കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യ ഔട്ട്; ഇനി കര്‍ണാടക കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്‍റെ കൈയ്യിലേക്ക്?

Google Oneindia Malayalam News

Recommended Video

cmsvideo
Will DK Shivakumar Become Congress King In Karnataka? | Oneindia Malayalam

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം അഭിമാന പോരാട്ടമായിരുന്നു ഉപതിരഞ്ഞെടുപ്പ്. സര്‍ക്കാരിന് പാലം വലിച്ച് മറുകണ്ടം ചാടിയ വിമതരെ എന്ത് വിലകൊടുത്തും താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അങ്കത്തിന് കച്ചക്കെട്ടിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ എട്ട് നിലയില്‍ പൊട്ടി.

10 സിറ്റിങ്ങ് സീറ്റുകളാണ് കോണ്‍ഗ്രസ് ബിജെപിക്ക് മുന്‍പില്‍ അടിയറ വെച്ചത്. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവും നിയമസഭകക്ഷി നേതാവ് സിദ്ധരാമയ്യയും രാജിവെച്ചിരിക്കുകയാണ്. ഇതോടെ ഡികെ ശിവകുമാര്‍ പാര്‍ട്ടി തലപ്പത്തേക്ക് എത്തുമെന്നാണ് സൂചന.

 സിദ്ധരാമയ്യയുടെ കീഴില്‍

സിദ്ധരാമയ്യയുടെ കീഴില്‍

ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയ കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളിയായത് പാര്‍ട്ടിയിലെ വിഭാഗീയതയായിരുന്നു. സിദ്ധരമായ്യയുടേയും ഗുണ്ടുറാവുവിന്‍റേയും നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചരണവും നടത്തിയപ്പോള്‍ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡികെ ശിവകുമാര്‍ തുടക്കം മുതല്‍ തന്നെ പ്രചരണത്തില്‍ അകലം പാലിച്ചു.

 അപ്രഖ്യാപിത വിലക്കെന്ന്

അപ്രഖ്യാപിത വിലക്കെന്ന്

തനിക്ക് ഒന്നും ചെയ്യാന്‍ ഇല്ലെന്നായിരുന്നു ഡികെ ഒരു ഘട്ടത്തില്‍ പറഞ്ഞത്. തന്നെ നേതൃത്വം ഒരു ഉത്തരവാദിത്തവും ഏല്‍പ്പിച്ചിട്ടില്ലെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചിരുന്നു. പല മണ്ഡലങ്ങളിലും ഡികെയ്ക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നുവെന്ന് പോലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 സിദ്ധരാമയ്യയുടെ നീക്കം

സിദ്ധരാമയ്യയുടെ നീക്കം

എന്നാല്‍ ഡികെ ശിവകുമാറിനായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ശക്തമായി രംഗത്തെത്തി. ഇതോടെ തിരഞ്ഞെടുപ്പിന്‍റെ അവസാന നാളുകളില്‍ മാത്രമാണ് ഡികെ പ്രചരണത്തിന് എത്തിയത്. ഡികെയെ പുറത്ത് നിര്‍ത്താന്‍ ചരട് വലിച്ചത് സിദ്ധരാമയ്യയാണെന്ന ആക്ഷേപവും ശക്തമായിരുന്നു.

 നഷ്ടം 10 സീറ്റ്

നഷ്ടം 10 സീറ്റ്

ഒടുവില്‍ പാര്‍ട്ടിയിലെ അനൈക്യം ഇല്ലാതാക്കിയതാകട്ടെ 10 സിറ്റിങ്ങ് സീറ്റുകളും. 12 സീറ്റുകളും ബിജെപി തൂത്തുവാരിയപ്പോള്‍ വെറും രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഇതില്‍ ഒന്ന് കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റാണ്. മറ്റൊരു സീറ്റ് ജെഡിഎസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

 സ്ഥാനം ഒഴിഞ്ഞു

സ്ഥാനം ഒഴിഞ്ഞു

അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് സിദ്ധരാമയ്യയും ഗുണ്ടുറാവുവും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ഇതോടെ ഡികെയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

