• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഡികെ ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിന് കൊടുത്തത് കയ്യും കണക്കുമില്ലാത്ത കോടികൾ.. സത്യകഥ എന്ത്!!

  • By Desk

ഡികെ ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിന് കൊടുത്തത് കയ്യും കണക്കുമില്ലാത്ത കോടികൾ.. സത്യകഥ എന്ത്!!

ഡികെ ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിന് കൊടുത്തത് കയ്യും കണക്കുമില്ലാത്ത കോടികൾ.. ക്രൈസിസ് മാനേജരുടെ ചീട്ട് കീറുമോ? മന്ത്രിക്കസേരയും തെറിച്ചേക്കും!!

കർണാടകയിലെ റിസോർട്ട് രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പൻ, അമിത് ഷായെപ്പോലും തോൽപ്പിച്ച രാഷ്ട്രീയ ചാണക്യൻ.. ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഡി കെ ശിവകുമാറിന്. കർണാടകയിൽ കോൺഗ്രസ് ജയിച്ചാൽ ഉപമുഖ്യമന്ത്രി ആകേണ്ടിയിരുന്ന ഡി കെയ്ക്ക് അവസാന വട്ട കണക്കുകൂട്ടലിൽ സാദാ മന്ത്രിക്കസേര കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.

കയ്യും കണക്കുമില്ലാത്ത കോടികൾ

കയ്യും കണക്കുമില്ലാത്ത കോടികൾ

കർണാടകയിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (ഏ ഐ സി സി) ക്ക് കൊടുത്തത് കണക്കിൽ പെടാത്ത കോടികളെന്നാണ് പുതിയ ആരോപണം. സാമ്പത്തിക ക്രമക്കേടുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മുമ്പാകെ ആദായ നികുതി വകുപ്പ് കൊടുത്ത പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ശിവകുമാറിനെതിരെ ഇത്ര കാലം ഉണ്ടായിരുന്ന പരാതികൾ പോലെയല്ല, ഇതിനെ വളരെ ഗൗരവമായി കാണേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

പണമിടപാടുകൾ ഇങ്ങനെ

പണമിടപാടുകൾ ഇങ്ങനെ

സഹായിയായ വിജയ് മുൽഗുന്ദ് വഴിയാണ് ഡി കെ ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിന് പണം കൈമാറിയതത്രെ. 2017 ജനുവരി 1 ന് മൂന്ന് കോടി രൂപ മുൽഗുന്ദ് ഏ ഐ സി സി ഓഫീസിലെത്തിച്ചു. ജനുവരി 9ന് മറ്റൊരു രണ്ട് കോടി രൂപയും കൈമാറി. ശിവകുമാറും സുനിൽ കുമാർ ശർമയും പറഞ്ഞത് അനുസരിച്ചാണ് ഈ പണം കൈമാറിയതെന്നാണ് ആരോപണം. ഹവാല ചാനലുകളിലൂടെ സ്ഥിരമായി ശിവകുമാർ പണം കൈമാറുന്നുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു.

രാഷ്ട്രീയ പകപോക്കലോ?

രാഷ്ട്രീയ പകപോക്കലോ?

തനിക്കെതിരായ ആരോപണങ്ങൾ വെറും രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഡി കെ ശിവകുമാർ പ്രതികരിക്കുന്നത്. നിങ്ങൾ നിങ്ങൾക്ക് വേണ്ടത് എന്ത് വേണമെങ്കിലും എഴുതിക്കോളൂ. അവർ എന്നെ ശ്വാസം എടുക്കാൻ പോലും അനുവദിക്കില്ല. എനിക്കറിയാം. എന്തുകൊണ്ടാണ് എന്നെ മാത്രം ലക്ഷ്യം വെക്കുന്നത് എന്നും എനിക്കറിയാം. തന്റെ എതിരാളികൾക്കെതിരെ തന്റെ പക്കൽ ആവശ്യത്തിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്ന മുന്നറിയിപ്പും ഡി കെ നല്‍കുന്നുണ്ട്.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ബി ജെ പി രാഷ്ട്രീയ എതിരാളികൾക്കെതിരെ ആദായനികുതി വകുപ്പിനെയും സി ബി ഐയെയും ഉപയോഗിച്ച് നീക്കങ്ങൾ നടത്തുന്നത് ഇത് ആദ്യമായിട്ടല്ല എന്നാണ് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ ജി പരമേശ്വര ആരോപിക്കുന്നത്. എന്നാൽ ഈ കളികളൊന്നും നിലനിൽക്കില്ല. ഇതിനെ എങ്ങനെ നേരിടണം എന്ന് തങ്ങൾക്ക് അറിയാം എന്നും പരമേശ്വര പറഞ്ഞു. ഡി കെയ്ക്കെതിരായ ആരോപണങ്ങളെ കോൺഗ്രസ് പാർട്ടി മുഖവിലക്ക് എടുക്കുന്നില്ല എന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

