കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ വിവാഹ ചടങ്ങിന് പിന്നാലെ ഡികെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ; ചോദ്യം ചെയ്യല്‍...

Google Oneindia Malayalam News

ബെംഗളൂരു: പ്രതിപക്ഷ നേതാക്കളെ ബിജെപിയും കേന്ദ്രസര്‍ക്കാരും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന ആക്ഷേപം നിലനില്‍ക്കെ, ഡികെ ശിവകുമാറിന് പുതിയ കുരുക്ക്. കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡികെ ശിവകുമാറിനെ സിബിഐ ചോദ്യം ചെയ്യും. കേരളത്തിലുള്‍പ്പെടെ സിബിഐ നടത്തുന്ന അന്വേഷണങ്ങള്‍ പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സിബിഐക്ക് സംസ്ഥാനത്ത് ഇടപെടുന്നതിന് കേരളം നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ കര്‍ണാടകത്തിലെ കാര്യങ്ങള്‍ മറിച്ചാണ്. അടുത്തിടെ ശിവകുമാറുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

25ന് ചോദ്യം ചെയ്യും

25ന് ചോദ്യം ചെയ്യും

ശിവകുമാറിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സിബിഐ നീക്കം. ഈ മാസം 25ന് സിബിഐ ഓഫീസില്‍ ഡികെ ശിവകുമാര്‍ ഹാജരാകും. മറ്റൊരു തിയ്യതിയാണ് സിബിഐ നല്‍കിയതെങ്കിലും ശിവകുമാര്‍ അസൗകര്യം അറിയിക്കുകയായിരുന്നു.

വിവാഹ നിശ്ചയത്തിന് പിന്നാലെ

വിവാഹ നിശ്ചയത്തിന് പിന്നാലെ

നവംബര്‍ 19ന് മകള്‍ ഐശ്വര്യയുടെ വിവാഹ നിശ്ചയമായിരുന്നു. അന്നാണ് സിബിഐ സംഘം ശിവകുമാറിന്റെ വീട്ടിലെത്തിയത്. പക്ഷേ ആരുമുണ്ടായിരുന്നില്ല. സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകള്‍. 20ന് ശിവകുമാര്‍ വീട്ടിലെത്തിയപ്പോള്‍ സിബിഐ ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തി നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു.

തടസം അറിയിച്ചു

തടസം അറിയിച്ചു

നവംബര്‍ 23ന് ചോദ്യം ചെയ്യാനായിരുന്നു സിബിഐ നീക്കം. അന്ന് ശിവകുമാര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെല്ലാരിയിലായിരിക്കും. ഇക്കാര്യം സിബിഐയെ അറിയിച്ചു. തുടര്‍ന്നാണ് 25ന് ഹാജരാകാമെന്ന് മറുപടി നല്‍കിയത്. സിബിഐ സംഘം അനുവദിക്കുകയും ചെയ്തു.

57 ല ക്ഷം രൂപ

57 ല ക്ഷം രൂപ

ഒക്ടോബര്‍ 5ന് സിബിഐ കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ദില്ലിയിലുമായി ശിവകുമാറുമായി ബന്ധമുള്ള 14 ഇടങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. രേഖയില്ലാത്ത 57 ലക്ഷം രൂപ കണ്ടെടുത്തു. കൂടാതെ നിരവധി രേഖകള്‍, സ്വത്ത് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് പാസ് ബുക്കുകള്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പിടിച്ചെടുത്തിരുന്നു.

75 കോടിയുടെ കേസ്

75 കോടിയുടെ കേസ്

ശിവകുമാറിനും കുടുംബത്തിനുമെതിരെ 75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മകള്‍ ഐശ്വര്യയെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് 25ന് വിളിപ്പിച്ചിരിക്കുന്നത്.

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നുപൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

മലപ്പുറത്ത് ബിജെപിക്ക് രണ്ട് മുസ്ലിം വനിതാ സ്ഥാനാര്‍ഥികള്‍; ആയിഷയും സുല്‍ഫത്തും മല്‍സരിക്കാന്‍ കാരണംമലപ്പുറത്ത് ബിജെപിക്ക് രണ്ട് മുസ്ലിം വനിതാ സ്ഥാനാര്‍ഥികള്‍; ആയിഷയും സുല്‍ഫത്തും മല്‍സരിക്കാന്‍ കാരണം

English summary
DK Shivakumar received summons from the CBI to Questioning in disproportionate assets case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X