ബിജെപി എംപി ബച്ചഗൗഡയുടെ മകന്‍ ശരത് ഗൗഡയുടെ അനുയായികള്‍ രംഗത്തെത്തി. തനിക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യുവമോര്‍ച്ച സെക്രട്ടറി കൂടിയായ ശരദ് ബച്ച ഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ പത്രിക നല്‍കുമെന്നും അദ്ദേഹം പഞ്ഞു.

തനിക്ക് സീറ്റ് വേണം

തനിക്ക് സീറ്റ് വേണം

ബെംഗളൂരുവിലെ മഹാലക്ഷ്മി ലേ ഔട്ട് അസംബ്ലി മണ്ഡലത്തില്‍ ജെഡിഎസ് വിമതന്‍ ഗോപാലയ്യക്ക് സീറ്റ് നല്‍കുന്നതിലും ബിജെപിക്കിക്കുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോപാലയ്യയോട് പരാജയപ്പെട്ട ബിജെപിയിലെ നരേന്ദ്ര ബാബു ഇത്തവണയും സീറ്റ് തനിക്ക് തന്നെ തരണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

സര്‍ക്കാര്‍ വീഴും

സര്‍ക്കാര്‍ വീഴും

ഉപതിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ വീഴുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് യെഡിയൂരപ്പ സര്‍ക്കാറിന് അന്ത്യം കുറിക്കുമെന്നും ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നുമായിരുന്നു മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞത്.

താൽക്കാലിക നേട്ടത്തിന് ശിവസേനയെ പിന്തുണച്ചാല്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ദുര്‍ബലമാകും; സോണിയക്ക് കത്ത്താൽക്കാലിക നേട്ടത്തിന് ശിവസേനയെ പിന്തുണച്ചാല്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ദുര്‍ബലമാകും; സോണിയക്ക് കത്ത്

 മോദി-ഷാ ആഗ്രഹിച്ചത് പിണറായി നടപ്പാക്കുന്നു, സംഘപരിവാറിന് പിണറായി പ്രിയങ്കരനെന്ന് ചെന്നിത്തല മോദി-ഷാ ആഗ്രഹിച്ചത് പിണറായി നടപ്പാക്കുന്നു, സംഘപരിവാറിന് പിണറായി പ്രിയങ്കരനെന്ന് ചെന്നിത്തല

English summary
dk shivakumar meets two sulking BJP men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X