കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം വീണ്ടും പുകയുകയാണ്. കോണ്‍ഗ്രസിലെ വിമത ശല്യമാണ് സഖ്യകക്ഷി സര്‍ക്കാര്‍ വീഴാന്‍ കാരണം. പിന്നീട് അധികാരത്തില്‍ എത്തിയ ബിജെപിയിലും വിമതര്‍ തലപൊക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഡികെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായത്. അദ്ദേഹം കോണ്‍ഗ്രസില്‍ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്.

ഹൈക്കമാന്റ് കെപിസിസി അധ്യക്ഷനായി ഡികെ ശിവകുമാറിനെ നിയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഔദ്യോഗികമായി പദവി ഏറ്റെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വിലക്കുമായി ബിജെപി സര്‍ക്കാര്‍ രംഗം കീഴടക്കുന്നതാണ് തടസം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പുതിയ നീക്കം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

ദയനീയ പരാജയം

ദയനീയ പരാജയം

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കെപിസിസി അധ്യക്ഷനായിരുന്ന ദിനേശ് ഗുണ്ടു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത രാജിവച്ചു. പിന്നീട് മൂന്ന് മാസത്തോളം കര്‍ണാടക കോണ്‍ഗ്രസിന് അധ്യക്ഷനുണ്ടായിരുന്നില്ല.

നറുക്ക് വീണത് ഡികെ ശിവകുമാറിന്

നറുക്ക് വീണത് ഡികെ ശിവകുമാറിന്

പുതിയ അധ്യക്ഷന്‍ ആരാകുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ നീണ്ട ചര്‍ച്ചകളാണ് നടന്നത്. പല അധികാര മോഹികളും തലപൊക്കി. പലരും പദവിക്ക് വേണ്ടി ചലടുവലികളും നടത്തി. പക്ഷേ, ഒടുവില്‍ ഹൈക്കമാന്റ് കെപിസിസി അധ്യക്ഷനായി നിയോഗിച്ചത് ഡികെ ശിവകുമാറിനെ ആയിരുന്നു.

സര്‍ക്കാര്‍ തടസം നിന്നു

സര്‍ക്കാര്‍ തടസം നിന്നു

ഡികെ ശിവകുമാറിനെ കെപിസിസി അധ്യക്ഷനായി നിയമിച്ചത് മാര്‍ച്ച് 11നാണ്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി പദവി ഏറ്റെടുക്കാന്‍ ശിവകുമാറിന് സാധിച്ചിട്ടില്ല. പല തവണ പദവി ഏറ്റെടുക്കല്‍ ചടങ്ങുകള്‍ ആസൂത്രണം ചെയ്‌തെങ്കിലും സര്‍ക്കാര്‍ തടസം നിന്നതിനെ തുടര്‍ന്ന് പരിപാടികള്‍ മാറ്റി.

സര്‍ക്കാര്‍ ചെയ്തത് ഇങ്ങനെ

സര്‍ക്കാര്‍ ചെയ്തത് ഇങ്ങനെ

കൊറോണയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മെയ് 31ന് അധ്യക്ഷ പദവി ഏറ്റെടുക്കല്‍ ചടങ്ങ് കോണ്‍ഗ്രസ് പദ്ധതിയിട്ടു. അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂണ്‍ ഏഴിലേക്ക് മാറ്റി. ഇതിനും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

ജൂണ്‍ 14ന് അധികാരമേല്‍ക്കും

ജൂണ്‍ 14ന് അധികാരമേല്‍ക്കും

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂണ്‍ 14ന് ഡികെ ശിവകുമാര്‍ പദവി ഏറ്റെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. ഇതിന് പോലീസ് കമ്മീഷണര്‍ വാക്കാല്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതും സര്‍ക്കാര്‍ തടയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ ലഭിച്ച വിവരം.

