കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെയുടെ നേതൃത്വത്തില്‍ മുന്നോട്ട് തന്നെ; പ്രവര്‍ത്തകര്‍ക്ക് പുതിയ നിര്‍ദേശവുമായി ട്രബിള്‍ ഷൂട്ടര്‍

Google Oneindia Malayalam News

ബംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ വന്‍ മുന്നേറ്റത്തിനൊരുങ്ങുകയാണ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ വീഴ്ച്ചയോടെ സംസ്ഥാനത്ത് വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ഡികെയുടെ കരുത്ത് ചെറുതല്ല.

ബ്ലോക്ക് തലത്തില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി നീക്കങ്ങള്‍. ഇതിനുള്ള കരുനീക്കം ആരംഭിച്ച് കഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോട് സോഷ്യല്‍ മീഡിയ ഉപയോഗം ശക്തിപ്പെടുത്താന്‍ ഡികെ നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോഴിത പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് മറ്റൊരു നിര്‍ദേശം കൂടി വെച്ചിരിക്കുകയാണ് ഡികെ.

നിര്‍ദേശവുമായി ഡികെ

നിര്‍ദേശവുമായി ഡികെ

സാമൂഹിക മാധ്യമങ്ങിലൂടെയുള്ള ഇടപെടലില്‍ കുറച്ച് കൂടി കരുതല്‍ വേണമെന്നാണ് ഡികെ മുന്നോട്ട് വെക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിപരാമര്‍ശം ഒഴിവാക്കണമെന്ന് ഡികെ നിര്‍ദേശിച്ചു.

 നമ്മുടെ സംസ്‌കാരമല്ല

നമ്മുടെ സംസ്‌കാരമല്ല

ട്വിറ്ററിലൂടെയാണ് ഡികെ രംഗത്തെത്തുന്നത്. 'സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അകീര്‍ത്തി പരാമര്‍ശം നടത്തരുടെ. അത് അവരുടെ ആരോഗ്യം സംബന്ധിച്ചോ മറ്റേതെങ്കിലും വിഷയങ്ങള്‍ സംബന്ധിച്ചോ ആവട്ടെ. മറ്റുള്ളവരെ മോശമാക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. സഹോദര്യവും മനുഷ്യത്വവും കൊണ്ടു നടക്കുന്നവരാണ് നമ്മള്‍.' ഡികെ ട്വിറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
Allegation against BJP government in Karnataka | Oneindia Malayalam
 വിമര്‍ശനം

വിമര്‍ശനം

ആരുടേയും പേര് പരാമര്‍ശിക്കാതെയായിരുന്നു ഡികെ ശിവകുമാറിന്റെ വിമര്‍ശനം. അതേസമയം രാജ്യസഭാ എംപിയും ഗുജറാത്തിന്റെ ചമതലയുള്ള കോണ്‍ഗ്രസ് നേതാവുമായ രാജിവ് സതവിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഡികെ രംഗത്തെത്തുന്നത്. യുപിഎ രണ്ടാം സര്‍ക്കാരിന്റെ കാലം മുതലാണ് പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടത് എന്നായിരുന്നു രാജീവ് സാതവിന്റെ പരാമര്‍ശം.

സോഷ്യല്‍ മിഡിയ ഉപയോഗം

സോഷ്യല്‍ മിഡിയ ഉപയോഗം

അതേസമയം പാര്‍ട്ടി നേതാക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗം ശക്തിപ്പെടുത്തണമെന്ന് ഡികെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയുടെ ചുമതലയുള്ള രോഹന്‍ ഗുപ്തയ്ക്കാണ്. എല്ലാവരും സോഷ്യല്‍മീഡിയ ഉപയോഗം വര്‍ധിപ്പിക്കാന്‍ ഡികെ നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പും നേതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 10 മന്ത്രിമാരും ചില എംഎല്‍എമാരും പാര്‍ട്ടി നിര്‍ദേശത്തിന് ചെവികൊടുത്തിരുന്നില്ല. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാണ് സോഷ്യല്‍ മീഡിയ കൃത്യമായി ഉപയോഗിക്കുന്നത്.

ബുദ്ധിമുട്ട്

ബുദ്ധിമുട്ട്

എന്നാല്‍ ഡികെയുടെ നിര്‍ദേശ പ്രകാരം സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങാന്‍ എംഎല്‍എമാരോട് സോഷ്യല്‍ വിങ് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ എംഎല്‍എമാര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ അവരുടെ സെക്രട്ടറിമാരോ ഗണ്‍മാന്‍മാരോ ഇത് കൈകാര്യം ചെയ്യട്ടെയെന്നായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ തലവന്‍ എഎന്‍ നടരാജ് ഗൗഡ പറഞ്ഞത്.

English summary
DK Shivakumar requested congress workers to avoid scandalous Comments against political party leaders through social platforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X