നടപടികൾ ഉറപ്പ്

നടപടികൾ ഉറപ്പ്

ഡി കെ ശിവകുമാറിനെതിരായ പരാതിയിൽ തുടര്‍നടപടികൾ ഉണ്ടാകുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഇക്കാര്യം പരിഗണിച്ചേക്കും. ഇതാദ്യമായിട്ടല്ല ഡി കെ ശിവകുമാറിനെതിരെ സാമ്പത്തിക തട്ടിപ്പ് വിവാദങ്ങൾ ഉയരുന്നത്. ഈ കേസിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന് തെളിവ് നൽകാനായാൽ ഡി കെയുടെ രാഷ്ട്രീയ ഭാവിയെയും മന്ത്രിക്കസേരയെയും വരെ അത് ബാധിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ആരാണീ ശിവകുമാർ?

ആരാണീ ശിവകുമാർ?

കര്‍ണാടകയില്‍ അമിത് ഷായെയും യെദിയൂരപ്പയെയും നേരിട്ട് കോൺഗ്രസ് ഭരണം ഉറപ്പിച്ചപ്പോൾ അതിന് ചുക്കാൻ പിടിച്ചത് ഡി കെ ശിവകുമാർ എന്ന 56കാരനായിരുന്നു. കര്‍ണാടക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരപരിവേഷമാണ് അതിന് ശേഷം ഡി കെ ശിവകുമാറിന്. സിദ്ധരാമയ്യ കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ രണ്ടാമനാണ് ശിവകുമാര്‍. കോണ്‍ഗ്രസിന്റെ പടനായകന്‍ എന്ന് വരെ ആളുകൾ വിളിക്കുന്നു. കനകപുരയിൽ നിന്നും വിധാൻ സൗധയിലെത്തിയ ഡി കെയ്ക്ക് മന്ത്രിസഭയിലും ഇടം കിട്ടി.

എന്താണ് ഡി കെ ചെയ്തത്

എന്താണ് ഡി കെ ചെയ്തത്

എം എൽ എമാരെ ചാക്കിട്ടു പിടിക്കാന്‍ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോള്‍ അവരെ സമർഥമായി ഒളിപ്പിച്ചതും സംരക്ഷിച്ചതും ഡി കെ ശിവകുമാറായിരുന്നു. കര്‍ണാടകയിലെ പാട്ടിലാക്കാൻ ബി ജെ പി നടത്തിയ ശ്രമങ്ങൾ ഡി കെ ശിവകുമാർ പൊളിച്ചടുക്കി കയ്യിൽ കൊടുത്തു. ഏറ്റവും ഒടുവിലത്തെ കോൺഗ്രസ് എം എൽ എയെ വരെ ഹോട്ടൽ മുറിയിൽ നിന്നും പിടിച്ചിറക്കി ഡി കെ വിധാൻ സൗധയിലെത്തിച്ചു. ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്തും സമാനമായ ഓപ്പറേഷൻ ഡി കെ നടത്തിയിരുന്നു.

ചില്ലറക്കാരനല്ല ഡി കെ

ചില്ലറക്കാരനല്ല ഡി കെ

കര്‍ണാടകയിൽ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട് ഡി കെയ്ക്ക്. 1985ല്‍ ആണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. സന്തനൂര്‍ മണ്ഡലത്തില്‍ നിന്ന് ദേവെഗൗഡയ്ക്കെതിരെ മത്സരിച്ച് തോറ്റുകൊണ്ട് തുടക്കം. ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഗൗഡ രാജിവെച്ചതോടെ ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജയിച്ചു. പിന്നെ ഡി കെയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

English summary
Karnataka minister D K Shivakumar paid unaccounted money to the All India Congress Committee, the Income Tax Department has claimed in a complaint filed before the Special Court for Economic Offences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more