കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ഇടപെട്ട് ഡികെ ശിവകുമാര്‍... വിമതരെ തിരികെയെത്തിക്കും, ഉറപ്പ് നല്‍കി ട്രബിള്‍ഷൂട്ടര്‍!

Google Oneindia Malayalam News

ബംഗളൂരു: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെട്ട് ഡികെ ശിവകുമാര്‍. വിമത എംഎല്‍എമാരുമായി താന്‍ സംസാരിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. വൈകാതെ തന്നെ അവര്‍ മധ്യപ്രദേശില്‍ തിരിച്ചെത്തുമെന്നും ഡികെ വ്യക്തമാക്കി. വിമത എംഎല്‍എമാര്‍ ബംഗളൂരുവിലെ റിസോര്‍ട്ടിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 19 എംഎല്‍എമാര്‍ പോലീസ് കസ്റ്റഡിയിലാണെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം സിന്ധ്യയുടെ തീരുമാനത്തില്‍ വിമത എംഎല്‍എമാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് കമല്‍നാഥ് വിഭാഗം അവകാശപ്പെടുന്നത്.

1

അതേസമയം കോണ്‍ഗ്രസ് ഭരണം രക്ഷിക്കാന്‍ അവസാന ശ്രമത്തിലാണ്. ശിവകുമാറിനെ കളത്തിലിറക്കിയതും ഇക്കാരണം കൊണ്ടാണ്. നേരത്തെ കര്‍ണാടകത്തില്‍ വിമത ഭീഷണി ഉയര്‍ന്നപ്പോഴും പരിഹരിക്കാനായി മുന്നില്‍ നിന്ന് ശിവകുമാറായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കര്‍ണാടകം ആവര്‍ത്തിക്കില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. ഇത്തവണ എല്ലാ എംഎല്‍എമാരും കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ എന്തൊക്കെയാണെന്ന് പറയാന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഇതൊരിക്കലും നീണ്ടു പോകില്ല. എംഎല്‍എമാര്‍ വൈകാതെ തന്നെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നും ശിവകുമാര്‍ പറഞ്ഞു. ഇതിനിടെ മധ്യപ്രദേശില്‍ കമല്‍നാഥ് രാജിവെക്കില്ലെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനെ അദ്ദേഹം നേരിടുമെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി. കമല്‍നാഥ് സര്‍ക്കാര്‍ എളുപ്പത്തില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ബിജെപിയുമായി ഇടഞ്ഞ മുന്‍ ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ സിന്ധ്യക്കെതിരെ രംഗത്തെത്തി. ഗാന്ധി കുടുംബത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നവര്‍, സിന്ധ്യയെന്ന കുടുംബപ്പേരുള്ളയാളെ കൂടെ കൂട്ടാന്‍ ഒരുങ്ങുകയാണ്. സിന്ധ്യ പോയത് കോണ്‍ഗ്രസിന് തിരിച്ചടിയാണെന്ന് അവര്‍ പറയുകയാണ്. എന്നാല്‍ സത്യാവസ്ഥ എന്തെന്നാല്‍ സിന്ധ്യ ജനപിന്തുണ വളരെ കുറഞ്ഞ നേതാവാണ്. അദ്ദേഹത്തിന് രാഷ്ട്രീയ സംഘാടകത്വമോ പ്രവര്‍ത്തി പരിചയമോ ഇല്ലെന്നും കിഷോര്‍ പരിഹസിച്ചു.

്‌സിന്ധ്യയെ പിന്തുണച്ചിരുന്ന ചില എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമല്‍നാഥ്. ഇതിനായി മുതിര്‍ന്ന മന്ത്രിമാരെ ബംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. 48 മണിക്കൂറാണ് കമല്‍നാഥിന് മുന്നിലുള്ളത്. അതിനുള്ളില്‍ ഗവര്‍ണറെ ബിജെപി കാണും. ഇതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.

മധ്യപ്രദേശില്‍ ആയുസ്സ് നീട്ടി കമല്‍നാഥ്, ഗവര്‍ണറെത്താന്‍ 48 മണിക്കൂര്‍, മാസ്റ്റര്‍ സ്ട്രോക്ക്!! മധ്യപ്രദേശില്‍ ആയുസ്സ് നീട്ടി കമല്‍നാഥ്, ഗവര്‍ണറെത്താന്‍ 48 മണിക്കൂര്‍, മാസ്റ്റര്‍ സ്ട്രോക്ക്!!

English summary
dk shivakumar says in touch with mp rebel mla's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X