കോണ്‍ഗ്രസ് പദ്ധതി

കോണ്‍ഗ്രസ് പദ്ധതി

ഡികെ ശിവകുമാര്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ചടങ്ങ് ഗംഭീരമാക്കാനാണ് കോണ്‍ഗ്രസ് ആലോചന. സംസ്ഥാനത്തെ 7800 പ്രദേശങ്ങളില്‍ പ്രത്യേക അനുമതി കോണ്‍ഗ്രസ് തരപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 3500 സ്ഥലങ്ങളില്‍ സത്യപ്രതിജ്ഞാ ദിനം ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കാത്തത് കാരണം ഇതെല്ലാം രണ്ടുതവണ മാറ്റിവച്ചു.

പ്രധാന ഓഫീസില്‍ 150 പേര്‍

പ്രധാന ഓഫീസില്‍ 150 പേര്‍

വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുറച്ചുപേര്‍ പങ്കെടുക്കുന്ന ആയിരത്തിലധികം ചടങ്ങുകളാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കെപിസിസി ഓഫീസില്‍ 150 പേര്‍ പങ്കെടുക്കുന്ന പരിപാടിയും കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്.

 ഹൈക്കോടതിയെ സമീപിക്കും

ഹൈക്കോടതിയെ സമീപിക്കും

മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് ചെയ്യുന്നതെന്ന് തരം താണ പ്രവര്‍ത്തനമാണിതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യാപക പര്യടനം തുടങ്ങുമെന്നും ഡികെ അറിയിച്ചു.

ബിജെപി പരിപാടിയില്‍ വന്‍ ജനക്കൂട്ടം

ബിജെപി പരിപാടിയില്‍ വന്‍ ജനക്കൂട്ടം

ലോക്കഡൗണ്‍ കാലയളവില്‍ ബിജെപി കര്‍ണാടകയില്‍ പല പരിപാടികളും സംഘടിപ്പിച്ചിരുന്നു. വന്‍ ജനക്കൂട്ടം പങ്കെടുക്കുകയും ചെയ്തു. ജനങ്ങള്‍ പ്രതിസന്ധിയിലായ വേളയില്‍ ഭക്ഷണവും മറ്റു സഹായ വിതരണങ്ങളുമടക്കം ബിജെപി സംഘടിപ്പിച്ചു. കൂടാതെ ചില നേതാക്കളുടെ ജന്മദിനാഘോഷവും നടന്നു. ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സാഹചര്യവുമുണ്ടായി.

ശിവകുമാര്‍ പറയുന്നു

ശിവകുമാര്‍ പറയുന്നു

കോണ്‍ഗ്രസ് പരിപാടികള്‍ പദ്ധതിയിടുമ്പോള്‍ സര്‍ക്കാര്‍ കൊറോണയെ ചൂണ്ടിക്കാട്ടി തടസം നില്‍ക്കുകയാണ്. ഇത് തരംതാണ രാഷ്ട്രീയമാണ്. പ്രതിപക്ഷത്തോട് ഇരട്ട നിലപാടാണ് യെഡിയൂരപ്പ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആയിരങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

 സംസ്ഥാന യാത്രയ്ക്ക് ഡികെ

സംസ്ഥാന യാത്രയ്ക്ക് ഡികെ

പശ്ചിമ ബംഗാളിലും ബിഹാറിലും ബിജെപി ഒട്ടേറെ പേര്‍ പങ്കെടുക്കുന്ന പരിപാടികളാണ സംഘടിപ്പിക്കുന്നത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യത്യസ്ത നിയമമാണോ നിലവിലുള്ളത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സംസ്ഥാന തല പര്യടനം നടത്താനാണ് ഡികെ ശിവകുമാറിന്റെ നീക്കം. ബിജെപിക്കെതിരായ വികാരം സൃഷ്ടിക്കാന്‍ സംസ്ഥാന പര്യടനം വഴി സാധിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

പാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചുപാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചു

English summary
DK Shivakumar’s swearing: Karnataka Congress seeks alternative option including approach Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X