 ഉപയോഗപ്പെടുത്തിയില്ല

ഉപയോഗപ്പെടുത്തിയില്ല

ഹവാല കേസില്‍ അറസ്റ്റിലായി ജയില്‍ വാസം അനുഭവിച്ച ഡികെ ശിവകുമാറിന് അണികള്‍ക്കിടയില്‍ വന്‍ വീരപരിവേഷമായിരുന്നു. പാര്‍ട്ടി ഭേദമന്യേ വൊക്കാലിംഗ വിഭാഗമടക്കം സ്വന്തം സമുദായക്കാരനായ ഡികെയ്ക്ക് വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിച്ചു.എന്നാല്‍ ഇത്തരം അനുകൂല ഘടകങ്ങളൊന്നും പരിഗണിക്കാതെ ഡികെയെ അകറ്റി നിര്‍ത്തിയതിനെതിരെ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്.

 മുതിര്‍ന്ന നേതാക്കളും

മുതിര്‍ന്ന നേതാക്കളും

സിദ്ധരാമയ്യയുടെ നേതൃത്വത്തിനെതിരെ നേരത്തേ തന്നെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ബിഎച്ച് ഹരിപ്രസാദ്, കെഎച്ച് മുനിയപ്പ എന്നിവര്‍ രംഗത്തെത്തിയിരുന്നു. നിയമസഭ കക്ഷി നേതാവായി സിദ്ധരാമയ്യയെ വീണ്ടും തിരഞ്ഞെടുക്കുന്നതിനോട് നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു.

 പുനരാലോചന

പുനരാലോചന

എന്നാല്‍ ദേശീയ നേതൃത്വത്തിന്‍റെ പിന്‍ബലത്തോടെയാണ് സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായത്. സിദ്ധരമായ്യയുടെ കീഴില്‍ മൂന്നാം വട്ടവും പാര്‍ട്ടി തിരഞ്ഞെടുപ്പ് പരാജയം രുചിച്ചതോടെ ഡികെയെ മാറ്റി നിര്‍ത്തിയ ദേശീയ നേതൃത്വം പുനരാലോചന നടത്തണമെന്ന ആവശ്യമാണ് ഒരു വിഭാഗം ശക്തമാക്കിയിരിക്കുന്നത്.

 അധ്യക്ഷനാക്കണം

അധ്യക്ഷനാക്കണം

ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഡികെ കര്‍ണാടകയില്‍ അനിഷേധ്യ നേതാവായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധികളിലും ശക്തമായി ഇടപെടുന്ന ഡികെയെ അതുകൊണ്ട് തന്നെ അധ്യക്ഷനാക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 പരിഗണിക്കണം

പരിഗണിക്കണം

നിയമസഭ കക്ഷി നേതാവായി എച്ച്കെ പാട്ടീലിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം കൂടി ദേശീയ നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത്.

 മറുകണ്ടം ചാടും

മറുകണ്ടം ചാടും

പ്രത്യേകിച്ച് ബിജെപി വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടാന്‍ ഇരിക്കുന്ന പശ്ചാത്തലത്തില്‍. കോണ്‍ഗ്രസില്‍ നിന്ന് 4 പേര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.

'അമ്മ'യുടെ ആദ്യ നീക്കം പൊളിഞ്ഞു; വിലക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍

ഷെയിനിന്‍റേത് പ്രകോപനം; കൈവിട്ട് അമ്മയും ഫെഫ്കയും!! ഇനി ചര്‍ച്ചയ്ക്ക് ഇല്ല

'ലഹരിയുള്ള ലോകത്താണ് മലയാള സിനിമയും, അല്ലാതെ വേറെ പ്ലാനറ്റില്‍ അല്ലാലോ;എന്തുവന്നാലും ഷെയിന് പിന്തുണ'

English summary
DK Shivakumar's name doing the rounds for the post of KPCC president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X